UPDATES

സായിയിലെ പെണ്‍കുട്ടികളുടെ നില മെച്ചപ്പെട്ടു

കഴിഞ്ഞ ദിവസം ആലപ്പുഴയിലെ സായ് സെന്ററില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടികളുടെ നില മെച്ചപ്പെട്ടുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുട്ടികളെ അദ്ദേഹം ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതാണിക്കാര്യം. അതേസമം സായി ഡയറക്ടര്‍ ജനറല്‍ ഇന്‍ജേതി ശ്രീനിവാസ് ആലപ്പുഴയിലെത്തി കുട്ടികളെയും മാതാപിതാക്കളെയും സന്ദര്‍ശിച്ചു. കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ് സോനോവാളിന്റെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു സന്ദര്‍ശനം. കുട്ടികള്‍ക്ക് എയിംസിലെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചികിത്സ നിശ്ചയിക്കാന്‍ കുട്ടികള്‍ ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ ഡോക്ടര്‍മാരും എയിംസിലെ ഡോക്ടര്‍മാരും ടെലികോണ്‍ഫറന്‍സിംഗ് നടത്തി. കുട്ടികളുടെ നിലയില്‍ എയിംസിലെ ഡോക്ടര്‍മാര്‍ തൃപ്തി രേഖപ്പെടുത്തു. കുട്ടികളെ ചികിത്സയ്ക്കായി എയിംസിലേക്ക് മാറ്റേണ്ടതില്ലെന്നും തീരുമാനിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍