UPDATES

കോടികളുടെ വഞ്ചനാക്കുറ്റം; ധോണിയുടെ ഭാര്യക്കെതിരേ കേസ്‌

അഴിമുഖം പ്രതിനിധി

ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യ സാക്ഷി ധോണിക്കെതിരെ കോടികളുടെ വഞ്ചനാ കുറ്റത്തിന് കേസെടുത്തു. ഇന്ത്യൻ പീനൽ കോഡ് 420 വകുപ്പ് പ്രകാരമാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഗുരു ഗ്രാം സ്വദേശി ഡെന്നിസ് അറോറ എന്ന വ്യക്തിയുടെ പരാതിയിന്മേലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സാക്ഷിയോടൊപ്പം പങ്കാളികളായിരുന്ന അരുണ്‍ പാണ്ഡെ, ശുഭാവതി പാണ്ഡെ, പ്രതിമ പാണ്ഡെ എന്നിവരും കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുണ്ട്.

സാക്ഷിയുടെ ഋതി എംഎസ്ഡി അല്‍മോഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു സ്‌പോര്‍ട്‌സ്ഫിറ്റ് വേള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി പങ്കാളിത്തമുണ്ടായിരുന്നു . സ്പോർട്സ് ഫിറ്റിലെ ഓഹരി ഉടമകളിൽ ഒരാളായിരുന്നു പരാതിക്കാരൻ ഡെന്നിസ് .11 കോടി രൂപയ്ക്കുറപ്പിച്ച കരാറിൽ 2.5 കോടി രൂപ മാത്രമേ സാക്ഷിയുടെ കമ്പനി തന്നിട്ടുള്ളു എന്ന് ഡെന്നിസ് പരാതി പെട്ടു.

സാക്ഷി ഒരു വര്ഷം മുൻപ് കമ്പനിയിൽ നിന്നും പോയതാണെന്നും അതിനാൽ തന്നെ സാക്ഷിക്ക് നേരെ കേസ് രജിസ്റ്റർ ചെയ്യാൻ സാധിക്കില്ലെന്നും കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാളായ അരുണ പാണ്ഡെ പറഞ്ഞു. മാത്രമല്ല ഈ കേസ് ഡൽഹി ഹൈകോടതി ഒത്തുതീർപ്പാക്കിയതാണ്. സാക്ഷി ഇത് വരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. മാത്രമല്ല സാക്ഷിയുടെ പങ്കിനെ കുറിച്ച് ഔദ്യോഗിക വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍