UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അറ്റന്‍ഷനായി നില്‍ക്കാന്‍ പറഞ്ഞ മേലുദ്യോഗസ്ഥന് മര്‍ദ്ദനം; നാല് നാവികരെ നാവികസേന പുറത്താക്കി

സംഭവം നടന്നത് ഒഡീഷയ്ക്ക് അടുത്തുവച്ച് ഐഎന്‍എസ് സന്ധായകില്‍

മേലുദ്യോഗസ്ഥനെ മര്‍ദ്ദിച്ച കുറ്റത്തിന് നാവികസേന നാല് ഉദ്യോഗസ്ഥരെ പുറത്താക്കി. ഐഎന്‍എസ് സന്ധായക് ആണ് നടപടിയെടുത്തത്. ഒഡീഷയ്ക്ക് സമീപത്തു വച്ചാണ് നടപടിയുണ്ടായത്.

ദിവസേന നടക്കുന്ന പരേഡിനിടയില്‍ അറ്റന്‍ഷനായി നില്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സംഘത്തിലൊരാള്‍ അതിന് തയ്യാറാകാതിരുന്നതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. കൂടാതെ ഉദ്യോഗസ്ഥന് നേരെ തട്ടിക്കയറുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇയാള്‍ക്കൊപ്പം മറ്റ് മൂന്ന് സൈനികര്‍ കൂടി ചേര്‍ന്നു. ഇതോടെ ഹെലികോപ്റ്റര്‍ എത്തിച്ച് നാവികരെ കപ്പലില്‍ നിന്നും മാറ്റുകയായിരുന്നു. കപ്പലില്‍ നിന്ന് ബോട്ടുകളിറക്കുന്നതിനുള്ള നിര്‍ദ്ദേശം ഇവര്‍ അനുസരിക്കാറില്ലെന്ന് നാവികസേന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജോലിയ്ക്ക് വൈകിയെത്താറുള്ള അവര്‍ മുമ്പും അച്ചടക്കലംഘനങ്ങള്‍ നടത്തിയിട്ടുണ്ട്.

മേലുദ്യോഗസ്ഥന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതിരുന്നതും അച്ചടക്കം ലംഘിച്ചതുമാണ് നാവികര്‍ക്കെതിരെ നടപടിയെടുക്കാന്‍ കാരണം. സമുദ്രാന്തര പഠനത്തിനും ഭൗമശാസ്ത്ര പഠനത്തിനും ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് നിയോഗിച്ചിരിക്കുന്ന കപ്പലാണ് ഐഎന്‍എസ് സന്ധായക്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍