അഴിമുഖം പ്രതിനിധി
മാന്‍വേട്ട കേസില്‍ സല്‍മാന്‍ ഖാനെ രാജസ്ഥാന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കി. മാനുകളെ വെടിവെച്ച് കൊന്നതുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് താരത്തിന്‍റെ പേരില്‍ ഉണ്ടായിരുന്നത്. എന്നാല്‍ സല്‍മാനാണ് മാനിനെ കൊന്നത് എന്നതിന് തെളിവില്ലാത്ത സാഹചര്യത്തില്‍ കോടതി ഇദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു.
1998-ല്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനായി രാജസ്ഥാനില്‍ എത്തിയ താരം സുഹൃത്തുക്കള്‍ക്ക് ഒപ്പം വേട്ടയ്ക്ക് പോയിരുന്നു. ഈ സമയത്ത് രണ്ട് മാനുകളെ വെടിവെച്ചു കൊന്നു എന്നായിരുന്നു കേസ്.
എന്നാല്‍ സല്‍മാന്‍ വേട്ടയ്ക്ക് പോയ ജീപ്പ് ഡ്രൈവറെ കാണാതായ സാഹചര്യത്തില്‍ പ്രോസിക്യുഷന്‍ കേസ് തെളിയിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ അപ്പീലിന് പോകണോ എന്ന് സര്‍ക്കാരിന് തീരുമാനിക്കാം. കേസിലെ പ്രതി എന്ന നിലയില്‍ 2007-ല്‍ താരം ഒരാഴ്ച ജോദ്പൂര്‍ ജയിലില്‍ കഴിഞ്ഞിരുന്നു.