UPDATES

എഡിറ്റര്‍

അനൌണ്‍സ്മെന്റ് മൈന്‍ഡ് ചെയ്യാഞ്ഞ സല്‍മാന്‍ ഖാന് വിമാനക്കമ്പനിയുടെ കിടിലന്‍ പണി

സൂപ്പര്‍ താരമാണെങ്കിലും കൃത്യ സമയം പാലിച്ചില്ലങ്കില്‍ യാത്രകള്‍ മുടങ്ങിയെന്നിരിക്കും. ഇത്തവണ പണി കിട്ടിയത് ബോളിവുഡിന്റെ മസില്‍മാന്‍ സല്‍മാന്‍ ഖാനാണ്. മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് സല്‍മാന്റെ വിമാനം ഒന്നരമണിക്കായിരുന്നു. നിശ്ചിത സമയത്ത് എത്തിയെങ്കിലും എയര്‍പോര്‍ട്ടിലെ വിഐപി ലോഞ്ചില്‍ വിശ്രമിക്കുയായിരുന്നു സല്ലു ഭായ്.
 
യാത്ര ചെയ്യാനുള്ള വിമാനത്തിന്റെ അറിയിപ്പുകള്‍ ഒന്നിലധികം തവണ വന്നെങ്കിലും അതൊന്നും കാര്യമാക്കാതെ സല്‍മാന്‍ വിശ്രമിച്ചു. അവസാനം വിമാനത്തില്‍ കയറാനായി ചെന്നപ്പോള്‍ സമയം കഴിഞ്ഞെന്നുള്ള അറിയിപ്പാണ് സല്ലു ഭായിക്ക് ലഭിച്ചത്.ഏറെ നേരം തര്‍ക്കിച്ചെങ്കിലും വിസ്റ്റാര എയര്‍ലൈന്‍സ് അധികൃതര്‍ അതിനൊന്നും വഴങ്ങിയില്ല. അവസാനം കമ്പനി സല്‍മാന് അടുത്ത വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നു.
 
എന്തായാലും വെള്ളിത്തിരയിലെ മിന്നും താരമാണെങ്കിലും ചിലപ്പോഴെങ്കിലും സാധാരണക്കാരന്റെ അവസ്ഥ അഭിമുഖീകരിക്കേണ്ടി വരുമെന്ന് സല്‍മാന് മനസ്സിലായിക്കാണും. ഒളിമ്പിക്‌സിന്റെ ഇന്ത്യന്‍ സംഘത്തിന്റെ ഗുഡ്‌വില്‍ അംബാസിഡര്‍ ആയതിന്റെയും പീഡന പരാമര്‍ശത്തിന്റെയും വിവാദങ്ങള്‍ അടങ്ങുന്നതിന് മുമ്പ് തന്നെ ബോളിവുഡ് സുല്‍ത്താനു പണി വന്നുകൊണ്ടിരിക്കുയാണ്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/zH9KfK

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍