UPDATES

സിനിമാ വാര്‍ത്തകള്‍

‘പഴം കൊണ്ട് വില്ലന്‍മാരെ കുത്തിക്കൊല്ലുന്ന ഹീറോയെ കണ്ട് ഞെട്ടി’: ചിത്രം മുഴുവൻ വിട്ടു തരണമെന്ന് നെറ്റ്ഫ്ലിക്സ് ഇന്‍ഡോനേഷ്യ

ചിത്രം മുഴുവന്‍ തരണമെന്ന് നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയോട് അഭ്യര്‍ത്ഥന നടത്തി,നെറ്റ്ഫ്ലിക്സ് ഇന്‍ഡോനേഷ്യ ടീം

തെലുങ്ക് കോമഡി താരം സമ്പൂർണേഷിന്റെ മാസ്സ് രംഗങ്ങൾ കൂടുതൽ വൈറൽ ആവുകയാണ്. സമ്പൂര്‍ണ്ണേശിന്റെ സിംഗം 123 എന്ന സിനിമയിലെ രംഗങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് നെറ്റ്ഫ്ലിക്സ് ഇന്‍ഡോനേഷ്യ ടീം.പഴം കൊണ്ട് വില്ലന്‍മാരെ കുത്തിക്കൊല്ലുന്ന ഹീറോയെ കണ്ട് കിളി പോയി ഇന്തോനേഷ്യ ചിത്രം മുഴുവന്‍ തരണമെന്ന് നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയോട് അഭ്യര്‍ത്ഥന നടത്തിക്കൊണ്ടാണ് രംഗത്ത് വന്നിരിക്കുന്നത്.

സിനിമയിലെ 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രംഗങ്ങളാണാണിത്. പോലീസ് ഓഫീസറായ നായകന്‍ തൊലി കളഞ്ഞ പഴം കൊണ്ട് ഒരു കൂട്ടം വില്ലന്മാരെ ആക്രമിക്കുന്നതാണ് രംഗം. പഴം കൊണ്ട് ഒരാളുടെ കഴുത്തറുക്കുന്നു. പിന്നെ ഒരാളെ കുത്തി വീഴ്ത്തുന്നു. മറ്റൊരാളെ എറിഞ്ഞ് കൊല്ലുന്നു.ഇതിനെല്ലാം പുറമെ എ.കെ 47 തോക്കില്‍ നിന്നും വെടിയുതിരുമ്പോള്‍ അനായാസമായി വെടിയുണ്ടകളില്‍ നിന്ന് നായകന്‍ ഒഴിഞ്ഞു മാറുന്നു.

2014ൽ ‘ഹ്രുദയ കളെ’യും എന്ന തെലുങ്ക് ചിത്രത്തിലൂടെ ആണ് സമ്പൂർണേഷ് സിനിമയിലേക്ക് കടന്ന് വരുന്നത്.അമാനുഷികമായ മാസ്സ് രംഗങ്ങൾ കൊണ്ട് പ്രേക്ഷരെ ചിരിപ്പിച്ച താരത്തിന്റെ പല ചിത്രങ്ങളുടെ  സീനുകളും നേരത്തെ തന്നെ കേരളത്തിലും വൈറൽ ആയിരുന്നു.സംബു അണ്ണാ, ‘ബെർണിങ് സ്റ്റാർ’ എന്ന പേരിലും സമ്പൂർണേഷ് അറിയെപ്പെടുന്നുണ്ട്. തെലുങ്ക് സിനിമയിലെ മാസ്സ് രംഗങ്ങളെ ട്രോള് ചെയ്യാനായി സ്ഥിരമായി സമ്പൂർണേഷിന്റെ വീഡിയോകളാണ് ഉപയോഗിക്കാറുള്ളത്. ഇതാദ്യമായിട്ടാണ് ഇന്ത്യക്ക് പുറത്തുനിന്നു താരത്തിന്റെ വീഡിയോക്ക് ഇത്തരമൊരു പ്രതികരണം ലഭിക്കുന്നത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍