UPDATES

കായികം

ഞാന്‍ നിന്നെ വല്ലാതെ മിസ് ചെയ്യുന്നു പരിണീതി…

Avatar

അഴിമുഖം പ്രതിനിധി

ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്കു കുതിക്കുകയാണ് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. വനിത ഡബിള്‍സിലെ പങ്കാളി സ്വിസ് താരം മാര്‍ട്ടിന ഹിംഗിസുമായി ചേര്‍ന്നു തുടര്‍ച്ചയായ 40 വിജയങ്ങളില്‍ എത്തി നില്‍ക്കുകയാണ് സാനിയ. തുടര്‍ച്ചയായി മൂന്നു ഗ്രാന്‍ഡ്സ്ലാം അടക്കം 13 കിരീടങ്ങള്‍ സ്വന്തം ക്രെഡിറ്റിലാക്കി കഴിഞ്ഞു ഡബിള്‍സിലെ ഈ ലോക ഒന്നാം നമ്പര്‍ സഖ്യം. സെന്റ്. പീറ്റേഴ്‌സ് ബര്‍ഗ് ട്രോഫി വനിത ടെന്നീസില്‍ പങ്കെടുക്കുകയാണ് ഇരുവരും. സെ്ന്റ് പീറ്റേഴ്‌സ് ബര്‍ഗിലും വിജയം ആവര്‍ത്തിക്കുകയാണ് സാനിയ-ഹിംഗ്‌സ് സഖ്യം. 

കളിയുടെ ഇടവേളകളില്‍ റഷ്യന്‍ തലസ്ഥാനം ചുറ്റിക്കറങ്ങിയ സാനിയ ഇവിടെ നിന്നുള്ള നിന്നുള്ള തന്റെ പല ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലോകത്തിലെ പല സുന്ദരമായ സ്ഥലങ്ങളും കാണുന്നതിനും എന്നെ ടെന്നീസ് സഹായിക്കുന്നു എന്നാണ് സാനിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

പക്ഷെ ഇതിനിടയില്‍ ഒരു നിരാശയും സാനിയയ്ക്ക് ഉണ്ട്. മറ്റൊന്നുമല്ല, തന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയെ മിസ് ചെയ്യുന്നതിലുള്ള വിഷമം.

ബോളിവുഡ് സുന്ദരി പരിണീതി ചോപ്രയാണ് സാനിയ ഏറെ മിസ് ചെയ്യുന്ന ആ കൂട്ടുകാരി. 

തന്റെ പഴയ കൂട്ടുകാരിയുമൊത്തുള്ള രസകരമായ ഓര്‍മകള്‍ക്കൊപ്പം പരിണീതയെ താന്‍ വല്ലാതെ മിസ് ചെയ്യുന്നതായും സാനിയ കുറിക്കുന്നു. ഒപ്പം ഒരു ബീച്ചില്‍ ഏറെ ആഹ്ലാദവദികളായി ഇരുവരും നടക്കുന്നൊരു ചിത്രവും സാനിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍