UPDATES

സിനിമ

സുല്‍ത്താന്‍ 300 കോടി ക്ലബ്ബില്‍ കയറാതെ പോയതിന്റെ കാരണം

Avatar

അഴിമുഖം പ്രതിനിധി

ബോക്‌സ് ഓഫിസില്‍ പുതിയ ചരിത്രം കുറിച്ചാണ് സല്‍മാന്‍ ഖാന്‍ നായകനാ സുല്‍ത്താന്‍ പ്രദര്‍ശനം ആരംഭിച്ചത്. ജൂലൈ ആറിന് റിലീസ് ചെയ്ത ചിത്രം അന്നു മാത്രം നേടിയത് 36 കോടി രൂപ! അതൊരു ചരിത്രം തന്നെയായിരുന്നു. തീര്‍ന്നില്ല, ആദ്യ ആഴ്ച്ചയില്‍ തന്നെ സുല്‍ത്താന്‍ 100 കോടി ക്ലബിലും എത്തി. സല്‍മാന്റെ മറ്റൊരു സിനിമകൂടി തുടര്‍ച്ചയായി നൂറു കോടി ക്ലബില്‍ എത്തുന്നതും വാര്‍ത്തായായി.

ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സുല്‍ത്താന്‍ 200 കോടി ക്ലബ്ബിലും സ്ഥാനം പിടിച്ചു. ട്രെയ്ഡ് അനലിസ്റ്റുകള്‍ അതുകൊണ്ട് തന്നെ യാതൊരു സംശയവുമില്ലാതെ പ്രവചിച്ചു, സുല്‍ത്താന്‍ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ 300 കോടി ക്ലബ്ബിലും എത്തുമെന്നും. ബജറംഗ് ഭായിജാനിനു ശേഷം മറ്റൊരു സല്‍മാന്‍ ചിത്രം കൂടി മുന്നുറൂ കോടിയില്‍ എത്തുന്നതിന്റെ ആഹ്ലാദത്തിലായിരുന്നു ആരാധകര്‍.

എന്നാല്‍ അങ്ങനെയൊന്നു ഇതുവരെയായിട്ടും സംഭവിച്ചിട്ടില്ല എന്നതാണ് അത്ഭുതം. നാലാമത്തെ ആഴ്ച്ചയില്‍ ചിത്രത്തിന്റെ കളക്ഷന്‍ ഇപ്രകാരമായിരുന്നു; വെള്ളിയാഴ്ച്ച- 57 ലക്ഷം, ശനിയാഴ്ച- 98 ലക്ഷം, ഞായറാഴ്ച- ഒരു കോടി 51 ലക്ഷം, തിങ്കളാഴ്ച- 34 ലക്ഷം, ചൊവ്വാഴ്ച- 36 ലക്ഷം. അതുവരെയുള്ള മൊത്തം നേട്ടം; 297. 56 കോടി. ട്രെയ്ഡ് അനലിസ്റ്റ് തരണ്‍ ആദര്‍ഷ് ആണ് ഈ കണക്ക് നരത്തുന്നത്.

എന്നിട്ടും ചിത്രം ഇതുവരെ 300 കോടി ക്ലബ്ബില്‍ എത്തിയിട്ടില്ല എന്നതാണ് അനലിസ്റ്റുകളെ പോലെ ഏവരെയും അത്ഭുതപ്പെടുത്തുന്നത്.

അതിന്റെ പിന്നിലെ കാരണം സല്‍മാന്‍# ആരാധാകര്‍ പറയുന്നത് പ്രകാരമാണെങ്കില്‍ ചിത്രത്തിന്റെ നിര്‍മാതാക്കളായ യഷ് രാജ് ഫിലിംസ് നടത്തുന്ന കള്ളക്കളിയാണ്. കളക്ഷന്‍ കണക്ക് നിര്‍മാതാവ് പുറത്തു വിടുന്നില്ലെന്നാണ് ആക്ഷേപം. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് പ്രതിഷേധവും ശക്തമായി.

എന്തുകൊണ്ട് യഷ് രാജ് ഫിലിംസ് യഥാര്‍ത്ഥ തുക മറച്ചുവയ്ക്കുന്നു എന്നതിനും ഒരു കാരണമുണ്ട്. സല്‍മാന്‍ ഖാനുമായുള്ള കരാര്‍ പ്രകാരം ചിത്രം 300 കോടി കടന്നാല്‍ വരുമാനത്തിന്റെ നല്ലൊരു പങ്ക് നായകന്റെ ഷെയറായി നല്‍കണം. ഈ കരാര്‍ പ്രാബല്യത്തില്‍ വരാതിരിക്കാനാണ് ചിത്രം 300 കോടിയിലെത്തിയില്ലെന്നു വരുത്തി തീര്‍ക്കാന്‍ നിര്‍മാണ കമ്പനി ശ്രമിക്കുന്നതെന്നാണ് പറയുന്നത്. നേരത്തെ സല്‍മാന്റെ തന്നെ എത്ക ടൈഗര്‍ എന്ന ചിത്രവും 199. 6 കോടിയില്‍ കളക്ഷന്‍ അവസാനിപ്പിട്ടുണ്ട്. അതും ഇതേ കാരണത്താലാണെന്നു പറയുന്നു.ബോളിവുഡിലെ ഖാന്‍മാരെല്ലാം ഇത്തരമൊരു കരാര്‍ മുന്നോട്ടുവയ്ക്കാറുള്ളതാണ്.

ഈ ആരോപണത്തില്‍ കഴമ്പുണ്ടോ, അതോ ചിത്രത്തിന്റെ കളക്ഷനില്‍ ശരിക്കും കുറവ് വന്നതാണോ എന്ന് വ്യക്തമല്ല. ഈ വിഷയത്തില്‍ സല്‍മാനോ യഷ് രാജ് ഫിലിംസോ പ്രതികരണം നടത്തിയിട്ടുമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍