UPDATES

ഉപ്പിനും വില കൂടുമോ ?

അഴിമുഖം പ്രതിനിധി

രാജ്യത്ത് ഉപ്പിന് വലിയ ക്ഷാമം നേരിടുകയാണെന്നും ഉപ്പ് വില കുത്തനെ കൂടുമെന്നുമുള്ള ആശങ്കകള്‍ ശക്തം. 500ന്റെയും 1000ന്റെയും നോട്ടുകള്‍ പിന്‍വലിച്ച മോദി സര്‍ക്കാരിന്‍റെ നടപടിയില്‍ ജനങ്ങള്‍ വലയുന്നതിന്‍റെ ഇടയിലാണ് ഇത് സംബന്ധിച്ച് ആശങ്ക ശക്തമായിരിക്കുന്നത്. അതേസമയം ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ തള്ളി.

അതേസമയം ഇത്തരത്തില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും വില കൂട്ടില്ലെന്നും കേന്ദ്ര ഭക്ഷ്യ മന്ത്രി രാം വിലാസ് പാസ്വാന്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ ജനങ്ങള്‍ക്കിടയില്‍ ഉപ്പ് വിലയും ലഭ്യതക്കുറവും സംബന്ധിച്ച് അനാവശ്യ ഭീതി പരത്തുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ അഖിലേഷ് യാദവ് സര്‍ക്കാര്‍ തയ്യാറാവണമെന്നും രാം വിലാസ് പാസ്വാന്‍ ആവശ്യപ്പെട്ടു. കിലോയ്ക്ക് 200 രൂപയടക്കം വച്ച് ഉപ്പ് വില്‍ക്കുന്നവര്‍ക്കെതിരെ യുപി സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം. ഉപ്പ്, പഞ്ചസാര, അരി, ഗോതമ്പ്, പരിപ്പ് തുടങ്ങിയ അവശ്യ വസ്തുക്കള്‍ക്കൊന്നും തന്നെ ക്ഷാമമില്ല. യുപി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചിലര്‍ വ്യാജ പ്രചാരണം അഴിച്ചുവിടുകയാണ്. കേന്ദ്രസര്‍ക്കാരിനെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പാസ്വാന്‍ ആരോപിച്ചു.

ഉപ്പിന് ലഭ്യതക്കുറവില്ലെന്ന് ഉപഭോക്തൃകാര്യ വകുപ്പും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഉപ്പിന്‌റെ ലഭ്യതക്കുറവ് സംബന്ധിച്ച ആശങ്ക യുപിയിലെ പലചരക്ക് കച്ചവട കേന്ദ്രങ്ങളില്‍ ഇന്നലെ വലിയ തിരക്കാണ് ഉണ്ടാക്കിയത്. രാംപൂരില്‍ ഉപ്പിന്‌റെ വില കൂടുമെന്ന് പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ജാമിയ നഗറില്‍ പ്രതിഷേധവുമായെത്തിയ ജനക്കൂട്ടം പൊലീസ് വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍