UPDATES

ഡോ. വീണാ മണി

കാഴ്ചപ്പാട്

ഡോ. വീണാ മണി

ന്യൂസ് അപ്ഡേറ്റ്സ്

കവിത എഴുതുന്നതിനു മുന്നേ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

ഇനി ആരെങ്കിലും കവിത എഴുതുന്നതിനു മുന്‍പേ, അതിനെ പെണ്ണെഴുത്തെന്നൊക്കെ കൂവുന്നതിനു മുന്നേ അറിഞ്ഞിരിക്കേണ്ട ചില ആശയങ്ങള്‍.

 

1. റേപ്പ് കള്‍ച്ചര്‍ അഥവാ ലൈംഗിക പീഡനത്തെ സാധൂകരിക്കുന്ന സംസ്കാരം.
ലൈംഗിക പീഡനം ഇരയുടെ തെറ്റുമൂലമാണുണ്ടാകുന്നതെന്നും പുരുഷനെ പ്രലോഭിപ്പിച്ചതിനാലാണ് പീഡനം സംഭവിച്ചതെന്നുമുള്ള പൊതുബോധം സൃഷ്ടിച്ചെടുക്കുന്ന സംസ്‌കാരമാണിത്. പുരുഷന്‍മാര്‍ സ്ത്രീകളുടെമേല്‍ ഉണ്ടെന്നു കരുതി പ്രവര്‍ത്തിക്കുന്ന അവകാശബോധത്തില്‍ നിന്നാണ് ഈ സംസ്‌ക്കാരത്തിന് ശക്തി ലഭിക്കുന്നത്. പീഡനം സ്‌നേഹത്തിന്റെ ഭാഗമാണെന്നു വരെ വരുത്തിത്തീര്‍ക്കുന്ന ചിന്തകള്‍, പുരുഷന്റെ സുഖത്തിനു വേണ്ടിയുള്ളതാണ് സ്ത്രീ എന്ന ധാരണ, അവള്‍ക്കു സമ്മതം തരാന്‍ കെല്പില്ല, നാണം കൊണ്ട് ആഗ്രഹം പ്രകടിപ്പിക്കാത്തതാണ് എന്നൊക്കെയുള്ള അബദ്ധധാരണകള്‍ ഇവയൊക്കെ റേപ്പ് കല്‍ച്ചറില്‍പ്പെടുന്നു.

 

2. പെണ്ണെഴുത്ത്
പുരുഷകേന്ദ്രീകൃത മൂല്യങ്ങള്‍ക്കെതിരെ മറിച്ചൊരു മൂല്യനിര്‍മിതിക്കായി സ്ത്രീകള്‍ സ്വന്തം അനുഭവങ്ങളും കാഴ്ചപ്പാടുകളും എഴുതുന്ന രീതി. ക്വീര്‍ ആയ ലിംഗവിഭജനത്തില്‍, പെണ്ണെഴുത്തില്‍ ഗേ, ലെസ്ബിയന്‍, ബൈസെക്ഷുല്‍, ട്രാന്‍സ്ജെന്‍ഡര്‍ എന്നിവരുടെ വീക്ഷണങ്ങളും ഉള്‍പ്പെടുന്നു.

 

3. വോയിസ് അഥവാ പറച്ചില്‍
ആരാണ് പറയുന്നത്, അത് വ്യക്തികേന്ദ്രീകൃതമാണെങ്കിലും അത് ആരുടെ പ്രാതിനിധ്യത്തെ സൂചിപ്പിക്കുന്നു എന്നുള്ള ചര്‍ച്ചകള്‍ കവിതയിലെ വോയ്‌സിലൂടെയാണ് നമ്മള്‍ മനസിലാക്കുന്നത്. എന്തുകൊണ്ട് ഇന്ന കഥാപാത്രം ഇന്നത് പറയുന്നു എന്നത് ഏതു രാഷ്ട്രീയത്തെയാണ് രചയിതാവ് മുന്നോട്ടു വെയ്ക്കുന്നത് എന്ന് മനസിലാക്കാം.

 

4.  കണ്‍സെന്റ് അഥവാ സമ്മതം
ലൈംഗിക പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുമ്പോ അതില്‍ പങ്കെടുക്കുന്ന രണ്ടോ അതില്‍ കൂടുതലോ ഉള്ളവര്‍ തമ്മിലുള്ള സമ്മതം ഉറപ്പുവരുത്തണം. കുട്ടികള്‍ക്കോ മദ്യം ഉപയോഗിച്ച അവസ്ഥയില്‍ ഉള്ളവര്‍ക്കോ സമ്മതം നല്‍കാന്‍ വേണ്ടിയുള്ള അവസ്ഥ ഉണ്ടെന്ന് മിക്ക നിയമങ്ങളും കരുതുന്നില്ല. അതുകൊണ്ട് ഇക്കൂട്ടരുടെ സമ്മതം മതിയായ സമ്മതം ആവില്ല. എന്നുവെച്ചാല്‍ ഇവരെ ലൈംഗികപ്രവര്‍ത്തിയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. (നിയമങ്ങള്‍ ഓരോ രാജ്യത്തും വ്യത്യസ്തമാണ്)

 

 

5. മാതൃത്വം
മാതൃത്വത്തിനെ പ്രകീര്‍ത്തിക്കുന്നത് പല തരത്തില്‍ പുരുഷകേന്ദ്രീകൃത വ്യവസ്ഥയെ സഹായിക്കുന്നു. എല്ലാ സ്ത്രീകളും അമ്മയാവാന്‍ ആഗ്രഹിക്കുന്നില്ല. ആഗ്രഹം ഉള്ളവര്‍ക്കും അതൊരു നിസ്സാരമായ, ‘സ്വാഭാവികമായ’ ഒരു തീരുമാനമല്ല.

 

ഇങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്നും അവയൊക്കെ അറിഞ്ഞില്ലേലും ചിലതൊക്കെ അറിയില്ല എന്നെങ്കിലും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

 

വാല്‍
6. മാധ്യമപ്രവര്‍ത്തനം
പൊതുബോധത്തെ സുഖിപ്പിക്കുന്ന പണിയല്ല. ബുദ്ധിയും പഠനവും ആത്മാര്‍ത്ഥതയും സാമൂഹ്യപ്രതിബദ്ധതയും സ്വയം വിമര്‍ശനവും ആവോളം വേണ്ടുന്ന പണിയാണ്.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)   

ഡോ. വീണാ മണി

ഡോ. വീണാ മണി

കാണുന്നതും കേൾക്കുന്നതും പഠിക്കുന്നതുമായ ഈ ലോകത്തെ എങ്ങനെ നിരന്തരം സൃഷ്ടിക്കുന്നു എന്ന പറച്ചിലുകളാകുന്നു ഈ (അപ)ശബ്ദങ്ങൾ. തികച്ചും എന്നാൽ ഇവയൊക്കെ തികച്ചും അപരമായ ശബ്ദങ്ങളാകുന്നുമില്ല. ഇപ്പോള്‍ ചെന്നൈയില്‍ ഇംഗ്ലീഷ് ആന്‍ഡ് കള്‍ച്ചറള്‍ സ്റ്റഡീസില്‍ അസി. പ്രൊഫസര്‍.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍