UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സഞ്ജയ്‌ ദത്ത് ജയില്‍മോചിതനായി

അഴിമുഖം പ്രതിനിധി

ബോളിവുഡ് നടന്‍ സഞ്ജയ്‌ ദത്ത് ജയില്‍ മോചിതനായി. 42 മാസത്തെ തടവ്‌ ശിക്ഷയ്ക്ക് ശേഷം കാലാവധി അവസാനിക്കാന്‍ എട്ടു മാസം ബാക്കി നില്‍ക്കെയാണ് ദത്ത് പുറത്തെത്തുന്നത്. എന്നാല്‍ ഇതിനെ എതിര്‍ത്ത് മുംബൈ ഹൈക്കോടതിയില്‍ പരാതി ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. ജയിലിലെ നല്ലനടപ്പു കാരണമാണ് നടന്‍റെ ശിക്ഷയില്‍ ഇളവു നല്‍കുന്നത് എന്ന് യെര്‍വാദാ ജയില്‍ സൂപ്രണ്ട് യുടി പവാര്‍ വ്യക്തമാക്കി.ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ മുംബൈക്ക് പോകുന്ന നടന്‍ അവിടത്തെ സിദ്ധിവിനായക ക്ഷേത്രത്തിലേക്കും പിന്നീട് മാതാവ് നര്‍ഗീസ് ദത്തിനെ അടക്കിയ സ്ഥലവും സന്ദര്‍ശിച്ച ശേഷം മാത്രമേ വസതിയിലേക്ക് യാത്രയാവുകയുള്ളൂ.  

ലൈസന്‍സ് ഇല്ലാതെ എകെ 47 അടക്കമുള്ള ആയുധങ്ങള്‍ കൈവശം വച്ചു എന്ന കേസിലും മുംബൈ സ്ഫോടനത്തില്‍ പങ്കുണ്ട് എന്നുമായിരുന്നു സഞ്ജയ്‌ ദത്തിന്റെ പേരിലുള്ള കുറ്റങ്ങള്‍. എന്നാല്‍ സ്ഫോടനക്കേസില്‍ നിന്നും നടനെ ഒഴിവാക്കിയിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍