UPDATES

ഇന്ത്യ

നോട്ട് പ്രതിസന്ധി: ആന്ധ്രാപ്രദേശിലും തെലങ്കാനയിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പകുതി ശമ്പളം

Avatar

അഴിമുഖം പ്രതിനിധി

നോട്ട് അസാധുവാക്കല്‍ നടപടി മൂലമുണ്ടായിരിക്കുന്ന പ്രതിസന്ധി സര്‍ക്കാര്‍ ജീവനക്കാര്‍ അടക്കം എല്ലാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടേയും ഈ മാസത്തെ ശമ്പളത്തെയും ബാധിക്കും. ആന്ധ്രപ്രദേശിലും തെലങ്കാനയിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നവംബറിലെ ശമ്പളം ഡിസംബര്‍ ഒന്നിന് പകുതിയേ കിട്ടൂ. മുഴുവന്‍ തുക ഡിസംബര്‍ 30നകം അക്കൗണ്ടിലിടുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

നോട്ട് അസാധുവാക്കല്‍ നടപടി, എല്ലാ വകുപ്പുകളുടേയും പണമിടപാടുകള്‍ക്ക് തടസം നേരിടുന്നു. സര്‍ക്കാരിന്‌റെ വരുമാനത്തെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സാധാരണ ഏതാണ്ട് 3600 കോടി രൂപയാണ് ഓരോ മാസവും വിവിധ വകുപ്പുകളില്‍ നിന്നായി സര്‍ക്കാരിന്‌റെ വരുമാനം. കേന്ദ്രഫണ്ടായി 1000 കോടി രൂപയും. എന്നാല്‍ നോട്ട് പിന്‍വലിക്കല്‍ നടപടി സംസ്ഥാനത്തിന്‌റെ വരുമാനത്തില്‍ 60 ശതമാനം കുറവ് വരുത്തുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. 

ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമെല്ലാമായി 3000 കോടി രൂപയാണ് ഡിസംബര്‍ ആദ്യവാരത്തേയ്ക്കായി നീക്കിവച്ചിരിക്കുന്നത്. പകുതി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബാക്കി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും. ഡിസംബര്‍ രണ്ടാംവാരം 2000 കോടി കൂടി നല്‍കും. നവംബര്‍ 12ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ചീഫ് സെക്രട്ടറിയോടും ധനകാര്യ സെക്രട്ടറിയുമായി ഇക്കാര്യം സംസാരിച്ചിരുന്നു.   

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍