UPDATES

സയന്‍സ്/ടെക്നോളജി

സാംസങ്ങ് ഗാലക്‌സി നോട്ട് 7 അപകടകാരി; ഫോണ്‍ ഉപയോഗിക്കരുതെന്ന് കമ്പനി

അഴിമുഖം പ്രതിനിധി

പ്രമുഖ മൊബൈല്‍ ഫോണ്‍ കമ്പനിയായ സാംസങ്ങ് തങ്ങളുടെ ഗാലക്‌സി നോട്ട് 7 ശ്രേണിയിലുള്ള ഫോണുകള്‍ അപകടമാണെന്നും എല്ലാ ഉപഭോക്താക്കളും ഫോണ്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നും കമ്പനി അറിയിച്ചു. ഗാലക്‌സി നോട്ട് 7-ന്റെ ബാറ്ററി പൊട്ടിത്തകര്‍ന്ന് തീപിടിക്കുന്ന നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് കമ്പനിയുടെ അറിയിപ്പ്. ഗാലക്‌സി നോട്ട് 7 മോഡലിന്റെ നിര്‍മാണം കമ്പനി പൂര്‍ണമായും നിര്‍ത്തിയെന്നും സാംസങ്ങിന്റെ ദക്ഷിണ കൊറിയയിലെ ഓഫീസ് അറിയിച്ചു.

ദക്ഷിണ കൊറിയയിലേയും അമേരിക്കയിലേയും ചൈനയിലേയും ഉപഭോക്തൃ സുരക്ഷാ റെഗുലേറ്റര്‍മാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം. തകരാര്‍ കണ്ടെത്തുന്നതുവരെ ഫോണ്‍ ചാര്‍ജ് ചെയ്യാതെ സൂക്ഷിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു. നിലവില്‍ പത്തു ലക്ഷത്തിലേറെ ഫോണുകള്‍ കമ്പനി വിറ്റുകഴിഞ്ഞിട്ടുണ്ട്.

ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ലിഥിയം ബാറ്ററി പൊട്ടിത്തെറിക്കുന്നതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ രണ്ടു മുതല്‍ ഗാലക്‌സി നോട്ടിന്റെ വില്‍പന നിര്‍ത്തിയിരുന്നു. സെപ്റ്റംബറില്‍ 25 ലക്ഷം ഫോണുകളാണ് കമ്പനി തിരിച്ചുവിളിച്ചത്. എന്നാല്‍ ബാറ്ററിയുടെ പ്രശ്‌നം പരിഹരിച്ച് തിരികെ നല്‍കിയ ഫോണുകളും തീപിടിക്കാന്‍ തുടങ്ങിയതോടെയാണ് നിര്‍മാണം നിര്‍ത്തിവച്ചത്.

രണ്ട് കമ്പനികളില്‍നിന്നുള്ള ബാറ്ററികളാണ് സാംസങ്ങ് ഉപയോഗിക്കുന്നതെന്നും ഇതില്‍ ഒരു കമ്പനിയില്‍നിന്നും ലഭ്യമായ ബാറ്ററിയാണ് അപകടമുണ്ടാക്കിയതെന്നുമാണ് കമ്പനി പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍