UPDATES

സഞ്ജീവ് ഭട്ടിന്റെ കവിത; സച്ചിദാനന്ദന്റെ പരിഭാഷ

അഴിമുഖം പ്രതിനിധി 

ആയിരങ്ങളുടെ ജീവന്‍ നഷ്ടപ്പെടുത്തുകയും ഒരു നാടിനെ മുഴുവന്‍ മതത്തിന്‍റെ പേരില്‍ ഇപ്പോഴും വിഭജിച്ചു നിര്‍ത്തുകയും ചെയ്ത ഗുജറാത്ത്‌ കലാപം നിയന്ത്രിക്കാന്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന് നരേന്ദ്ര മോദിയുടെ ഒന്നും ചെയ്തില്ലെന്ന് ആരോപണമുന്നയിച്ച മുന്‍ പോലിസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് “ഞാന്‍ പൊരുതും” എന്ന പേരില്‍ കവിത രചിച്ചിരുന്നു. അസത്യത്തിനും അക്രമത്തിനും എതിരെ മരണം വരെയും പൊരുതും എന്ന് അദ്ദേഹം കവിതയിലൂടെ പറയുന്നു.

 

കവി കെ സച്ചിദാനന്ദന്‍ മലയാളത്തിലേക്ക് പരിഭാഷപപ്പെടുത്തി മാധ്യമം വാരിക ഈ ആഴ്ച പ്രസിദ്ധീകരിച്ച കവിത:

എനിക്ക് തത്ത്വദീക്ഷയുണ്ട്, അധികാരമില്ല

നിങ്ങള്‍ക്ക് അധികാരമുണ്ട്, തത്ത്വദീക്ഷയില്ല

നിങ്ങള്‍ നിങ്ങളും

ഞാന്‍ ഞാനും ആയതുകൊണ്ട്

സന്ധിയുടെ പ്രശ്നമേയില്ല

യുദ്ധം തുടങ്ങട്ടെ

എനിക്ക് സത്യമുണ്ട്, ശക്തിയില്ല

നിങ്ങള്‍ക്ക് ശക്തിയുണ്ട്, സത്യമില്ല

നിങ്ങള്‍ നിങ്ങളും

ഞാന്‍ ഞാനും ആയതുകൊണ്ട്

സന്ധിയുടെ പ്രശ്നമേയില്ല

യുദ്ധം തുടങ്ങട്ടെ.

നിങ്ങള്‍ക്കെന്റെ തലയോട് തകര്‍ക്കാം,

ഞാന്‍ പൊരുതും

നിങ്ങള്‍ക്കെന്റെ എല്ലുകള്‍ ഒടിക്കാം

ഞാന്‍ പൊരുതും

നിങ്ങള്‍ക്കെന്നെ ജീവനോടെ കുഴിച്ചുമൂടാം

ഞാന്‍ പൊരുതും

സത്യം എന്നിലൂടെ ഒഴുകുന്നതുകൊണ്ട്

ഞാന്‍ പൊരുതും

കരുത്തിന്‍റെ ഓരോ അണുവുംകൊണ്ട്

ഞാന്‍ പൊരുതും

അവസാനത്തെ മരണശ്വാസം വരെ

ഞാന്‍ പൊരുതും

നുണകള്‍ കൊണ്ട് നിങ്ങള്‍ പണിതുയര്‍ത്തിയ

കൊട്ടാരം നിലംപൊത്തും വരെ,

നിങ്ങള്‍ അസത്യങ്ങള്‍കൊണ്ട് പൂജിച്ച ചെകുത്താന്‍

എന്‍റെ സത്യത്തിന്‍റെ മാലാഖക്കു മുന്നില്‍ മുട്ടുകുത്തും വരെ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍