UPDATES

സിനിമാ വാര്‍ത്തകള്‍

ഞാന്‍ മരിച്ചിട്ടില്ല സുഹൃത്തുക്കളേ.. വ്യാജവാര്‍ത്തയ്‌ക്കെതിരെ സാജന്‍ പള്ളുരുത്തി

ഇന്ന് രാവിലെയാണ് സാജന്‍ പള്ളുരുത്തി മരിച്ചെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിച്ചത്

നടനും മിമിക്രി കലാകാരനുമായ സാജന്‍ പള്ളുരുത്തിയെയും കൊന്ന് സമൂഹ മാധ്യമങ്ങള്‍. ഇന്ന് രാവിലെയാണ് സാജന്‍ പള്ളുരുത്തി മരിച്ചെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിച്ചത്. സാജന്റെ ചിത്രം സഹിതമാണ് വാര്‍ത്ത പ്രചരിക്കുന്നത്.

ഇതിനെതിരെ സാജന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വാര്‍ത്ത കണ്ട് നിരവധിയാളുകള്‍ തന്നെ വിളിച്ചെന്നും സുഹൃത്തുക്കളെ നിങ്ങളാരും ഈ വാര്‍ത്ത വിശ്വസിക്കരുതെന്നും സാജന്‍ പറയുന്നു. നിരവധി പേര്‍ വിളിച്ചതിനാലാണ് താന്‍ ഫേസ്ബുക്ക് ലൈവില്‍ എത്തിയതെന്നും സാജന്‍ വ്യക്തമാക്കുന്നുണ്ട്. ആ വാര്‍ത്തയുടെ സത്യാവസ്ഥ തനിക്കറിയില്ലെന്നും എന്തായാലും അങ്ങനെ ചെയ്തത് ശരിയായില്ലെന്നും സാജന്‍ പറയുന്നുണ്ട്. കൂടാതെ താന്‍ ഒരു ചിത്രത്തിന്റെ ലൊക്കേഷനിലാണെന്നും സാജന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കരള്‍ രോഗത്തെ തുടര്‍ന്ന് മിമിക്രി കലാകാരനായ കലാഭവന്‍ സാജന്‍ അന്തരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മരിച്ചത് സാജന്‍ പള്ളുരുത്തിയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത പ്രചരിപ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍