UPDATES

യാത്ര

ഭൂമിയാണോ ആകാശമാണോ? ആകെ കണ്‍ഫ്യൂഷനായല്ലോ…

Avatar

അഴിമുഖം പ്രതിനിധി

ഭൂമിയാണോ ആകാശമാണോ അതോ ഇനി മേഘക്കൂട്ടത്തില്‍ പെട്ടുപോയതാണോ? മൊത്തത്തില്‍ ഒന്ന് വട്ടം കറങ്ങും സാലാര്‍ ഡി ഉയിനിയില്‍ എത്തിപ്പെട്ടാല്‍. സാലാര്‍ 10582 സ്‌ക്വയര്‍ കിലോമീറ്റര്‍ വ്യപിച്ചു കിടക്കുന്ന ഒരു ഉപ്പളമാണ് (ഉപ്പു പാടം). സൗത്ത് അമേരിക്കയിലെ ബോളീവിയയില്‍ ഉള്ള അസാധാരണമായ ഒരു ഉപ്പു പാടം. 

നമ്മുടെ ഹിമാലയന്‍ താഴ്‌വരകളില്‍ കിലോമീറ്ററുകളോളം കണ്ണാടി വിരിച്ചിരിക്കുകയാണെന്ന് ഒന്ന് സങ്കല്‍പ്പിച്ചേ. ആ കണ്ണാടിയില്‍ ഹിമാലയന്‍ സൗന്ദര്യം മുഴുവന്‍ പ്രതിഫലിച്ചാല്‍ എങ്ങനെയിരിക്കും. ഇപ്പോ കിട്ടിയോ? അതാണ് സാലാര്‍ (അതും കൂടിയാണ് സാലാര്‍ എന്നാണ് ശരിക്കും പറയേണ്ടത്. കാരണം അവിടുത്തെ കാഴ്ചകളിലെ ഒന്നു മാത്രമാണിത്) അവിടുത്തെ സൂര്യോദയവും ആസ്തമയവുമൊക്കെ ഒന്നു കാണേണ്ട കാഴ്ചയാണ്. 

സാലാര്‍ എന്നാല്‍ സ്പാനീഷ് ഭാഷയില്‍ ഉപ്പു പാടം എന്നാണ്. ലോകത്തിലെ ഏറ്റവും വലിയ ഉപ്പളങ്ങളിലൊന്നാണ് സാലാര്‍. ഇവിടെ വല്‍തോതില്‍ സോഡിയവും, പൊട്ടാസ്യവും,ലിഥിയവും, മഗ്നീഷ്യവുമുണ്ട്. ചരിത്രാതീത കാലം മുതലുള്ള തടാകങ്ങളും മറ്റും പരിണാമം സംഭവിച്ചാണ് ഇന്നത്തെ സാലാര്‍ ഉണ്ടായിരിക്കുന്നത്. ഒരു മീറ്ററോളം കനത്തിലാണ് ഇവിടെ ഉപ്പുപാളികള്‍. 

സാലാറിലെ ചില ചിത്രങ്ങള്‍ കാണാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍