UPDATES

കായികം

വനിത ഡബിള്‍സില്‍ സാനിയ ഒന്നാം സ്ഥാനം നിലനിര്‍ത്തി

Avatar

അഴിമുഖം പ്രതിനിധി

വനിതകളുടെ ടെന്നീസ് ഡബിള്‍സില്‍ സാനിയ മിര്‍സ ഒന്നാം സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞ ദിവസം സാനിയ -ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബോറ സ്ട്രൈകോവ സഖ്യം പാന്‍ പസഫിക് ഓപ്പണ്‍ ടെന്നീസ് കിരീടം നേടിയിരുന്നു.

റാങ്കിംഗില്‍ തന്റെ മുന്‍ പങ്കാളിയായ സ്വിറ്റ്സര്‍ലന്‍ഡിന്റെ മാര്‍ട്ടീന ഹിഗംസിനെക്കാള്‍ അഞ്ച് പോയിന്റ് മുന്നിലാണ് സാനിയ. സാനിയയ്ക്ക് 9730 പോയിന്റ് ഉള്ളപ്പോള്‍ ഹിഗംസിന് 9725 പോയിന്റാണുള്ളത്.

സാനിയ-ബാര്‍ബോറ സഖ്യം കഴിഞ്ഞ മാസം നടന്ന സിന്‍സിനാറ്റി ഓപ്പണിലും ജേതാക്കളായിരുന്നു. ഹിഗംസ്-കോകോ വാന്‍ഡെവീഗ് സഖ്യത്തെയായിരുന്നു അന്ന് തോല്‍പ്പിച്ചത്.

പാന്‍ പസഫിക് ഓപ്പണ്‍ ഫൈനലില്‍ ചൈനയുടെ ചെന്‍ ലിയാംഗ്-ഷാവുയാന്‍ യാംഗ് സഖ്യത്തെ തകര്‍ത്തായിരുന്നു സാനിയ സഖ്യം കിരീടമണിഞ്ഞത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍