പത്മാവതി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിയെടാണ് അക്രമമുണ്ടായത്
ശ്രീ രജ്പുത് കര്‍നി സേനയുടെ ആക്രമണത്തെ തുടര്‍ന്ന് പ്രമുഖ ബോളീവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയും സംഘവും ജയ്പൂരിലെ ഷൂട്ടിംഗ് റദ്ദാക്കി മടങ്ങിപ്പോകുന്നതായി അറിയിച്ചു. പത്മാവതി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിയെടാണ് അക്രമമുണ്ടായത്. ഇതിനിടെ ബന്‍സാലിയെ അക്രമിച്ച സംഭവത്തില്‍ ബോളീവുഡില്‍ ശക്തമായ പ്രതിഷേധ സ്വരമാണ് ഉയരുന്നത്.
ഇതേതുടര്‍ന്ന് കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി എം വെങ്കയ്യ നായിഡു രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യയോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ അഞ്ച് പേര്‍ പിടിയിലായിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ബന്‍സാലിയ്ക്കും അദ്ദേഹത്തിന്റെ ഷൂട്ടിംഗ് സംഘത്തിനും നേരെ ആക്രമണമുണ്ടായത്.
ചിത്രത്തില്‍ പത്മാവതി റാണിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗം ഉള്‍പ്പെടുത്തി റാണിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇനിയും ബന്‍സാലിയും സംഘവും പഠിച്ചില്ലെങ്കില്‍ ഇത്തരത്തില്‍ തന്നെ കൈകാര്യം ചെയ്യപ്പെടുമെന്ന് കര്‍നി സേനയുടെ രാജസ്ഥാന്‍ പ്രസിഡന്റ് മഹിപാല്‍ സിംഗ് അറിയിച്ചു. ഷൂട്ടിംഗ് സൈറ്റിലെത്തി സംസാരിക്കാന്‍ മാത്രമാണ് തന്റെ ആളുകളോട് പറഞ്ഞതെന്നും താന്‍ ആക്രമണത്തിന് ഉത്തരവിട്ടിരുന്നെങ്കില്‍ ആരും മര്യാദയ്ക്ക് വീട്ടില്‍ പോകില്ലായിരുന്നെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.
ബന്‍സാലിക്ക് രാജസ്ഥാനോടുള്ള താല്‍പര്യം മൂലം അദ്ദേഹത്തിന്റെ രണ്ട് ചിത്രങ്ങള്‍ ജയ്പൂരില്‍ ചിത്രീകരിച്ചിട്ടുണ്ടെ്ന്നും എന്നാല്‍ ഇപ്പോള്‍ ഷൂട്ടിംഗ് സംഘത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ഷൂട്ടിംഗ് റദ്ദാക്കുകയാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ അറിയിച്ചു. വെള്ളിയാഴ്ച ലൊക്കേഷനിലെത്തി സംവിധായകനെ മര്‍ദ്ദിച്ച അക്രമി സംഘം സെറ്റിലെ വസ്തുക്കള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ജയ്ഗര്‍ കോട്ടയിലെ ലൊക്കേഷനിലെത്തിയായിരുന്നു ആക്രമണം.
സംവിധായകനെ അസഭ്യം പറഞ്ഞ അക്രമി സംഘം ക്യാമറകള്‍ നശിപ്പിക്കുകയും ചെയ്തു. നേരത്തെ കര്‍നി സേന തലവന്‍ ലോകേന്ദ്ര സിംഗ് കല്‍വിയും അക്രമത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. തങ്ങളുടെ പൂര്‍വികരുടെ പാരമ്പര്യത്തെ മലിനപ്പെടുത്താന്‍ അനുവദിക്കില്ലെന്നാണ് കല്‍വി പറഞ്ഞത്. രണ്‍വീര്‍ സിംഗും ദീപിക പദുകോണുമാണ് ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയെയും പത്മിനി റാണിയെയും അവതരിപ്പിക്കുന്നത്.