UPDATES

അയാസ് മേമന്‍

കാഴ്ചപ്പാട്

അയാസ് മേമന്‍

ന്യൂസ് അപ്ഡേറ്റ്സ്

സായി: ഒരു ജീവന്റെ നഷ്ടത്തിന് മാപ്പ് കൊടുക്കാനാകില്ല

സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആലപ്പുഴയിലെ കാമ്പസിലെ നാലു കൗമാരക്കാരായ പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ഒരുങ്ങിയത് രാജ്യത്തിന്റെ കായിക ചരിത്രത്തില ഏറ്റവും ദുഃഖപൂര്‍ണമായ സംഭവമാണ്. അതില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.

നമുക്ക് അഴിമതികളുണ്ടായിട്ടുണ്ട്. ഒത്തുകളിയോടും വയസ് തിരുത്തലുമായും ബന്ധപ്പെട്ടവ. കൂടാതെ മരുന്നടി വിവാദങ്ങളും. അധികൃതരുടെ തെറ്റായ നിരവധി നടപടികളെ കുറിച്ച് പറയുകയും വേണ്ട. ഒരു കരിയറും സ്വന്തം ജീവിതവും കെട്ടിപ്പടുക്കാന്‍ വേണ്ടി ചെന്നെത്തിയ സ്ഥാപനത്തില്‍ നിന്ന് ഒരു യുവജീവനെ ഇല്ലായ്മ ചെയ്യുന്നതിനോടടുത്ത് വരില്ല അതൊന്നും.

ട്രെയിനികളായ ആ പെണ്‍കുട്ടികള്‍ സാധാരണമായ കാമ്പസ് തമാശകളെ റാഗിങ്ങായി തെറ്റിദ്ധരിച്ച് അമിതമായി വികാരത്തിന് അടിപ്പെടുന്നവരോ പെട്ടെന്ന് തകര്‍ന്നു പോകുന്നവരോ ആണെന്ന വിശദീകരണങ്ങളുണ്ട്. അവരുടെ കുറവുകളോട് പൊരുത്തപ്പെടാനാകാതെയാണ് അവര്‍ ഈ കടുംകൈ ചെയ്തതെന്ന തരത്തിലെ ചില കഥകളുമുണ്ട്.

എന്നാല്‍ കൂലംകക്ഷമായ പരിശോധനയെ അവയൊന്നും അവ അതിജീവിക്കുകയില്ല. കൂടാതെ ഒരു ജീവന്റെ നഷ്ടത്തിന് തീര്‍ച്ചയായും മാപ്പ് കൊടുക്കാനുമാകില്ല. രണ്ടു പെണ്‍കുട്ടികള്‍ മൂന്ന് വര്‍ഷത്തോളമായി ആ ക്യാമ്പസിലുണ്ട്. അപ്പോള്‍ അവര്‍ പുതുമുഖങ്ങളല്ല. റാഗിങ്ങും ശാരീരികവും മാനസികവുമായ പീഡനങ്ങളും കാമ്പസില്‍ വ്യാപകമാണെന്ന് അത് സൂചിപ്പിക്കുന്നു.

അടുത്തകാലത്തായി അക്കാദമിക് കാമ്പസുകളിലെ മഹാശല്യക്കാരനായിരിക്കുകയാണ് റാഗിങ്. കൂടാതെ അത് ജുഡീഷ്യറിയുടേയും ലെജിസ്ലേച്ചറിന്റേയും കോപം ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നുമുണ്ട്. സ്‌പോര്‍ട്‌സ് കാമ്പസുകളില്‍ ഈ രോഗം ബാധിച്ചിരുന്നില്ലെന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാല്‍ സത്യമതല്ല. അക്കാദമിക് കാമ്പസുകള്‍ക്ക് പുറത്തെ റാഗിംഗ് ഗൗരവകരമല്ലെന്ന് വിശ്വസിക്കുന്നത് ബാലിശമാണ്.

കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് സാമൂഹികവും ലിംഗപരവുമായ വിലക്കുകള്‍ക്ക് എതിരെ പോരാടേണ്ടി വരുന്ന പെണ്‍കുട്ടികള്‍ ഈ സംഭവത്തില്‍ ഉള്‍പ്പെട്ടുവെന്നതാണ് ഏറ്റവും അസ്വസ്ഥപ്പെടുത്തുന്ന സംഗതി. അവര്‍ക്ക് മുന്നിലെ വാതിലുകള്‍ അടയ്ക്കുകയാണ് ഇതുപോലുള്ള സംഭവങ്ങള്‍ ചെയ്യുന്നത്.

ആ പെണ്‍കുട്ടികളെല്ലാം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് വരുന്നവരാണെന്നത് ദുരന്തം അശുഭസൂചകമായി പരിണമിക്കുന്നു. കൂടാതെ ഈ സംഭവം രാഷ്ട്രത്തിന്റെ സാമൂഹിക, സാംസ്‌കാരിക ധര്‍മ്മ ചിന്തകളുടേയും അതിര്‍ വരമ്പുകളേയും വീണ്ടും പുറത്തെത്തിച്ചു, ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ ഉള്ള ആ വലിയ വിടവ്.

ഈ വാദത്തെ സ്‌പോര്‍ട്‌സിന്റെ അതിര്‍ത്തിക്കുള്ളില്‍ നിര്‍ത്തുകയാണെങ്കില്‍ ഈ സംഭവം പുതിയ അത്‌ലറ്റുകളെ കണ്ടെത്തി, വളര്‍ത്തി, പരിശീലിപ്പിച്ചെടുക്കുന്നുവെന്ന് കരുതുന്ന ഈ സംവിധാനത്തില്‍ വ്യാപകമായിരിക്കുന്ന അസ്വാസ്ഥ്യത്തെ കാണിച്ചു തരുന്നു.

അധികൃതര്‍ പണം വെട്ടിക്കുന്നു. പരിശീലകര്‍ ലൈംഗികവും മറ്റുള്ളതുമായി ആവശ്യങ്ങള്‍ക്ക് കുട്ടികളെ സമീപിക്കുന്നു. ഇതൊക്കെ ദശാബ്ദങ്ങളായി ഇന്ത്യന്‍ കായിക രംഗത്തെ വിഴുങ്ങിയിരിക്കുകയാണ്.

എന്നാലിത് പുതിയ താഴ്ചയാണ്. ഭരണപരമായ തകര്‍ച്ചയെയാണ് ഈ ആത്മഹത്യ വെളിപ്പെടുത്തുന്നത്. 65 അത്‌ലറ്റുകളുടെ ചുമതല വഹിച്ചിരുന്ന ആള്‍ പ്രതിസന്ധി ഉരുണ്ടുകൂടുന്നത് അറിഞ്ഞിരുന്നില്ലെന്നത് വിശ്വസിക്കാനാകില്ല.

ഈ നിര്‍ഭാഗ്യകരമായ സംഭവം കായിക മന്ത്രി സര്‍ബന്ദ സോണോവാളിനും സായി ഡയറക്ടര്‍ ജനറല്‍ ഇന്‍ജെതി ശ്രീനിവാസിനും കേവലം ഈ കേസിനും അപ്പുറത്തേയ്ക്ക് പോകുന്നതിനും സായിയെ നവീകരിക്കുന്നതിനും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നതിനും പ്രേരകമാകണം. ഒരു പരാജയപ്പെട്ട സ്ഥാപനമെന്ന രീതിയിലാണ് ഇത് ഇപ്പോള്‍ തന്നെ ചര്‍ച്ചകളില്‍ നിറയുന്നത്. ഈ ദുരന്തം പറയുന്നത് യഥാര്‍ത്ഥത്തില്‍ ഈ സ്ഥാപനം പരാജയപ്പെട്ട ഒന്നാണെന്നാണ്.

കായികരംഗത്തിനുവേണ്ടി സര്‍ക്കാര്‍ ചെയ്യുന്നത് അപര്യാപ്തമെന്ന് എല്ലായ്‌പ്പോഴും ആവലാതി ഉയരാറുണ്ട്. അത് വിശ്വസിക്കുന്ന ഒരാളാണ് ഞാനും. ഇപ്പോള്‍ ചെയ്യുന്നതിന്റെ രണ്ടിരട്ടിയെങ്കിലും കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്യണമെന്നാണ് എന്റെ അഭിപ്രായം.

രാജ്യത്ത് 250 സായി സെന്ററുകള്‍ ഉണ്ട്. എങ്കിലും അവയില്‍ നിന്നുള്ള നേട്ടങ്ങള്‍ പരിമിതമാണ്. ഈ സെന്ററുകളുടെ അവതാര ഉദ്ദേശം ഇനിയും നടന്നിട്ടില്ല. ഇന്ത്യന്‍ കായിക രംഗത്ത് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളവരെല്ലാം സായി സെന്ററുകളുടെ പരിധിക്ക് പുറത്തു നിന്ന് വന്നവരാണ്.

വളരെക്കാലമായുള്ള ആവശ്യങ്ങളില്‍ ഒന്നായ കാമ്പസുകളില്‍ ട്രെയിനികള്‍ക്ക് കൗണ്‍സിലര്‍മാരെ നിയമിക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങളില്‍ നടപടിയും ത്വരിതഗതിയിലെ അന്വേഷണവും കായികമന്ത്രിയും സായി ഡയറക്ടര്‍ ജനറലും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഉന്നത അധികാരികളില്‍ നിന്ന് എല്ലാവരും പ്രതീക്ഷിക്കുന്നത് ഇതാണ്. അവ വാഗ്ദാനം മാത്രമായി അവശേഷിക്കില്ലെന്നും പ്രതീക്ഷിക്കുന്നു. ഈ സംഭവത്തില്‍ നിന്നുള്ള ശ്രദ്ധ മാറുകയും വാര്‍ത്താ മൂല്യത്തിളക്കം നഷ്ടപ്പെടുകയും ചെയ്യുമ്പോള്‍ മറവിയിലേക്ക് തള്ളപ്പെടില്ലെന്നും പ്രതീക്ഷിക്കുന്നത്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍