UPDATES

കായികം

പാക്കിസ്ഥാനില്‍ സുരക്ഷയില്ലാതെ എത്തുന്ന സാനിയയ്ക്ക് ഇല്ലാത്ത ഭയമെന്തിനാണ് മറ്റ് ക്രിക്കറ്റ് താരങ്ങള്‍ക്ക്: ഷൊയ്ബ്

തീവ്രവാദി ആക്രമണം ഭയന്നാണ് മാര്‍ച്ച് അഞ്ചിന് നടക്കുന്ന പിഎസ്എല്‍ ഫൈനലില്‍ നിന്ന് താരങ്ങള്‍ പിന്മാറാന്‍ തീരുമാനിച്ചത്

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലീ ഗ് ഫൈനലില്‍ പങ്കെടുക്കാന്‍ എത്താത്ത വിദേശ താരങ്ങളെ ഉദ്ദേശിച്ച് പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലികിന്റെ ഉപദേശം. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ (പിഎസ്എല്‍) പങ്കെടുക്കുവാന്‍ വിദേശ ക്രിക്കറ്റ് താരങ്ങള്‍ വിസമ്മതിച്ചിരുന്നു. ഫെബ്രുവരി 13-ന് ലാഹോറില്‍ നടന്ന ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടതാണ് താരങ്ങളുടെ പിന്മാറ്റത്തിന് പ്രധാന കാരണം. ഇതിനെ തുടര്‍ന്നാണ് ഷൊയ്ബ് തന്റെ ഭാര്യയും ഇന്ത്യാക്കാരിയുമായ സാനിയ മിര്‍സയെ പരാമര്‍ശിച്ച് പ്രസ്താവനയുമായി എത്തിയത്.

സാനിയ ഇന്ത്യക്കാരിയാണ്. പക്ഷെ അവര്‍ പാക്കിസ്ഥാനില്‍ എത്തുന്നത് യാതൊരു സുരക്ഷയുമില്ലാതെയാണ്. ഇത് മറ്റ് വിദേശ താരങ്ങള്‍ക്ക് മാതൃകയാക്കാമെന്നുമാണ് ഷൊയ്ബ് പാക് മാധ്യമം ഡോണിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്. കൂടാതെ പാക്കിസ്ഥാനില്‍ വന്ന് കളിക്കണമെന്ന് താരങ്ങളോട് പറയുകയും ചെയ്തു ഷൊയ്ബ്. പിഎസ്എല്‍ ടീം കറാച്ചി കിങ്സിന്റെ താരം കൂടിയാണ് ഷൊയ്ബ്.

തീവ്രവാദി ആക്രമണം ഭയന്ന് മാര്‍ച്ച് അഞ്ചിന് നടക്കുന്ന പിഎസ്എല്‍ ഫൈനലില്‍ നിന്ന് താരങ്ങള്‍ പിന്മാറുന്ന തീരുമാനിച്ചതിന് പിന്നാലെ പാകിസ്താനില്‍ ഫൈനല്‍ വേദി മാറ്റാമെന്ന നിര്‍ദേശവുമായി വരെ പാക് ക്രിക്കറ്റ് ബോര്‍ഡ് എത്തി. ഇതുമായി ബന്ധപ്പെട്ട് പാക് ബോര്‍ഡ് ദുബായില്‍ യോഗം ചേരുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍