UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട ഭൂമിയിടപാട്; അടൂര്‍ പ്രകാശിനും കുഞ്ഞാലിക്കുട്ടിക്കുമെതിരെ കേസ് എടുക്കാന്‍ ഉത്തരവ്

അഴിമുഖം പ്രതിനിധി

വിവാദ സ്വാമി സന്തോഷ് മാധവന്‍ ഇടനിലക്കാരനായി നിന്ന പുത്തന്‍വേലിക്കര ഭൂമിയിടപാട് കേസില്‍ മുന്‍മന്ത്രിമാരായ അടൂര്‍ പ്രകാശ്, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.

കേസില്‍ മന്ത്രിമാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി വിജിലന്‍സ് സമര്‍പ്പിച്ച ത്വരിത പരിശോധന റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. എത്രയും പെട്ടെന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കൈമാറാന്‍ വിജിലന്‍സ് ഡയറക്ടറോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

എന്‍.ശങ്കര്‍ റെഡ്ഡി വിജിലന്‍സ് ഡയറക്ടറായിരുന്ന കാലത്താണ് മന്ത്രിമാര്‍ക്ക് കേസില്‍ യാതൊരു പങ്കുമില്ലെന്ന വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് ഐടി പാര്‍ക്കിന് അനുമതി നല്‍കാനെന്ന പേരിലാണ് പുത്തന്‍വേലിക്കരയിലെ നെല്‍പാടം നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതിനെതിരെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ അടക്കം കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം സര്‍ക്കാരിനെതിരെ രംഗത്തുവന്നിരുന്നു. എതിര്‍പ്പുകള്‍ ശക്തമായതിനെ തുടര്‍ന്ന് നെല്‍വയല്‍ നികത്താനുള്ള ഉത്തരവ് റദ്ദാക്കി കൊണ്ട് സര്‍ക്കാര്‍ തലയൂരാന്‍ ശ്രമിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍