UPDATES

സാനിയ-ബൊപ്പണ്ണ സഖ്യത്തിനു തോല്‍വി

Avatar

അഴിമുഖം പ്രതീക്ഷ

ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് നിരാശ നല്‍കി കൊണ്ടു ടെന്നിസ് മിക്‌സഡ് ഡബ്ള്‍സ് സെമിയില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യം പരാജയപ്പെട്ടു. അമേരിക്കയുടെ വീനസ് വില്യംസ് രാജീവ് റാം ടീമാണ് ഇന്ത്യയെ തോല്‍പിച്ചത്. സ്‌കോര്‍ 6-2, 2-6, 3-10.

ആദ്യ സെറ്റ് വിജയിച്ച ശേഷമായിരുന്നു സാനിയ സഖ്യത്തിന്റെ തോല്‍വി. ആദ്യ സെറ്റ് 6-2ന് സ്വന്തമാക്കിയ ഇന്ത്യന്‍ ജോഡി പിന്നീട് നിറം മങ്ങുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. രണ്ടാം സെറ്റില്‍ തിരിച്ചുവന്ന അമേരിക്കന്‍ സഖ്യം 6-2ന് സെറ്റ് സ്വന്തമാക്കി. ഇതോടെ ടൈ ബ്രേക്കറിലേക്ക് മത്സരം നീണ്ടു. ടൈ ബ്രേക്കറിന്റെ തുടക്കത്തില്‍ 3-1ന് മുന്നിലായിരുന്ന ഇന്ത്യക്ക് പക്ഷെ മേധാവിത്വം നിലനിര്‍ത്താനായില്ല. തുടര്‍ച്ചയായ ഒമ്പത് പോയിന്റുകള്‍ നേടി 10-3ന് ടൈബ്രേക്കര്‍ വിജയിച്ച് അമേരിക്കന്‍ സഖ്യം ഫൈനലിലേക്ക് കടന്നു.

സെമി ജയിച്ചിരുന്നെങ്കില്‍ വെള്ളി ഉറപ്പിക്കാമായിരുന്ന സാനിയക്കും ബൊപ്പണ്ണക്കും ഇനി വെങ്കലത്തിനായി ലൂസേഴ്‌സ് ഫൈനല്‍ കളിക്കാം. ഞായറാഴ്ചയാണ് മത്സരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍