UPDATES

കായികം

സാനിയക്ക്‌ ഖേല്‍രത്‌ന, ശ്രീജേഷിന് അര്‍ജുന

അഴിമുഖം പ്രതിനിധി 

സാനിയ മിര്‍സയുടെ പേര്  രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിനു പരിഗണിക്കാനായി സമര്‍പ്പിച്ചു. ജസ്റ്റിസ് വി.കെ ബാലി അദ്ധ്യക്ഷനായിട്ടുള്ള  കമ്മിറ്റിയാണ് സാനിയയുടെ പേര് നിര്‍ദേശിച്ചത്.2004ല്‍ അര്‍ജുന അവാര്‍ഡും 2006ല്‍ പത്മശ്രീയും ലഭിച്ച സാനിയയുടെ പേര് ഖേല്‍ രത്നയ്ക്കായി കേന്ദ്ര കായികമന്ത്രാലയം പ്രത്യേകാധികാരം ഉപയോഗിച്ച് നേരിട്ട് നിര്‍ദേശിക്കുകയായിരുന്നു. ഖേല്‍രത്‌ന പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ വനിതാ താരവും രണ്ടാമത്തെ ടെന്നീസ് താരവുമാണ് സാനിയ. മലയാളിയായ പി ആര്‍ ശ്രീജേഷിന് അര്‍ജുന നല്‍കും. ഇന്ത്യയുടെ ഹോക്കി ദേശീയ ടീം വൈസ്‌ക്യാപറ്റനും ഗോളിയുമാണ് ശ്രീജേഷ്. ശ്രീജേഷിന്റെ മികവില്‍ ഇന്ത്യ നേടിയ വിജയങ്ങളാണ് ശ്രീജേഷിനെ അര്‍ജുനയ്ക്ക് അര്‍ഹനാക്കിയത്.എംആര്‍ പൂവമ്മ, ജിത്തുറായ്, സരിദദേവി, രോഹിത് ശര്‍മ്മ, ദീപക് കര്‍ത്താക്കര്‍ എന്നിവര്‍ക്കും അര്‍ജുന ലഭിക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍