UPDATES

സായി സംഭവം കായിക സെക്രട്ടറി അന്വേഷിക്കും

അഴിമുഖം പ്രതിനിധി

ആലപ്പുഴയിലെ സായി ഹോസ്റ്റലില്‍ നാല് പെണ്‍കുട്ടികള്‍ വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ഒരു പെണ്‍കുട്ടി മരിക്കുകയും ചെയ്ത സംഭവം അന്വേഷിക്കാന്‍ കായിക സെക്രട്ടറിയെ എം ശിവശങ്കരനെ ചുമതലപ്പെടുത്തിയെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മരിച്ച കുട്ടിയുടെ കുടുംബത്തിന് ധനസഹായം നല്‍കുമെന്നും ചികിത്സയിലുള്ളവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

ഇതിനിടെ സായി ഡയറക്ടര്‍ ജനറല്‍ ശ്രീനിവാസ് കേന്ദ്ര കായിക മന്ത്രാലയത്തിന് സംഭവത്തെ കുറിച്ച് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സമാന്തര അന്വേഷണം സായി നടത്തുകയും ചെയ്യുന്നുണ്ട്്. കേന്ദ്ര മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ശ്രീനിവാസ് ആലപ്പുഴയില്‍ എത്തി അന്വേഷണം നടത്തും. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ആലപ്പുഴയിലെ വിഷയം എം ബി രാജേഷ് എംപി ലോക്‌സഭയില്‍ ഉന്നയിച്ചു. 

സായി ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് വിഷക്കായ കഴിച്ചതെന്നും എന്നാല്‍ ചികിത്സ ലഭിക്കാന്‍ വൈകിയതാണ് മരണത്തിന് കാരണമായതെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍