UPDATES

റിയോയില്‍ രാജ്യത്തെ പ്രതിനിധീകരിച്ച ഇന്ത്യന്‍ അത്ലറ്റുകള്‍ക്ക് സല്‍മാന്റെ വക ഒരു ലക്ഷം

Avatar

അഴിമുഖം പ്രതിനിധി

റിയോ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഇന്ത്യന്‍ അത്ലറ്റുകള്‍ക്ക് 1,01,000 രൂപ പാരിതോഷികവുമായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ഓരോരുത്തര്‍ക്കും ഈ തുകയുടെ ചെക്ക് താന്‍ നല്‍കും എന്ന് ഇന്ത്യന്‍ ഒളിമ്പിക്സിന്റെ ഗുഡ്വില്‍ അംബാസഡര്‍ കൂടിയായ സല്‍മാന്‍ ഖാന്‍ പറഞ്ഞു. ഒളിമ്പിക്സ് സ്വര്‍ണത്തിനായുള്ള പോരാട്ടം ഇന്ത്യയുടെ നാളത്തെ ചാമ്പ്യന്‍മാരെ വാര്‍ത്തെടുക്കും എന്നും സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ തനിക്ക് എല്ലാ കായികതാരങ്ങളും ഓരോ സൂപ്പര്‍സ്റ്റാറുകള്‍ ആണ് എന്നും വര്‍ഷങ്ങളോളം പരിശീലനത്തിനു ശേഷം അവര്‍ക്ക് കഴിവ് പ്രകടിപ്പിക്കാന്‍ ലഭിക്കുന്നത് വളരെ കുറച്ചു മിനിട്ടുകള്‍ മാത്രമാണ് എന്നും അദ്ദേഹം പറയുന്നു.

സല്‍മാന്‍ ഖാനെ ഒളിമ്പിക്സിന്റെ ഗുഡ്വില്‍ അംബാസഡര്‍ ആയി നിയമിച്ചത് ഏറെ വിവാദമായിരുന്നു. മറ്റൊരു ചടങ്ങില്‍ വച്ച് ഒളിമ്പിക്സ് സ്റ്റാര്‍ ആയ ദിപ കര്‍മാര്‍കറുടെ പേര് സല്‍മാന്‍ മറക്കുകയും ചെയ്തിരുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍