UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സമാജ് വാദി പാര്‍ട്ടി പിളരുന്നു; അഖിലേഷ് യാദവിനെ പുറത്താക്കി

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് രാംഗോപാല്‍ യാദവിനെയും അഖിലേഷിനൊപ്പം പുറത്താക്കിയിട്ടുണ്ട്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും മുലായം സിംഗ് യാദവിന്റെ മകനുമായ അഖിലേഷ് യാദവിനെ സമാജ് വാദ് പാര്‍ട്ടിയില്‍ നിന്നും ആറുവര്‍ഷത്തേക്ക് പുറത്താക്കി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാനും അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുലായം തന്നെയാണ് ഈ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. തീരുമാനം പ്രഖ്യാപിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ ശിവപാല്‍ യാദവും പങ്കെടുത്തിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചാണ് പുറത്താക്കല്‍. ഇതോടെ അടുത്തവര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനു മുന്നെ തന്നെ സമാജ് വാദി പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉറപ്പായി. അഖിലേഷിനൊപ്പം മുലായത്തിന്റെ സഹോദരന്‍ രാം ഗോപാല്‍ യാദവിനെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. അഖിലേഷിന്റെ വിശ്വസ്തനായിരുന്നു രാം ഗോപാല്‍.

പുറത്താക്കല്‍ വാര്‍ത്ത വന്നതിനു പിന്നാലെ തന്റെ നിലപാടുകള്‍ അറിയിക്കാന്‍ അഖിലേഷ് ഇന്നു രാത്രി ഒമ്പതു മണിക്ക് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

മുലായവും അദ്ദേഹത്തിന്റെ സഹോദരനും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും കൂടിയായ ശിവപാല്‍ യാദവും ചേര്‍ന്ന് സ്ഥാനര്‍ത്ഥി പട്ടിക പുറത്തിറക്കിയതിനു പിന്നാലെ അഖിലേഷ് മറ്റൊരു സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതിന്റെ പിന്നാലെയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന നടപടി. മന്ത്രിമാരടക്കം അഖിലേഷിന്റെ വിശ്വസ്തരായ 46 എംഎല്‍എമാര്‍ക്ക് സീറ്റ് നിഷേധിച്ചായിരുന്നു മുലായം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയത്. ഇതു തിരുത്തിയായിരുന്നു അഖിലേഷിന്റെ പട്ടിക.

മാസങ്ങളായി തുടര്‍ന്നുവന്ന കുടുംബവഴക്കിന്റെ ഒടുവിലാണ് ഇപ്പോള്‍ അച്ഛനും മകനും പൂര്‍ണമായി വേര്‍പിരിഞ്ഞിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍