UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുസ്ലിംകളാണ് രാജ്യത്തെ ജനസംഖ്യാ വര്‍ദ്ധനവിന് കാരണമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്

വിവാദപരാമര്‍ശവുമായി വീണ്ടും ബിജെപി എംപി സാക്ഷി മഹാരാജ്. ജനസംഖ്യാ വര്‍ദ്ധനവിന് കാരണം മുസ്ലിംകള്‍ ആണെന്നതാണ് സാക്ഷി മഹാരാജിന്റെ പുതിയ വിവാദ പ്രസ്താവന.

നാല് ഭാര്യമാരും നാല്‍പ്പത് കുട്ടികളും അനുവദിക്കപ്പെട്ടവരാണ് ജനസംഖ്യാ വര്‍ദ്ധനവിന് കാരണമെന്നാണ് സാക്ഷി ആരോപിച്ചത്. അതേസമയം ഇത് സാക്ഷിയുടെ വ്യക്തിപരമായ അഭിപ്രായമാണെന്ന് ബിജെപി വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കുമ്പോഴായിരുന്നു സാക്ഷി മഹാരാജിന്റെ വിവാദ പ്രസ്താവന.

യുപിയില്‍ കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പെരുമാറ്റച്ചട്ടം കൊണ്ടുവന്നത്. ഫെബ്രുവരി 11 മുതല്‍ മാര്‍ച്ച് എട്ട് വരെ ഏഴ് ഘട്ടങ്ങളിലായാണ് യുപിയില്‍ തെരഞ്ഞെടുപ്പ്. ആരെയും പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു സാക്ഷി മുസ്ലിംകളെ അധിക്ഷേപിച്ച് സംസാരിച്ചത്. അതേസമയം മുത്തലാക്ക് ഇല്ലാതാക്കാന്‍ ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് സാക്ഷി പിന്നീട് പറഞ്ഞു.

പ്രസവിക്കുന്ന യന്ത്രങ്ങളല്ല അമ്മമാരെന്നും അവര്‍ ആദരണീയരാണെന്നും സാക്ഷി തന്റെ വിവാദ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. യുപിയില്‍ ഒരു ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമ്പോഴാണ് സാക്ഷി വിവാദ പ്രസംഗം നടത്തിയത്. എത്രയും വേഗം കേന്ദ്രസര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് പ്രാവര്‍ത്തികമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സാക്ഷിയുടെ പ്രസംഗം തെരഞ്ഞെടുപ്പ് ചട്ടങ്ങളെ ലംഘിക്കുന്നതാണെന്നും അദ്ദേഹം ശിക്ഷിക്കപ്പെടണമെന്നും കോണ്‍ഗ്രസ് നേതാവ് കെ സി മിത്തല്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനിരിക്കയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍