UPDATES

റിയോയില്‍ സാക്ഷി അഭിമാനമായി; ഗുസ്തിയില്‍ ഇന്ത്യക്ക് വെങ്കലം

Avatar

അഴിമുഖം പ്രതിനിധി

റിയോയില്‍ ഒരു മെഡല്‍ എന്ന ഇന്ത്യന്‍ കാത്തിരിപ്പിന് സാക്ഷി മാലിക്കിലൂടെ അപ്രതീക്ഷിത വിരാമം. വനിത ഗുസ്തി 58 കിലോംഗ്രാം ഫ്രീ സ്റ്റൈലില്‍ വെങ്കല മെഡല്‍ നേടിയാണ് സാക്ഷി ഇന്ത്യയുടെ അഭിമാനമായത്.. കിര്‍ഗിസ്ഥാന്റെ ഐസുലു ടിന്‍ബെക്കോവയ്‌ക്കെതിരെ 8.5 എന്ന സ്‌കോറിനായിരുന്നു സാക്ഷിയുടെ വിജയം.

ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത താരമാണ് സാക്ഷി. ഒളിമ്പിക്‌സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ നാലാമത്തെ മെഡല്‍ ജേതാവുമായി അവര്‍.

ശക്തമായ തിരിച്ചുവരവിലൂടെയായിരുന്നു സാക്ഷിയുടെ വിജയം. ആദ്യ പിരീയഡില്‍ കിര്‍ഗിസ്ഥാന്‍ താരം സാക്ഷിയെ പിന്നിലാക്കിയിരുന്നു. ഇതിലൂടെ എതിരാളി നേടിയത് അഞ്ചു പോയിന്റ്. സാക്ഷിയ്ക്കാകട്ടെ താക്കീതും. എന്നാല്‍ രണ്ടാം പിരീയഡില്‍ എട്ടു പോയിന്റുമായി സാക്ഷി അപാരമായ തിരിച്ചുവരവാണ് നടത്തിയത്. സാക്ഷിക്ക് മൂന്നു ക്ലാസ് പോയിന്റും ഐസലുവിന് ഒരു ക്ലാസ് പോയിന്റുമാണ് കിട്ടിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍