UPDATES

കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് ഇന്ന് ശമ്പളം നല്‍കും: ഗതാഗതമന്ത്രി

അഴിമുഖം പ്രതിനിധി

കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് ഇന്ന് ശമ്പളം നല്‍കുമെന്ന് ഗതാഗതമന്ത്രി എ. കെ. ശശീന്ദ്രന്‍ വ്യക്തമാക്കി. ജീവനക്കാര്‍ക്കു ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നു വിവിധ ഡിപ്പോകളില്‍ ജീവനക്കാര്‍ സമരം നടത്തുകയാണ്. ജീവനക്കാര്‍ കൂട്ടത്തോടെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ദീര്‍ഘദൂര സര്‍വീസുകളടക്കം മുടങ്ങി. ശമ്പളം തരാനുള്ള നടപടികള്‍ പൂര്‍ത്തിയാകാതെ സമരം പിന്‍വലിക്കില്ലെന്ന നിലപാടിലാണു ജീവനക്കാര്‍. ഇതെ തുടര്‍ന്നാണ് ഗതാഗതമന്ത്രി ഇന്ന് ശമ്പളം നല്‍കുമെന്ന് വ്യക്തമാക്കിയത്.

എസ്ബിടിയില്‍ നിന്നു വായ്പയെടുക്കാന്‍ അടിയന്തര ചര്‍ച്ചകള്‍ നടക്കുകയാണെന്നും രണ്ടു മണിയോടെ വായ്പ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അത് ലഭിച്ചാലുടന്‍ ശമ്പളം വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 6 കോടി രൂപ ശമ്പളം നല്‍കേണ്ട സ്ഥാനത്ത് 27 കോടി രൂപ മാത്രമേ വിതരണം ചെയ്തിട്ടുള്ളൂവെന്നും ഇന്നലെ മുഴുവന്‍പേര്‍ക്കും ശമ്പളം നല്‍കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ലെന്നും പറഞ്ഞായിരുന്നു പണിമുടക്കിയത്.

കെഎസ്ആര്‍ടിസിയിലെ 60 ശതമാനത്തോളം പേര്‍ക്കു ശമ്പളം വിതരണം ചെയ്തതാണെന്നും എസ്ബിടി-എസ്ബിഐ ലയനത്തെത്തുടര്‍ന്നു വായ്പ ലഭിക്കാനുള്ള കാലതാമസമാണു പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നുമാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ വിശദീകരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍