UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നോട്ടില്ലെന്ന് റിസര്‍വ് ബാങ്ക്: പുതുവര്‍ഷത്തില്‍ ശമ്പളം മുടങ്ങും

1,391 കോടി രൂപയാണ് ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ ജനുവരി ആദ്യവാരം കേരളത്തിന് ആവശ്യമുള്ളത്. ഇതില്‍ 600 കോടി രൂപയേ ഉറപ്പ് നല്‍കാനാകൂയെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചിരിക്കുന്നത്്.

നോട്ട് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പുതുവര്‍ഷത്തില്‍ സംസ്ഥാനത്തെ ശമ്പള – പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലാകുമെന്ന് ഉറപ്പായി. ശമ്പള-പെന്‍ഷന്‍ വിതരണത്തിന് ആവശ്യമായ നോട്ടുകള്‍ നല്‍കാനാകില്ലെന്ന് റിസര്‍വ് ബാങ്ക്, സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. 1,391 കോടി രൂപയാണ് ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ ജനുവരി ആദ്യവാരം കേരളത്തിന് ആവശ്യമുള്ളത്. ഇതില്‍ 600 കോടി രൂപയേ ഉറപ്പ് നല്‍കാനാകൂയെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചിരിക്കുന്നത്. ആവശ്യത്തിന് പണം നല്‍കാന്‍ കഴിയില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ച സാഹചര്യത്തില്‍ ജനുവരിയില്‍ ശമ്പളം നല്‍കുന്നതില്‍ നിയന്ത്രണം വേണ്ടിവരുമെന്ന് ധനമന്ത്രി തോമസ് ഐസക് പറയുന്നത്. 24,000 രൂപ നല്‍കാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

ആവശ്യമുള്ളതിന്റെ 60 ശതമാനം തുക മാത്രമേ നല്‍കാന്‍ കഴിയൂ എന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചിരിക്കുന്നത്. ശമ്പള -പെന്‍ഷന്‍ വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ധനകാര്യ സെക്രട്ടറി റിസര്‍വ് ബാങ്ക് പ്രതിനിധിയുമായും എസ്ബിടി, എസ്ബിഐ, കാനറ ബാങ്കുകളുടെ പ്രതിനിധികളുമായും ബുധനാഴ്ച ചര്‍ച്ച നടത്തിയിരുന്നു. സര്‍ക്കാരിന് ആവശ്യമായ തുക ഈ മൂന്ന് ബാങ്കുകളിലേക്കാണ് റിസര്‍വ് ബാങ്ക് കൈമാറുന്നത്. ആവശ്യമുള്ള തുക പിന്‍വലിക്കാന്‍ സാധാരണക്കാര്‍ക്ക് കഴിയാത്ത അവസ്ഥ ഇതോടെ ഉണ്ടാവും.

ട്രഷറികള്‍ക്ക് സര്‍ക്കാര്‍ ആവശ്യപ്പെട്ട പണം, റിസര്‍വ് ബാങ്ക് നല്‍കാത്തതിനെ തുടര്‍ന്ന് നോട്ട് നിരോധനത്തിന് ശേഷമുള്ള ആദ്യ ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യാന്‍ ആദ്യ രണ്ട് മൂന്ന് ദിനങ്ങളില്‍ സര്‍ക്കാരിന് സാധിച്ചിരുന്നില്ല. പലയിടത്തും 24,000 രൂപ പോലും നല്‍കാന്‍ കഴിഞ്ഞില്ല. പുതുവര്‍ഷത്തില്‍ അവസ്ഥ കൂടുതല്‍ മോശമാകാനാണ് സാധ്യത. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. കഴിഞ്ഞ മാസത്തേക്കാള്‍ ഡിസംബറില്‍ വരുമാനത്തില്‍ വലിയ ഇടിവുണ്ടായി. ഈ മാസം സാമ്പത്തിക വര്‍ഷം 19.5 നികുതി വളര്‍ച്ചയാണ് കേരളം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇതിന്റെ പകുതി പോലും ഉണ്ടാകില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍