UPDATES

സല്‍മാന്‍ ഖാന് വിദേശത്ത് പോകാന്‍ കോടതി അനുമതി

ഫൂട് പാത്തില്‍ ഉറങ്ങിക്കിടന്ന ആളെ കാര്‍ കയറ്റി കൊന്ന കേസില്‍ മനഃപൂര്‍മല്ലാത്ത നരഹത്യയ്ക്ക് ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വിദേത്ത് പോകാന്‍ കോടതി അനുമതി നല്‍കി. ഈ മാസം 29ന് ദുബായില്‍ നടക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് മുംബെ ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് സല്‍മാന് അനുമതി നല്‍കിയത്.

നേരത്തെ കേസില്‍ സല്‍മാനെ മജിസ്‌ട്രേറ്റ് കോടതി മേയ് ആറിന് ശിക്ഷിച്ചിരുന്നെങ്കിലും രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഹൈക്കാടതി ജാമ്യം അനുവദിക്കുകയായിരുന്നു. പക്ഷെ നടന്‍ വിദേശ സന്ദര്‍ശനങ്ങള്‍ നടത്തുന്നത് കോടതിയുടെ അനുമതിയോടെ ആയിരിക്കണമെന്ന് അന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍