UPDATES

ശമ്പളവും പെന്‍ഷനും മുഴുവന്‍ കിട്ടുമോ? ജനങ്ങള്‍ക്ക് ആശങ്ക

അഴിമുഖം പ്രതിനിധി

സംസ്ഥാനത്ത് നോട്ട് പ്രതിസന്ധി കടുത്ത ശമ്പള പ്രതിസന്ധിയിലേയ്ക്ക് പോകുമോ എന്ന ആശങ്ക. ബാങ്കുകളില്‍ ആവശ്യമായ പണമില്ല എന്ന യാഥാര്‍ത്ഥ്യം തുറിച്ച് നോക്കുക തന്നെയാണ്. പരമാവധി തുകയായ 24000 രൂപ പലയിടങ്ങളിലും കൊടുക്കാനില്ല. ട്രഷറികളില്‍ പതിവ് പോലെ നീണ്ട ക്യൂവില്‍ കാത്തുനില്‍ക്കുന്നവര്‍ ഇത്തവണ തങ്ങള്‍ക്ക് ആവശ്യമുള്ള പണം ലഭിക്കുമോ എന്ന് ആശങ്കയാണ് പങ്കു വച്ചത്.

10 ലക്ഷം പേര്‍ക്കാണ് ശമ്പളവും പെന്‍ഷനും നല്‍കേണ്ടത്. ട്രഷറികളില്‍ തിരക്ക് പുതിയ കാര്യമല്ലെങ്കിലും ആവശ്യമായ പണം കിട്ടുമെന്ന ഉറപ്പ് മുമ്പുണ്ടായിരുന്നു. ഇതാണ് നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായിരുന്ന പ്രതിസന്ധി ഇല്ലാതാക്കിയിരിക്കുന്നത്. എന്നാല്‍ ഇത്തവണ പല ട്രഷറികളിലും പുലര്‍ച്ചെ നാല് മണിക്ക് മുമ്പ് തന്നെ ക്യൂ തുടങ്ങി. ആറ് മണി വരെ ട്രഷറികള്‍ പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ട് പോലും രാവിലെ വളരെ നേരത്തെ ഇത്തരത്തില്‍ ആളുകള്‍ എത്തുന്നത് ആശങ്ക വ്യക്തമാക്കുന്നു. ട്രഷറികള്‍ക്ക് റിസര്‍വ് ബാങ്ക് 500 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കണ്ണൂര്‍, പത്തനംതിട്ട അടക്കമുള്ള ചില ട്രഷറികളില്‍ ആവാശ്യമായ പണമില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബാങ്ക് പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഒരു ദിവസം 10000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ പണമില്ലെന്നാണ് പറയുന്നത്. 

മലബാറില്‍ പല ബാങ്കുകളിലും പണമില്ലെന്ന് നോട്ടീസ് പതിച്ചിട്ടുണ്ട്. ഓരോരുത്തരുടേയും ആവശ്യങ്ങള്‍ വ്യത്യസ്തമാണ്. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് ആവശ്യമായ പണം ലഭിക്കാത്തത് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ബാങ്കുകളില്‍ പണമില്ലെന്ന് അറിയിച്ചും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് വടക്കന്‍ ജില്ലകളിലെ പല ബാങ്കുകളും കളക്ടര്‍മാര്‍ക്ക് കത്ത് നല്‍കി. സ്ഥിതി സ്‌ഫോടനാത്മമായേക്കുമെന്നാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നത്. കോഴിക്കോട് ജില്ലയിലെ വിവിധ ബാങ്കുകളുടെ പ്രവര്‍ത്തനം തടസപ്പട്ടു.

നാദാപുരം വാണിമേലില്‍ ഇന്നലെ ഗ്രാമീണ ബാങ്ക് തുറക്കാന്‍ ജനങ്ങള്‍ അനുവദിച്ചില്ല. തൂണേരിയില്‍ ഗ്രാമീണ ബാങ്കിനും കനറ ബാങ്കിനും മുന്നില്‍ സംഘര്‍ഷമുണ്ടായി. പേരാമ്പ്ര സിന്‍ഡിക്കേറ്റ് ബാങ്കില്‍ ജീവനക്കാരെ പൂട്ടിയിട്ടു. റിസര്‍വ് ബാങ്ക് അധികൃതരുമായി ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് ബാങ്ക് ജീവനക്കാരുടെ യൂണിയനുകള്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍