UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൈനയ്ക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം

അഴിമുഖം പ്രതിനിധി

റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു കൊണ്ട് സൈനയ്ക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം. ചൈനയുടെ സണ്‍ യുവിനെയാണ് സൈന മൂന്ന് ഗെയിമുകള്‍ നീണ്ട മത്സരത്തില്‍ പരാജയപ്പെടുത്തിയത്. ഇത് രണ്ടാം തവണയാണ് സൈന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുന്നത്.

26-കാരിയായ സൈന ലോക 12-ാം നമ്പര്‍ താരമായ സണ്ണിനെ 11-21, 21-14, 21-19 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് നഷ്ടമായെങ്കിലും രണ്ട് സെറ്റുകളില്‍ തിരിച്ചടിച്ച സൈന കിരീടം സ്വന്തമാക്കുകയായിരുന്നു.

ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവാണ് സൈന. രണ്ട് മുന്‍ ലോക ചാമ്പ്യന്‍മാരേയാണ് കിരീട വഴിയില്‍ സൈന തറപറ്റിച്ചത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ തായ്‌ലന്റിന്റെ രത്ചനോക് ഇന്റനോനെയും ചൈനയുടെ യിഹാന്‍ വാങിനേയും ക്വാര്‍ട്ടറിലും സൈമിയിലും സൈന മറി കടന്നു. സൈനയുടെ ഈ സീസണിലെ ആദ്യ കിരീട നേട്ടമാണിത്. 2014-ലും സൈന ഓസ്‌ത്രേലിയന്‍ ഓപ്പണ്‍ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ന്യൂഡല്‍ഹിയില്‍ ഇന്ത്യാ സൂപ്പര്‍ സീരീസ് വിജയിച്ചതിനുശേഷം സൈന കിരീട വരള്‍ച്ച നേരിടുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍