UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എക്‌സിറ്റ് പോള്‍ തള്ളി സഞ്ജീവ് ഭട്ട്: ഗുജറാത്തില്‍ കോണ്‍ഗ്രസ് 94 സീറ്റെങ്കിലും നേടി അധികാരത്തില്‍ വരും

കോണ്‍ഗ്രസ് 94 മുതല്‍ 98 വരെ സീറ്റുകള്‍ നേടുമെന്നാണ് സഞ്ജീവ് ഭട്ടിന്റെ പ്രവചനം. ബിജെപി 78 മുതല്‍ 84 സീറ്റ് വരെ നേടുമെന്നും സഞ്ജീവ് ഭട്ട് പറയുന്നു.

ഗുജറാത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട്. കുറഞ്ഞത് 94 സീറ്റെങ്കിലും നേടി കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്നാണ് സഞ്ജീവ് ഭട്ട് പറയുന്നത്. കോണ്‍ഗ്രസ് 94 മുതല്‍ 98 വരെ സീറ്റുകള്‍ നേടുമെന്നാണ് സഞ്ജീവ് ഭട്ടിന്റെ പ്രവചനം. ബിജെപി 78 മുതല്‍ 84 സീറ്റ് വരെ നേടുമെന്നും മറ്റുള്ളവര്‍ നാല് മുതല്‍ ആറ് സീറ്റ് വരെ നേടാമെന്നും സഞ്ജീവ് ഭട്ട് പറയുന്നു. 182 അംഗ നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 92 സീറ്റുകളാണ്.

ഇത് തന്റെ അന്തിമ പ്രവചനമാണ് എന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. ഇതുവരെ പുറത്തുവന്ന, വോട്ടെടുപ്പിന് മുമ്പുള്ള അഭിപ്രായ സര്‍വേ ഫലങ്ങളും ശേഷമുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങളും പറയുന്നത് ബിജെപി അഞ്ചാം തവണയും അധികാരത്തില്‍ വരുമെന്നാണ്. കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമെന്ന് പറയുന്നുണ്ടെങ്കിലും അധികാരം നേടുമെന്ന് ആരും പ്രവചിച്ചിട്ടില്ല.

ഇന്ത്യക്കാര്‍ ആര്‍എസ്എസുകാര്‍ക്ക് വോട്ട് ചെയ്യും, ഇറാഖികള്‍ ഐഎസുകാര്‍ക്ക് വോട്ട് ചെയ്യില്ല: സഞ്ജീവ് ഭട്ട്

മര മുകളില്‍ കാര്‍, കമ്പിക്കിടയില്‍ കുതിര: “അദ്ഭുതം തോന്നുന്നുണ്ടോ?” മോദിയെ പരിഹസിച്ച് സഞ്ജീവ് ഭട്ട്

നോട്ട് നിരോധനം പാകിസ്ഥാനെ തകര്‍ത്തു, ജി എസ് ടി ചൈനയെ തകര്‍ക്കും: സഞ്ജീവ് ഭട്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍