UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തീവ്രദേശീയത അപരരെ തേടുമ്പോള്‍

Avatar

ബച്ചു മാഹി

ദേശീയത, ദേശീയ പ്രതീകങ്ങൾ, അവയോടുള്ള ആദരം/നിന്ദ, അപരത്വം തുടങ്ങിയ സംജ്ഞകൾ നമ്മുടെ ചർച്ചായിടങ്ങളെ സജീവമാക്കി നിർത്തിയ ഒന്നായിരുന്നു സൽമാൻ എന്ന യുവാവ് ‘ദേശീയഗാനത്തെ നിന്ദിച്ച’ ‘കുറ്റ’ത്താൽ അറസ്റ്റിനും ഒരു മാസത്തോളം കസ്റ്റഡിയിൽ കഴിയുന്നതിനും ഇടയായ സംഭവം. ഒരു ആശയഗതിയോടോ വ്യവസ്ഥാപിത മത-വിശ്വാസങ്ങളോടോ യാതൊരു മമതയും ഇല്ലാത്ത, തെറ്റായാലും ശരിയായാലും വളരെ സെല്‍ഫ്‌-റൈറ്റസായ അഭിപ്രയഗതികളുമായി നടന്ന ഒരാള്‍ വെറും ഒരു പേര് മാത്രമായി, അതിൻറെ ഭാരത്തിൽ നമ്മുടെ അന്വേഷണ ഉദ്യോഗസ്ഥരുടെ ദൃഷ്ടിയിൽ ‘മത തീവ്രവാദി’യോ ‘പാകിസ്ഥാൻ ചാര’നോ ആയി മാറുന്ന കൗതുകക്കാഴ്ചയാണ് നാം കണ്ടത്. അയാൾ തന്നെ ചോദിക്കും പോലെ ‘എന്തുകൊണ്ട് എന്നെ ചൈന ചാരൻ ആയി അവർക്ക് തോന്നിയില്ല’ എന്നതിൻറെ ഉത്തരത്തിലേക്ക് എത്തുന്നതിന് മുൻപ് ചില കാര്യങ്ങൾ പരിശോധിക്കാം. 

ഇന്ത്യക്കാരനായ ഏറ്റവും കടുത്ത വിശ്വാസി ആയ ഒരു മുസ്ലിമിനെ പോലും പാക്കിസ്ഥാനുമായി ബന്ധിപ്പിക്കുന്ന വൈകാരികമായ യാതൊന്നും തന്നെയില്ല. മതപരപരമായ ചില അനുഷ്ഠാന കർമ്മങ്ങൾക്ക് വേദിയാകുന്ന മക്ക, മദീന പോലെ പ്രദേശങ്ങൾ ഉള്ളത് കൊണ്ട് വാദത്തിനായി വേണമെങ്കിൽ സൗദി അറേബ്യയെ ചൂണ്ടാം;  അപ്പോഴും കാത്തലിക് ക്രിസ്ത്യാനികൾക്ക് വത്തിക്കാൻ എന്ന പോലെ മതപര ആസ്ഥാനമല്ല അത്. അതിൻറെ രാഷ്ട്രീയ നേതൃത്വത്തോട് എന്തെങ്കിലും വിധേയത്വമോ വിനീതത്വമൊ തോന്നേണ്ടതോ അവരുടെ നിലപാടുകൾ എൻഡോഴ്സ് ചെയ്യേണ്ട ആവശ്യമോ ഒട്ടുമില്ല. (കുറഞ്ഞയളവ് വൈകാരിക വിഡ്ഢികൾ ‘ഇസ്ലാമിക രാജ്യം’ എന്ന സെന്റിമെന്റിൽ അവിടെയുള്ള വ്യവസ്ഥയെ ന്യായീകരിക്കൽ സ്വയം ബാധ്യതയായി ഏറ്റെടുക്കുന്ന കാര്യം വിസ്മരിക്കുന്നില്ല).  ഇനി ജൂതരോ ക്രിസ്ത്യാനികളോ സൗദി കീഴടക്കുകയും മക്കയും മദീനയും അവരുടെ നിയന്ത്രണത്തിൻ കീഴിൽ വരികയും ചെയ്താലും അയാളുടെ ആ പ്രദേശങ്ങളുമായുള്ള മതപര ബന്ധത്തിൽ പ്രത്യേകിച്ച് മാറ്റങ്ങൾ വരികയുമില്ല. 

ഇനി സൽമാന്റെ ചോദ്യത്തിലേക്ക് വരാം. ഏതൊരു സാമൂഹ്യശാസ്ത്ര വിദ്യാർത്ഥിക്കും എളുപ്പം നൽകാവുന്ന ലളിതമായ ഒന്നാണതിന്റെ ഉത്തരം: ഹിംസാത്മക ദേശീയതക്ക് അതിൻറെ മറുപുറം പ്രതിഷ്ഠിക്കാൻ ഒരു അപരസ്വത്വവും ബന്ധിപ്പിക്കാൻ അപരത്വ പ്രതീകവും ആവശ്യമുണ്ട്. അങ്ങനെ കണ്ടെടുക്കപ്പെട്ട ഒന്നാണ് യഥാക്രമം ‘മുസ്ലിം’ / ‘പാക്കിസ്ഥാൻ’ എന്നീ സംജ്ഞകൾ. കാലങ്ങളായി ഒരു  ജനസമൂഹത്തെ അപരവൽക്കരിക്കാനും ‘ഒറ്റു’ മുദ്ര ചാർത്താനും കൊണ്ടുപിടിച്ച് നടത്തിയ കരുനീക്കങ്ങൾക്ക് കഴിഞ്ഞ കാൽനൂറ്റാണ്ടിൽ ‘ഹിന്ദുത്വ’ എക്സിക്യൂട്ടീവിലും ജുഡിഷ്യറിയിലും ഉൾപ്പെടെ നേടിയെടുത്ത രാഷ്ട്രീയസ്വാധീനം വഴി ഏതാണ്ട് പൂർണ്ണമായ ഔദ്യോഗികഭാഷ്യം കൈവന്നിട്ടുണ്ട് എന്നതിന്റെ ദൃഷ്ടാന്തമാണ് ഇത:പര്യന്തമുള്ള “ഭീകരവേട്ട”യുടെ നാൾവഴികൾ. നിരപരാധികളായ അനേകം യുവാക്കൾ കരിനിയമങ്ങൾ ചാർത്തപ്പെട്ടും അല്ലാതെയും, വിചാരണത്തടവുകാർ ആയും, അറസ്റ്റ് രേഖപ്പെടുത്താതെ പോലും രാജ്യത്തെ വ്യത്യസ്ത ജയിലഴികൾക്കുള്ളിൽ ഇന്നും കഴിയുന്നതും, ഒരു മറുചോദ്യം പോലുമുയർത്താത്ത, ഔദ്യോഗികവിശദീകരണം പോലും അനിവാര്യമാക്കാഞ്ഞ ചില വ്യാജ ഏറ്റുമുട്ടൽ കൊലകളും, അതിൻറെ ബാക്കിപത്രമാണ്.

ബെസ്റ്റ് ഓഫ് അഴിമുഖം 

ഒരു കൂവല്‍കൊണ്ട് മാഞ്ഞു പോകുന്ന ദേശപ്പെരുമകള്‍
സല്‍മാന്‍ അറസ്റ്റ് ചെയ്യപ്പെട്ടത് കള്ളക്കേസില്‍-സല്‍മാന്‍ ജസ്റ്റിസ് ഫോറം
ദേശീയത കടന്നു വരുന്ന നിമിഷങ്ങള്‍ അഥവാ ദേശദ്രോഹികള്‍ സൃഷ്ടിക്കപ്പെടുന്ന വിധം
പോലീസുകാരന്‍റെ കണ്ണിലെ ‘ഫിഗറ്’ പെണ്‍കുട്ടിയും കുരുത്തം കെട്ട ചെക്കനും
മഅദനി മനുഷ്യനാണ്; അയാൾക്ക്‌ നഷ്ടപ്പെടുന്നത് ജീവിതവും

ഇതൊക്കെയും കേവലം മതവിശ്വാസത്തിൻറെ പേരിൽ അല്ല നടക്കുന്നത്. വിശ്വാസിയോ അവിശ്വാസിയോ എന്ന ഭേദമില്ലാതെ ‘സ്വത്വം’ തന്നെയാണ് അവിടെ പ്രശ്നവല്ക്കരിക്കപ്പെടുന്നത്. തീവ്ര ദേശീയത പ്രത്യക്ഷമായിത്തന്നെ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചുവെങ്കിലും ‘മുസ്ലിം’ സ്വത്വം മാത്രവുമല്ല ഇരയാക്കപ്പെടുന്നത്. ആദിവാസി, ദലിത് സ്വത്വങ്ങളും ‘ദേശീയതാ ഇമ്മ്യൂണിറ്റി’യിൽ നിന്ന് പുറത്താണ്. ചിലപ്പോൾ ഇവർക്ക് നേരെയുള്ള അനീതിപരമായ വേട്ടയെ എതിർക്കുന്നവരെ പോലും സ്റ്റേറ്റ് ശത്രുപക്ഷത്ത് നിർത്താറുണ്ട്. മനുഷ്യാവകാശപ്രവർത്തകർ ആയ ബിനായക് സെന്നും പോളിയോയുടെ ശാരീരിക അവശതകളും ഹൃദ്രോഗം ഉൾപ്പെടെയുള്ള രോഗപീഡകളുമായി ഇന്നും അഴിക്കുള്ളിൽ കഴിയുന്ന ജി.എൻ. സായിബാബ എന്ന കോളേജ് പ്രൊഫസറും ഉദാഹരണം. തീവ്രവാദബന്ധം/ മാവോയിസ്റ്റ് ബന്ധം എന്നിങ്ങനെയുള്ള ടാഗ് ചാർത്തി ആരെയും ജയിലിലടക്കാം; ഒരു മറുചോദ്യവും ഉയരില്ല; ഒരു ജനകീയ പ്രക്ഷോഭവും ഉണ്ടാകില്ല; ഒരു അംഗീകൃതപാർട്ടിയും നിങ്ങളുടെ പ്രശ്നം ഏറ്റെടുക്കാൻ മുന്നോട്ട് വരില്ല എന്നത് ഇത:പര്യന്തമുള്ള അനുഭവങ്ങൾ നമുക്ക് കാണിച്ചുതരുന്നു.

സൽമാൻ വിഷയത്തിലെ ഒരു ഐറണി, മതനിഷേധിയായും നിരീശ്വരവാദിയായും പ്രത്യക്ഷപ്പെട്ട് പോന്ന അയാൾക്ക് വേണ്ടി മുൻപന്തിയിൽ ഉണ്ടായിരുന്നത് ചില ആത്യന്തിക മതവാദ ഗ്രൂപ്പുകളോ മതരാഷ്ട്ര ദാർശനികരോ ഒക്കെ ആയിരുന്നു എന്നതാണ്. തങ്ങളുടെ വിദൂരസ്വപ്നത്തിലെ മതശിക്ഷാകോഡ് (ശരീഅത്ത്) നിലവിൽ വന്നാൽ സൽമാന് തൻറെ ‘നിരീശ്വരവാദ’ നിലപാടുകളുടെ പേരിൽ കൊലമരമോ ദീർഘകാല തടങ്കലോ ഒക്കെയായിരിക്കും ലഭിക്കുക എന്നതാണ് അതിലെ രസം. ചില മതരാഷ്ട്രങ്ങൾ എത്തീയിസം ഭീകരവാദപ്രവർത്തനത്തിൻറെ പരിധിയിലാണ് പെടുത്തിയിട്ടുള്ളത്. ജനാധിപത്യം/അഭിപ്രായ സ്വാതന്ത്ര്യം എന്ന അടിസ്ഥാന അവകാശം ലംഘിക്കപ്പെടുന്നു എന്ന പൗരബോധത്തിൽ നിന്നോ, പാസ്റ്റർ നിമോളർ പറഞ്ഞത് പോലെ നാളെ തങ്ങളാകാം ഇരയാക്കപ്പെടുന്നത് എന്ന ബോധ്യത്തിൽ നിന്നോ ആണെങ്കിൽ പോലും അതിൽ പോസിറ്റിവിറ്റി കണ്ടെടുക്കാം. എന്നാൽ കേവലമായ സ്വത്വവാദം ഉദ്ദീപിപ്പിച്ച് മുസ്ലിം യുവാക്കളെ അന്തർമുഖരാക്കാനും വ്യവസ്ഥിതിയോട് പുറംതിരിഞ്ഞ് നിൽപ്പിക്കാനുമുള്ള ഒളിയജണ്ട ഇത്തരം അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിതിന് പിന്നിൽ ഉണ്ടെങ്കിൽ അതിനെക്കുറിച്ച് ബോധവന്മാർ ആകേണ്ടതുണ്ട്. മറുപുറം, ദേശീയത എന്നത് വളരെ സെൻസിറ്റിവ് ആയ ഏരിയ ആയതുകൊണ്ടോ രാജ്യദ്രോഹം പോലുള്ള ചാട്ടകൾ എളുപ്പം പതിക്കാം എന്നതിനാലോ അതോ നമ്മുടെ ഉറച്ച മതേതരബോധ്യം ഒരിക്കൽ അസ്പൃശ്യത കല്പിച്ച് മാറ്റി നിർത്തിയിരുന്ന ‘ഹിന്ദുത്വ’ക്ക് സമീപകാലത്ത് ലഭിച്ച പൊതുസ്വീകാര്യത കാരണമോ ഒരുവിധം ‘മതനിരപേക്ഷർ’ ഒക്കെയും മൗനം പാലിക്കുകയോ സൽമാൻ വേട്ടയിൽ പങ്ക് ചേരുകയോ ചെയ്ത കാഴ്ചയും നാം കാണുകയുണ്ടായി. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍