UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വെസ്റ്റ് വെര്‍ജീനിയയില്‍ ഹിലരിക്ക് തോല്‍വി

അഴിമുഖം പ്രതിനിധി

വൈസ്റ്റ് വെര്‍ജീനിയ പ്രൈമറിയില്‍ ഹിലരി ക്ലിന്റണെ ബെര്‍ണി സാന്‍ഡേഴ്‌സ് തോല്‍പ്പിച്ചു. എങ്കിലും ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത ഹിലരി ക്ലിന്റണ് തന്നെയാണ്. നവംബര്‍ എട്ടിനാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ അമേരിക്കയിലെ റസ്റ്റ് ബെല്‍റ്റിലെ തൊഴിലാളി വോട്ടര്‍മാര്‍ ഹിലരിക്ക് പ്രശ്‌നം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് ഈ തോല്‍വി സൂചിപ്പിക്കുന്നു. പൊതു തെരഞ്ഞെടുപ്പില്‍ ട്രംപിനെ നേരിടുമ്പോള്‍ ഓഹിയോ, പെന്‍സില്‍വാനിയ പോലുള്ള പ്രധാന സംസ്ഥാനങ്ങളില്‍ ഹിലരിക്ക് നേട്ടം കൊയ്യേണ്ടത് വിജയത്തിന് അത്യാവശ്യമാണ്.

മാര്‍ച്ചില്‍ കല്‍ക്കരി തൊഴിലാളികള്‍ക്ക് എതിരായി നടത്തിയ പ്രസ്താവന ഹിലരിക്ക് വിനയായി മാറുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞയാഴ്ച്ച വെസ്റ്റ് വെര്‍ജീനിയയിലും ഓഹിയോയിലും ഹിലരി മാപ്പ് അപേക്ഷിച്ചിരുന്നു.

അതേസമയം റിപ്പബ്ലിക് സ്ഥാനാര്‍ത്ഥി ട്രംപിന് വിജയിച്ചു. അദ്ദേഹത്തിന്റെ എതിരാളികളായ ടെഡ് ക്രൂസും ജോണ്‍ കാസിച്ചും നേരത്തെ തന്നെ പിന്‍മാറിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍