UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സകാത്ത് അമുസ്‌ലിംകള്‍ക്കും നല്‍കണം അമുസ്ലീങ്ങള്‍ക്കും സകാത്ത് നല്‍കണം

Avatar

സി.ടി അബ്ദുറഹീം

സകാത്ത് എന്ന നിര്‍ബന്ധദാനം നല്‍കുന്നതു സംബന്ധിച്ച് ചില കാര്യങ്ങള്‍ ആലോചനാവിഷയമാക്കുന്നതിനുള്ള സാമൂഹ്യ സാമ്പത്തിക സ്ഥിതി കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഈ പരിതസ്ഥിതിയെ മതപരമായും സാമൂഹ്യമായും സമീപിക്കാനുള്ള ഒരു ശ്രമമാണ് ഈ കുറിപ്പ്.

മൂലധനവും സാങ്കേതികതയും തൊഴിലാളിയുടെ അധ്വാനവും ചേര്‍ന്നു കിട്ടുന്നതാണ് ലാഭം എന്ന മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടില്‍നിന്ന് വിഭിന്നമായി ലാഭം കിട്ടണമെങ്കില്‍ ഇതിനൊക്കെപ്പുറമെ ദൈവാനുഗ്രഹം (തൗഫീഖ്) കൂടി വേണമെന്നതിനാല്‍ ആ ആനുകൂല്യത്തിനോടുള്ള നന്ദിസൂചകമായി സമ്പത്തിന്റെ ഒരു ഭാഗം ദാനം ചെയ്യണമെന്നതാണ് ഇസ്‌ലാമിക കാഴ്ചപ്പാട്. ഒരു വ്യക്തി തന്റെ മിടുക്കില്‍ അഹങ്കരിക്കുകയല്ല, ദൈവാനുഗ്രഹത്താല്‍ വിനീതനാവുകയാണ് വേണ്ടത് എന്നതാണ് ഈ ആലോചനയുടെ അടിത്തറ. സകാത്ത് നല്‍കുന്നവനുണ്ടാവേണ്ട മാനസികമായ ശുദ്ധീകരണം അതുകൊണ്ടുതന്നെ സുപ്രധാനമാണ്. സകാത്ത് ചക്കാത്ത് ആവുകയും കിട്ടുന്നവര്‍ നോമ്പുകാലത്ത് വീടുതോറും കയറിയിറങ്ങി സകാത്ത് വാങ്ങുകയും കൊടുക്കുന്നവര്‍ അഹംഭാവത്തോടെ കടമ കഴിക്കുകയും ചെയ്യുന്ന സമകാലീന കേരളീയ സാഹചര്യം വിമര്‍ശനാത്മകമായി പരിശോധിക്കപ്പെടേണ്ടതുതന്നെയാണ്.

സകാത്ത് വാങ്ങുന്നവര്‍ വാങ്ങിക്കൊണ്ടിരിക്കുകയും കൊടുക്കുന്നവര്‍ കൊടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്ന സ്ഥിതിയും എത്രമാത്രം ആശാവഹമാണെന്ന് വീണ്ടും ആലോചിക്കേണ്ടതുണ്ട്. സഹായിക്കുന്നതിനേക്കാള്‍ സജ്ജമാക്കാനാണ് സകാത്ത് ശ്രമിക്കേണ്ടത്. അഗതികളോ അനാഥരോ ദരിദ്രരോ ആയ ആളുകള്‍ക്ക് ഭക്ഷണവും മരുന്നും പാര്‍പ്പിടവുംപോലെതന്നെ പ്രധാനമാണ് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷി. ഒരു വിറക് വെട്ടുകാരന് പണിയായുധമായ കോടാലി സകാത്തായി നല്‍കുന്നതില്‍ വലിയ മേന്മയുണ്ടെന്ന് പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടിയപോലെ, വിജ്ഞാന സമ്പദ്‌വ്യവസ്ഥയുടേതായ ഇക്കാലത്ത് വിദ്യാഭ്യാസ സൗകര്യമൊരുക്കാന്‍ സകാത്ത് പ്രയോജനപ്പെടേണ്ടതുണ്ട്. അത് വലിയ തലത്തില്‍ സാമൂഹ്യമാറ്റത്തിന് സഹായമാകും. വിദ്യാഭ്യാസത്തിലൂടെ സാമൂഹിക, സാമ്പത്തിക രംഗങ്ങളില്‍ മുന്നേറി സകാത്തിന്റെ അവകാശി എന്ന നിലയില്‍നിന്ന് സകാത്ത് കൊടുക്കുന്ന ആളായി മാറാന്‍ പലര്‍ക്കും സാധിക്കും. സമൂഹത്തിലെ ഉച്ചനീചത്വങ്ങളെ സാവധാനത്തിലും എന്നാല്‍ ഏറ്റവും ഫലപ്രദമായും ഇല്ലായ്മ ചെയ്യാനുള്ള ഉപകരണമായി സകാത്തിനെ പ്രയോജനപ്പെടുത്താനുള്ള സാധ്യതയാണ് അത്തരത്തില്‍ ഉരുത്തിരിഞ്ഞു വരിക.

സകാത്തിന്റെ അവകാശികള്‍ ആരായിരിക്കണം? ഭക്ഷണമോ മരുന്നോ വിദ്യാഭ്യാസമോ കിട്ടാതെ കഷ്ടപ്പെടുന്ന ആരും, അവരുടെ മതമോ സമുദായമോ എന്തുമാവട്ടെ; സകാത്തിന് അവകാശികള്‍ ആയിരിക്കേണ്ടതല്ലേ? ഏതൊക്കെ മതവിഭാഗക്കാര്‍ക്ക് സകാത്ത് നല്‍കാം എന്നതിനെക്കുറിച്ച് മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന വ്യത്യസ്ത അഭിപ്രായങ്ങളെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്?

സകാത്തിനെക്കുറിച്ചുള്ള നമ്മുടെ ആലോചന ഇന്നും നിലകൊള്ളുന്നത് ഏഴ്, എട്ട് നൂറ്റാണ്ടുകളിലെ അറേബ്യയിലെ നികുതിസംവരണവിതരണ സമ്പ്രദായവുമായും സാമൂഹികസാഹചര്യവുമായും ബന്ധപ്പെട്ട അവസ്ഥയിലാണെന്നത് പരമപ്രധാനമാണ്. പുതിയ കാലഘട്ടത്തിന്റെ സ്പന്ദനങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള പുനരാലോചനയും സമീപനവും ഇനിയും രൂപപ്പെടേണ്ടതായാണിരിക്കുന്നത്.

മുസ്‌ലിംകള്‍ സകാത്ത് നല്‍കാന്‍ വിശ്വാസപരമായും നിയമപ്രകാരവും നിര്‍ബന്ധിതരായിരുന്നപ്പോള്‍ അമുസ്‌ലിംകള്‍ സകാത്ത് നല്‍കേണ്ടിയിരുന്നില്ല; പകരം ജിസ്‌യ എന്ന പേരുള്ള സംരക്ഷണ നികുതിയാണ് അവര്‍ നല്‍കേണ്ടിയിരുന്നത്. പ്രാദേശികമായി സംഭരിക്കുകയും പ്രാദേശിക ആവശ്യങ്ങളനുസരിച്ച് വിതരണം ചെയ്യുകയും ചെയ്യുന്ന വ്യവസ്ഥിതിയായാണ് സകാത്ത് വിഭാവനം ചെയ്യപ്പെട്ടതെന്നു വിചാരിക്കാന്‍ താഴെ പറയുന്ന സംഭവം മതിയായ തെളിവാണ്: പ്രവാചകന്റെ കല്‍പനപ്രകാരം സകാത്ത് സംഭരണത്തിനായി യമനില്‍ നിയമിതനായ മുആദ്(റ) ഒന്നാം ഖലീഫയായ അബൂബക്കറിന്റെ കാലത്തും രണ്ടാം ഖലീഫ ഉമറിന്റെ കാലത്തും ആ ജോലിയില്‍ തുടര്‍ന്നുവെന്ന് അബുഉബൈദ് പറയുന്നു. ഒരിക്കല്‍ മുആദ് ശേഖരിച്ച സകാത്തിന്റെ മൂന്നിലൊരു ഭാഗം ഖലീഫാ ഉമറിന് അയച്ചുകൊടുത്തു. അപ്പോള്‍ ധനം ശേഖരിച്ച് അയയ്ക്കുന്ന ആളായല്ല; ജനങ്ങളിലെ ധനികരില്‍നിന്ന് അത് ശേഖരിച്ച് അവരിലെ ദരിദ്രരില്‍ വിതരണം ചെയ്യുന്നതിനായാണ് താങ്കളെ നിയോഗിച്ചത് എന്ന് അദ്ദേഹം മുആദിനെ ഉണര്‍ത്തി. (അല്‍അംവാല്‍ പേ: 596) പ്രാദേശിക യാഥാര്‍ത്ഥ്യങ്ങളോട് സംവേദനക്ഷമതയുള്ള പ്രവര്‍ത്തനമാതൃകയുടെ പ്രാധാന്യം എടുത്തുപറയുന്ന ഉദാഹരണമാണിത്.

ആര്‍ക്കൊക്കെ സകാത്ത് നല്‍കണമെന്നാണ് ഖുര്‍ആന്‍ പറഞ്ഞിരിക്കുന്നത്? എട്ട് വിഭാഗങ്ങളെയാണ് ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നത്? ദരിദ്രര്‍, അഗതികള്‍, സകാത്ത് വകുപ്പിലെ തൊഴിലാളികള്‍, മാനസികമായി ഇണക്കമുള്ളവര്‍, അടിമകളുടെ വിമോചനത്തില്‍, കടബാധ്യത തീര്‍ക്കുന്നതില്‍, ദൈവമാര്‍ഗത്തില്‍, വഴിപോക്കര്‍ (അദ്ധ്യായം തൗബ 58, 60). കിട്ടുന്നവരുടെ മതത്തെക്കുറിച്ച് ഖുര്‍ആന്‍ ഒന്നും പറയുന്നില്ല. ഇപ്പറഞ്ഞവര്‍ മുസ്‌ലിംകളാവണമെന്ന് ശക്തമായ വാദമുണ്ട്. അതിന് കാരണം സകാത്ത് നല്‍കാനുള്ള ബാധ്യത മുസ്‌ലിംകള്‍ക്ക് മാത്രമാണെന്നതാണ്.

സകാത്തിന്റെ അവകാശികളായി ഖുര്‍ആന്‍ നിര്‍ദ്ദേശിച്ച ഒരു വിഭാഗമായ മസാകീന്‍ (അഗതി) കൊണ്ട് ഉദ്ദേശ്യം വേദക്കാരിലെ (ജൂതരും കൃസ്ത്യാനികളും) ദരിദ്രരാണെന്ന് ഉമര്‍ (റ) പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഒരു ജൂതവൃദ്ധന് പൊതുഖജനാവില്‍നിന്ന് സ്ഥിരസഹായം അനുവദിക്കുമ്പോള്‍ ഉമര്‍ (റ) പറഞ്ഞു: ഇദ്ദേഹം ഖുര്‍ആന്‍ സൂക്തം നിര്‍ദ്ദേശിച്ച വേദക്കാരിലെ അഗതികളില്‍പെട്ട വ്യക്തിയാണ് (അല്‍ഖറാജ്: പേ. 26).

മുസ്‌ലിംകളിലെ ദരിദ്രരെ മിസ്‌കീന്മാര്‍ എന്ന് നിങ്ങള്‍ പറയരുത്; മിസ്‌കീന്മാര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വേദക്കാരിലെ അഗതികളെയാണ് എന്ന് ഇക്രിമ പറഞ്ഞതായി ത്വബരി ഉദ്ധരിക്കുന്നു (ഫിഖ്ഹുസ്സകാത്ത്, വാ: 2, പേ: 706707)

അമുസ്‌ലിംകളുമായുള്ള പെരുമാറ്റത്തിന് വിശുദ്ധ ഖുര്‍ആന്‍ ഉന്നയിച്ച പൊതുമാനദണ്ഡം താഴെ പറയുന്ന സൂക്തമാണ്: മതവിഷയകമായി നിങ്ങളോട് യുദ്ധത്തിന് മുതിര്‍ന്നിട്ടില്ലാത്ത, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ ആട്ടിയൊടിക്കാന്‍ വരാത്ത ആളുകള്‍ക്ക് നന്മ ചെയ്യുന്നതും അവരോട് നീതിപൂര്‍വ്വം പെരുമാറുന്നതും അല്ലാഹു വിലക്കിയിട്ടില്ല. അല്ലാഹു നീതിമാന്മാരെ തീര്‍ച്ചയായും ഇഷ്ടപ്പെടുന്നു. മതവിഷയത്തില്‍ നിങ്ങളോട് യുദ്ധം ചെയ്ത, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ ഇറക്കിവിട്ട, ഇറക്കിവിടാന്‍ സഹായിച്ച ആളുകളോട് ഉറ്റ ബന്ധം പുലര്‍ത്തുന്നത് മാത്രമേ അല്ലാഹു വിലക്കുന്നുള്ളൂ. അങ്ങനെ ഉറ്റബന്ധം പുലര്‍ത്തുന്നവര്‍ അക്രമകാരികള്‍ തന്നെയാണ് (മുംതഹിന: 8,9).

വിശ്വാസത്തെയും വിശ്വാസികളെയും നിരന്തരം ആക്രമിച്ചുകൊണ്ടിരുന്ന ഗോത്രവിഭാഗങ്ങളോടുള്ള നിലപാടിന് നിലനില്‍പിന്റെ പ്രശ്‌നമെന്ന നിലയില്‍ പ്രായോഗിക തലത്തില്‍ എത്രമാത്രം പ്രാധാന്യമുണ്ടായിരിക്കുമെന്ന് ആലോചിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളു. അത്തരം ആക്രമണങ്ങള്‍ക്കോ ഭീതിക്കോ ഇടനല്‍കാത്ത സമൂഹങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ സകാത്ത് ശക്തമായ സ്‌നേഹോപാധിയായി വര്‍ത്തിക്കുമെന്നത് സ്വാഭാവികമല്ലേ?

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതരമതസ്ഥര്‍ക്ക് സകാത്ത് നല്‍കുന്നതിനെതിരെ ഉദ്ധരിക്കപ്പെടുന്ന പ്രധാന തെളിവ്, അവരുടെ ധനത്തില്‍ നിന്നുള്ള സകാത്ത് അല്ലാഹു അവര്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നു. അവരിലെ സമ്പന്നരില്‍നിന്ന് വാങ്ങി അവര്‍ക്കിടയിലെ ദരിദ്രരില്‍ അത് വിതരണം ചെയ്യണം എന്ന്, മുആദ്(റ) ഉദ്ധരിച്ച മേല്‍നബിവചനമാണ്. ഈ വാചകത്തിലെ രണ്ടാമത്തെ അവര്‍ കൊണ്ട് ഉദ്ദേശിച്ചത് മുസ്‌ലിംകളെയാണെന്നും അതല്ല, പ്രദേശക്കാരെയാണെന്നും രണ്ടു പക്ഷമുണ്ട്. അമുസ്‌ലിംകള്‍ സകാത്ത് നല്‍കാന്‍ നിര്‍ബന്ധിതരല്ല എന്നതിനാല്‍ ഇവിടെ ഉദ്ദേശിച്ചത് മുസ്‌ലിംകളെയാണെന്നുവേണം വിചാരിക്കാന്‍. എന്നാല്‍ രാഷ്ട്രസംവിധാനം ശേഖരിച്ച് വിതരണം ചെയ്യുന്ന ഒരു വ്യവസ്ഥിതിയായാണ് സകാത്ത് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. പൊതുഖജനാവിലെ സ്ഥിരം വരുമാനമാണ് സകാത്ത്. ജനങ്ങളുടെ ക്ഷേമത്തിനായി ആവശ്യാനുസരണം ഈ ഖജനാവില്‍നിന്ന് ചെലവഴിക്കുന്നതില്‍ മതഭേദപരിഗണന ഉണ്ടായിരുന്നില്ലെന്ന് മഹാന്മാരുടെ പൂര്‍വ്വകാലചരിത്രം വ്യക്തമാക്കുന്നു. സകാത്ത് മതവിശ്വാസത്തിന്റെ ഭാഗമായി വ്യക്തികള്‍ സ്വന്തം നിലക്ക് വിതരണം ചെയ്യുന്ന ഇടങ്ങളില്‍ ഈ വ്യവസ്ഥിതിയുടെ സത്തയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടത്. സകാത്ത് അമുസ്‌ലിംകള്‍ക്ക് നല്‍കാമെന്നാണ് മേല്‍ ഖുര്‍ആന്‍ സൂക്തത്തിന്റെ (അക്രമകാരികളല്ലാത്തവര്‍ക്ക് നന്മചെയ്യുന്ന നീതിമാന്മാരെ അല്ലാഹു ഇഷ്ടപ്പെടുന്നു എന്ന ഭാഗം പ്രത്യേകം ശ്രദ്ധിക്കുക) താല്‍പര്യമെന്ന് പൂര്‍വ്വസൂരികളായ സുഹ്‌രീ, ഇബ്‌നുസീരീന്‍, ഇക്‌രിമ, ജാബിറുബ്‌നു സെയ്ദ്, സഫര്‍ തുടങ്ങിയ മഹാരഥന്മാര്‍ വാദിക്കുന്നതും അതുകൊണ്ടാണ്.

സകാത്തിന്റെ പ്രാദേശികതയെ ചൂണ്ടിക്കാട്ടിയശേഷം പണ്ഡിതനായ യൂസുഫുല്‍ ഖര്‍ളാവി ഫിഖ്ഹുസ്സക്കാത്ത് എന്ന പുസ്തകത്തില്‍ എത്തിച്ചേരുന്ന അനുമാനം താഴെപ്പറയുന്നതാണ്: സകാത്തില്‍ ആദ്യപരിഗണന മുസ്‌ലിംകളിലെ ദരിദ്രര്‍ക്കാണ്. കാരണം, അവരിലെ സമ്പന്നര്‍ക്കുമാത്രം നിര്‍ബന്ധമായ ഒരു നികുതിയാണ് അത്. എന്നാല്‍ തികയുമെങ്കില്‍ ദിമ്മികള്‍ക്ക് (മുസ്‌ലിം സമൂഹത്തിലെ അമുസ്‌ലിംകള്‍ക്ക്) നല്‍കുന്നതില്‍ യാതൊരു തടസ്സവുമില്ല (ഫിഖ്ഹുസ്സകാത്ത്, വാള്യം 2, പേ.705708, ആറാംപതിപ്പ് 1981).

സമകാലികകേരളത്തില്‍ ഗള്‍ഫ് കുടിയേറ്റംമൂലം പട്ടിണിയും കൊടിയ ദാരിദ്ര്യവും മുസ്‌ലിം സമുദായത്തില്‍നിന്ന് മാറിക്കിട്ടിയ സ്ഥിതിക്ക് ചുറ്റുപാടുമുള്ള ഹിന്ദു, കൃസ്ത്യന്‍ വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്കും അനാഥര്‍ക്കും (പ്രത്യേകിച്ച് ദളിത് വിഭാഗങ്ങള്‍ക്ക്) സകാത്ത് നല്‍കാനുള്ള സന്നദ്ധത മുസ്‌ലിം സമുദായത്തില്‍നിന്നുണ്ടാവേണ്ടതല്ലേ? മാനസികമായി ഇണക്കമുള്ളവര്‍ സകാത്തിന്റെ അവകാശികളാണെന്ന ഖുര്‍ആന്റെ നിര്‍ദ്ദേശം, മാനസിക ഇണക്കമുണ്ടാക്കാന്‍ സകാത്ത് ഉപയോഗിക്കാമെന്ന ഒരു മഹാദര്‍ശനം അവതരിപ്പിക്കുന്നുവെന്നതും കാണേണ്ടതല്ലേ? ഒരുപാട് വ്യക്തികളും സ്ഥാപനങ്ങളും ഇത്തരത്തില്‍ വളര്‍ന്നു കഴിഞ്ഞുവെങ്കിലും കര്‍മ്മശാസ്ത്രപരമായും വിശ്വാസപരമായും ഈ വിഷയത്തിലുള്ള ആശയക്കുഴപ്പം മാറ്റി ഇസ്‌ലാം എന്നും ഉയര്‍ത്തിപ്പിടിച്ച സാമൂഹ്യനീതിക്കുവേണ്ടി സകാത്തിനെ ഉപയോഗിക്കാന്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് വരേണ്ട സമയമായില്ലേ? സമുദായം ആലോചിക്കേണ്ട വിഷയമാണ്.

(ദയാപുരം വിദ്യാഭ്യാസകേന്ദ്രത്തിന്റെ മുഖ്യശില്‍പ്പിയായ സി.ടി. അബ്ദുറഹീമിന്റെ നേതൃത്വത്തില്‍ ദയാപുരം കഴിഞ്ഞ 30 വര്‍ഷമായി മതഭേദമെന്യേ സകാത്ത് നല്‍കി വരുന്നു).

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

സി ടി അബ്ദുറഹീം

സകാത്ത് എന്ന നിര്‍ബന്ധ ദാനം നല്‍കുന്നതു സംബന്ധിച്ച് ചില കാര്യങ്ങള്‍ ആലോചനാവിഷയമാക്കുന്നതിനുള്ള സാമൂഹ്യ സാമ്പത്തിക സ്ഥിതി കേരളത്തില്‍ നിലനില്‍ക്കുന്നു. ഈ പരിതസ്ഥിതിയെ മതപരമായും സാമൂഹ്യമായും സമീപിക്കാനുള്ള ഒരു ശ്രമമാണ് ഈ കുറിപ്പ്.

മൂലധനവും സാങ്കേതികതയും തൊഴിലാളിയുടെ അധ്വാനവും ചേര്‍ന്നു കിട്ടുന്നതാണ് ലാഭം എന്ന മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടില്‍നിന്ന് വിഭിന്നമായി ലാഭം കിട്ടണമെങ്കില്‍ ഇതിനൊക്കെപ്പുറമെ ദൈവാനുഗ്രഹം (തൗഫീഖ്) കൂടി വേണമെന്നതിനാല്‍ ആ ആനുകൂല്യത്തിനോടുള്ള നന്ദിസൂചകമായി സമ്പത്തിന്റെ ഒരു ഭാഗം ദാനം ചെയ്യണമെന്നതാണ് ഇസ്‌ലാമിക കാഴ്ചപ്പാട്. ഒരു വ്യക്തി തന്റെ മിടുക്കില്‍ അഹങ്കരിക്കുകയല്ല, ദൈവാനുഗ്രഹത്താല്‍ വിനീതനാവുകയാണ് വേണ്ടത് എന്നതാണ് ഈ ആലോചനയുടെ അടിത്തറ. സകാത്ത് നല്‍കുന്നവനുണ്ടാവേണ്ട മാനസികമായ ശുദ്ധീകരണം അതുകൊണ്ടുതന്നെ സുപ്രധാനമാണ്. സകാത്ത് ചക്കാത്ത് ആവുകയും കിട്ടുന്നവര്‍ നോമ്പുകാലത്ത് വീടുതോറും കയറിയിറങ്ങി സകാത്ത് വാങ്ങുകയും കൊടുക്കുന്നവര്‍ അഹംഭാവത്തോടെ കടമ കഴിക്കുകയും ചെയ്യുന്ന സമകാലീന കേരളീയ സാഹചര്യം വിമര്‍ശനാത്മകമായി പരിശോധിക്കപ്പെടേണ്ടതുതന്നെയാണ്.

സകാത്ത് വാങ്ങുന്നവര്‍ വാങ്ങിക്കൊണ്ടിരിക്കുകയും കൊടുക്കുന്നവര്‍ കൊടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്ന സ്ഥിതിയും എത്രമാത്രം ആശാവഹമാണെന്ന് വീണ്ടും ആലോചിക്കേണ്ടതുണ്ട്. സഹായിക്കുന്നതിനേക്കാള്‍ സജ്ജമാക്കാനാണ് സകാത്ത് ശ്രമിക്കേണ്ടത്. അഗതികളോ അനാഥരോ ദരിദ്രരോ ആയ ആളുകള്‍ക്ക് ഭക്ഷണവും മരുന്നും പാര്‍പ്പിടവുംപോലെതന്നെ പ്രധാനമാണ് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷി. ഒരു വിറക് വെട്ടുകാരന് പണിയായുധമായ കോടാലി സകാത്തായി നല്‍കുന്നതില്‍ വലിയ മേന്മയുണ്ടെന്ന് പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടിയപോലെ, വിജ്ഞാന സമ്പദ്‌വ്യവസ്ഥയുടേതായ ഇക്കാലത്ത് വിദ്യാഭ്യാസ സൗകര്യമൊരുക്കാന്‍ സകാത്ത് പ്രയോജനപ്പെടേണ്ടതുണ്ട്. അത് വലിയ തലത്തില്‍ സാമൂഹ്യമാറ്റത്തിന് സഹായമാകും. വിദ്യാഭ്യാസത്തിലൂടെ സാമൂഹിക സാമ്പത്തിക രംഗങ്ങളില്‍ മുന്നേറി സകാത്തിന്റെ അവകാശി എന്ന നിലയില്‍നിന്ന് സകാത്ത് കൊടുക്കുന്ന ആളായി മാറാന്‍ പലര്‍ക്കും സാധിക്കും. സമൂഹത്തിലെ ഉച്ചനീചത്വങ്ങളെ സാവധാനത്തിലും എന്നാല്‍ ഏറ്റവും ഫലപ്രദമായും ഇല്ലായ്മ ചെയ്യാനുള്ള ഉപകരണമായി സകാത്തിനെ പ്രയോജനപ്പെടുത്താനുള്ള സാധ്യതയാണ് അത്തരത്തില്‍ ഉരുത്തിരിഞ്ഞു വരിക.

സകാത്തിന്റെ അവകാശികള്‍ ആരായിരിക്കണം? ഭക്ഷണമോ മരുന്നോ വിദ്യാഭ്യാസമോ കിട്ടാതെ കഷ്ടപ്പെടുന്ന ആരും, അവരുടെ മതമോ സമുദായമോ എന്തുമാവട്ടെ. സകാത്തിന് അവകാശികള്‍ ആയിരിക്കേണ്ടതല്ലേ? ഏതൊക്കെ മതവിഭാഗക്കാര്‍ക്ക് സകാത്ത് നല്‍കാം എന്നതിനെക്കുറിച്ച് മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന വ്യത്യസ്ത അഭിപ്രായങ്ങളെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്?

സകാത്തിനെക്കുറിച്ചുള്ള നമ്മുടെ ആലോചന ഇന്നും നിലകൊള്ളുന്നത് ഏഴ്, എട്ട് നൂറ്റാണ്ടുകളിലെ അറേബ്യയിലെ നികുതിസംവരണവിതരണ സമ്പ്രദായവുമായും സാമൂഹികസാഹചര്യവുമായും ബന്ധപ്പെട്ട അവസ്ഥയിലാണെന്നത് പരമപ്രധാനമാണ്. പുതിയ കാലഘട്ടത്തിന്റെ സ്പന്ദനങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള പുനരാലോചനയും സമീപനവും ഇനിയും രൂപപ്പെടേണ്ടതായാണിരിക്കുന്നത്.

മുസ്ലീങ്ങള്‍ സകാത്ത് നല്‍കാന്‍ വിശ്വാസപരമായും നിയമപ്രകാരവും നിര്‍ബന്ധിതരായിരുന്നപ്പോള്‍ അമുസ്ലീങ്ങള്‍ സകാത്ത് നല്‍കേണ്ടിയിരുന്നില്ല; പകരം ജിസ്‌യ എന്ന പേരുള്ള സംരക്ഷണ നികുതിയാണ് അവര്‍ നല്‍കേണ്ടിയിരുന്നത്. പ്രാദേശികമായി സംഭരിക്കുകയും പ്രാദേശിക ആവശ്യങ്ങളനുസരിച്ച് വിതരണം ചെയ്യുകയും ചെയ്യുന്ന വ്യവസ്ഥിതിയായാണ് സകാത്ത് വിഭാവനം ചെയ്യപ്പെട്ടതെന്നു വിചാരിക്കാന്‍ താഴെ പറയുന്ന സംഭവം മതിയായ തെളിവാണ്: പ്രവാചകന്റെ കല്‍പനപ്രകാരം സകാത്ത് സംഭരണത്തിനായി യമനില്‍ നിയമിതനായ മുആദ്(റ) ഒന്നാം ഖലീഫയായ അബൂബക്കറിന്റെ കാലത്തും രണ്ടാം ഖലീഫ ഉമറിന്റെ കാലത്തും ആ ജോലിയില്‍ തുടര്‍ന്നുവെന്ന് അബുഉബൈദ് പറയുന്നു. ഒരിക്കല്‍ മുആദ് ശേഖരിച്ച സകാത്തിന്റെ മൂന്നിലൊരു ഭാഗം ഖലീഫാ ഉമറിന് അയച്ചുകൊടുത്തു. അപ്പോള്‍ ധനം ശേഖരിച്ച് അയക്കുന്ന ആളായല്ല; ജനങ്ങളിലെ ധനികരില്‍നിന്ന് അത് ശേഖരിച്ച് അവരിലെ ദരിദ്രരില്‍ വിതരണം ചെയ്യുന്നതിനായാണ് താങ്കളെ നിയോഗിച്ചത് എന്ന് അദ്ദേഹം മുആദിനെ ഉണര്‍ത്തി. (അല്‍അംവാല്‍ പേ: 596) പ്രാദേശിക യാഥാര്‍ത്ഥ്യങ്ങളോട് സംവേദനക്ഷമതയുള്ള പ്രവര്‍ത്തന മാതൃകയുടെ പ്രാധാന്യം എടുത്തുപറയുന്ന ഉദാഹരണമാണിത്.

ആര്‍ക്കൊക്കെ സകാത്ത് നല്‍കണമെന്നാണ് ഖുര്‍ആന്‍ പറഞ്ഞിരിക്കുന്നത്? എട്ട് വിഭാഗങ്ങളെയാണ് ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നത്? ദരിദ്രര്‍, അഗതികള്‍, സകാത്ത് വകുപ്പിലെ തൊഴിലാളികള്‍, മാനസികമായി ഇണക്കമുള്ളവര്‍, അടിമകളുടെ വിമോചനത്തില്‍, കടബാധ്യത തീര്‍ക്കുന്നതില്‍, ദൈവമാര്‍ഗത്തില്‍, വഴിപോക്കര്‍ (അദ്ധ്യായം തൗബ 58, 60).കിട്ടുന്നവരുടെ മതത്തെക്കുറിച്ച് ഖുര്‍ആന്‍ ഒന്നും പറയുന്നില്ല. ഇപ്പറഞ്ഞവര്‍ മുസ്ലീങ്ങളാവണമെന്ന് ശക്തമായ വാദമുണ്ട്. അതിന് കാരണം സകാത്ത് നല്‍കാനുള്ള ബാധ്യത മുസ്‌ലിംകള്‍ക്ക് മാത്രമാണെന്നതാണ്.

സകാത്തിന്റെ അവകാശികളായി ഖുര്‍ആന്‍ നിര്‍ദ്ദേശിച്ച ഒരു വിഭാഗമായ മസാകീന്‍ (അഗതി) കൊണ്ട് ഉദ്ദേശ്യം വേദക്കാരിലെ (ജൂതരും കൃസ്ത്യാനികളും) ദരിദ്രരാണെന്ന് ഉമര്‍(റ) പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഒരു ജൂതവൃദ്ധന് പൊതുഖജനാവില്‍നിന്ന് സ്ഥിരസഹായം അനുവദിക്കുമ്പോള്‍ ഉമര്‍(റ) പറഞ്ഞു: ഇദ്ദേഹം ഖുര്‍ആന്‍ സൂക്തം നിര്‍ദ്ദേശിച്ച വേദക്കാരിലെ അഗതികളില്‍പെട്ട വ്യക്തിയാണ് (അല്‍ഖറാജ്: പേ. 26).

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുസ്ലീങ്ങളിലെ ദരിദ്രരെ മിസ്‌കീന്മാര്‍ എന്ന് നിങ്ങള്‍ പറയരുത്; മിസ്‌കീന്മാര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വേദക്കാരിലെ അഗതികളെയാണ് എന്ന് ഇക്രിമ പറഞ്ഞതായി ത്വബരി ഉദ്ധരിക്കുന്നു (ഫിഖ്ഹുസ്സകാത്ത്, വാ: 2, പേ: 706707)

അമുസ്ലീങ്ങളുമായുള്ള പെരുമാറ്റത്തിന് വിശുദ്ധ ഖുര്‍ആന്‍ ഉന്നയിച്ച പൊതുമാനദണ്ഡം താഴെ പറയുന്ന സൂക്തമാണ്: മത വിഷയകമായി നിങ്ങളോട് യുദ്ധത്തിന് മുതിര്‍ന്നിട്ടില്ലാത്ത, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ ആട്ടിയൊടിക്കാന്‍ വരാത്ത ആളുകള്‍ക്ക് നന്മ ചെയ്യുന്നതും അവരോട് നീതിപൂര്‍വ്വം പെരുമാറുന്നതും അല്ലാഹു വിലക്കിയിട്ടില്ല. അല്ലാഹു നീതിമാന്മാരെ തീര്‍ച്ചയായും ഇഷ്ടപ്പെടുന്നു. മതവിഷയത്തില്‍ നിങ്ങളോട് യുദ്ധം ചെയ്ത, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ ഇറക്കിവിട്ട, ഇറക്കിവിടാന്‍ സഹായിച്ച ആളുകളോട് ഉറ്റ ബന്ധം പുലര്‍ത്തുന്നത് മാത്രമേ അല്ലാഹു വിലക്കുന്നുള്ളൂ. അങ്ങനെ ഉറ്റ ബന്ധം പുലര്‍ത്തുന്നവര്‍ അക്രമകാരികള്‍ തന്നെയാണ് (മുംതഹിന: 8,9).

വിശ്വാസത്തെയും വിശ്വാസികളെയും നിരന്തരം ആക്രമിച്ചുകൊണ്ടിരുന്ന ഗോത്രവിഭാഗങ്ങളോടുള്ള നിലപാടിന് നിലനില്‍പിന്റെ പ്രശ്‌നമെന്ന നിലയില്‍ പ്രായോഗിക തലത്തില്‍ എത്രമാത്രം പ്രാധാന്യമുണ്ടായിരിക്കുമെന്ന് ആലോചിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളു. അത്തരം ആക്രമണങ്ങള്‍ക്കോ ഭീതിക്കോ ഇടനല്‍കാത്ത സമൂഹങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ സകാത്ത് ശക്തമായ സ്‌നേഹോപാധിയായി വര്‍ത്തിക്കുമെന്നത് സ്വാഭാവികമല്ലേ?

ഇതരമതസ്ഥര്‍ക്ക് സകാത്ത് നല്‍കുന്നതിനെതിരെ ഉദ്ധരിക്കപ്പെടുന്ന പ്രധാന തെളിവ്, അവരുടെ ധനത്തില്‍ നിന്നുള്ള സകാത്ത് അല്ലാഹു അവര്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നു. അവരിലെ സമ്പന്നരില്‍നിന്ന് വാങ്ങി അവര്‍ക്കിടയിലെ ദരിദ്രരില്‍ അത് വിതരണം ചെയ്യണം എന്ന്, മുആദ്(റ) ഉദ്ധരിച്ച മേല്‍ നബിവചനമാണ്. ഈ വാചകത്തിലെ രണ്ടാമത്തെ അവര്‍ കൊണ്ട് ഉദ്ദേശിച്ചത് മുസ്ലീങ്ങളെയാണെന്നും അതല്ല, പ്രദേശക്കാരെയാണെന്നും രണ്ടു പക്ഷമുണ്ട്. അമുസ്ലീങ്ങള്‍ സകാത്ത് നല്‍കാന്‍ നിര്‍ബന്ധിതരല്ല എന്നതിനാല്‍ ഇവിടെ ഉദ്ദേശിച്ചത് മുസ്ലീങ്ങളെയാണെന്നുവേണം വിചാരിക്കാന്‍. എന്നാല്‍ രാഷ്ട്രസംവിധാനം ശേഖരിച്ച് വിതരണം ചെയ്യുന്ന ഒരു വ്യവസ്ഥിതിയായാണ് സകാത്ത് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. പൊതുഖജനാവിലെ സ്ഥിരം വരുമാനമാണ് സകാത്ത്. ജനങ്ങളുടെ ക്ഷേമത്തിനായി ആവശ്യാനുസരണം ഈ ഖജനാവില്‍നിന്ന് ചെലവഴിക്കുന്നതില്‍ മതഭേദപരിഗണന ഉണ്ടായിരുന്നില്ലെന്ന് മഹാന്മാരുടെ പൂര്‍വ്വകാലചരിത്രം വ്യക്തമാക്കുന്നു. സകാത്ത് മതവിശ്വാസത്തിന്റെ ഭാഗമായി വ്യക്തികള്‍ സ്വന്തം നിലക്ക് വിതരണം ചെയ്യുന്ന ഇടങ്ങളില്‍ ഈ വ്യവസ്ഥിതിയുടെ സത്തയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടത്. സകാത്ത് അമുസ്ലീങ്ങള്‍ക്ക് നല്‍കാമെന്നാണ് മേല്‍ ഖുര്‍ആന്‍ സൂക്തത്തിന്റെ (അക്രമകാരികളല്ലാത്തവര്‍ക്ക് നന്മചെയ്യുന്ന നീതിമാന്മാരെ അല്ലാഹു ഇഷ്ടപ്പെടുന്നു എന്ന ഭാഗം പ്രത്യേകം ശ്രദ്ധിക്കുക) താല്‍പര്യമെന്ന് പൂര്‍വ്വസൂരികളായ സുഹ്‌രീ, ഇബ്‌നുസീരീന്‍, ഇക്‌രിമ, ജാബിറുബ്‌നു സെയ്ദ്, സഫര്‍ തുടങ്ങിയ മഹാരഥന്മാര്‍ വാദിക്കുന്നതും അതുകൊണ്ടാണ്.

സകാത്തിന്റെ പ്രാദേശികതയെ ചൂണ്ടിക്കാട്ടിയശേഷം പണ്ഡിതനായ യൂസുഫുല്‍ ഖര്‍ളാവി ഫിഖ്ഹുസ്സക്കാത്ത് എന്ന പുസ്തകത്തില്‍ എത്തിച്ചേരുന്ന അനുമാനം താഴെപ്പറയുന്നതാണ്: സകാത്തില്‍ ആദ്യപരിഗണന മുസ്ലീങ്ങളിലെ ദരിദ്രര്‍ക്കാണ്. കാരണം, അവരിലെ സമ്പന്നര്‍ക്കുമാത്രം നിര്‍ബന്ധമായ ഒരു നികുതിയാണ് അത്. എന്നാല്‍ തികയുമെങ്കില്‍ ദിമ്മികള്‍ക്ക് (മുസ്‌ലിം സമൂഹത്തിലെ അമുസ്‌ലിംകള്‍ക്ക്) നല്‍കുന്നതില്‍ യാതൊരു തടസ്സവുമില്ല (ഫിഖ്ഹുസ്സകാത്ത്, വാള്യം 2, പേ.705708, ആറാംപതിപ്പ് 1981).

സമകാലിക കേരളത്തില്‍ ഗള്‍ഫ് കുടിയേറ്റംമൂലം പട്ടിണിയും കൊടിയ ദാരിദ്ര്യവും മുസ്‌ലിം സമുദായത്തില്‍നിന്ന് മാറിക്കിട്ടിയ സ്ഥിതിക്ക് ചുറ്റുപാടുമുള്ള ഹിന്ദു കൃസ്ത്യന്‍ വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്കും അനാഥര്‍ക്കും (പ്രത്യേകിച്ച് ദളിത് വിഭാഗങ്ങള്‍ക്ക്) സകാത്ത് നല്‍കാനുള്ള സന്നദ്ധത മുസ്‌ലിം സമുദായത്തില്‍നിന്നുണ്ടാവേണ്ടതല്ലേ? മാനസികമായി ഇണക്കമുള്ളവര്‍ സകാത്തിന്റെ അവകാശികളാണെന്ന ഖുര്‍ആന്റെ നിര്‍ദ്ദേശം, മാനസിക ഇണക്കമുണ്ടാക്കാന്‍ സകാത്ത് ഉപയോഗിക്കാമെന്ന ഒരു മഹാദര്‍ശനം അവതരിപ്പിക്കുന്നുവെന്നതും കാണേണ്ടതല്ലേ? ഒരുപാട് വ്യക്തികളും സ്ഥാപനങ്ങളും ഇത്തരത്തില്‍ വളര്‍ന്നു കഴിഞ്ഞുവെങ്കിലും കര്‍മ്മശാസ്ത്രപരമായും വിശ്വാസപരമായും ഈ വിഷയത്തിലുള്ള ആശയക്കുഴപ്പം മാറ്റി ഇസ്‌ലാം എന്നും ഉയര്‍ത്തിപ്പിടിച്ച സാമൂഹ്യനീതിക്കുവേണ്ടി സകാത്തിനെ ഉപയോഗിക്കാന്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് വരേണ്ട സമയമായില്ലേ? സമുദായം ആലോചിക്കേണ്ട വിഷയമാണ്.

(ദയാപുരം വിദ്യാഭ്യാസകേന്ദ്രത്തിന്റെ മുഖ്യശില്‍പ്പിയായ സി ടി അബ്ദുറഹീമിന്റെ നേതൃത്വത്തില്‍ ദയാപുരം കഴിഞ്ഞ 30 വര്‍ഷമായി മതഭേദമെന്യേ സകാത്ത് നല്‍കി വരുന്നു).

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍