UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സന്തോഷ് മാധവന്റെ ഭൂമി നികത്താനുള്ള വിവാദ അനുമതി പിന്‍വലിച്ചു

അഴിമുഖം പ്രതിനിധി

വിവാദ സ്വാമി സന്തോഷ് മാധവന് ഭൂമി നികത്താന്‍ ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് നല്‍കി കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിച്ചു. പ്രതിപക്ഷവും കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിക്കുകയും ഏറെ വിവാദമാകുകയും ചെയ്ത സാഹചര്യത്തിലാണ് ഉത്തരവ് പിന്‍വലിക്കുന്നത്.

എറണാകുളം, തൃശൂര്‍ ജില്ലകളിലായി 127 ഏക്കര്‍ മിച്ചഭൂമിയായ ഏറ്റെടുത്തത്‌ തിരികെ നല്‍കി കൊണ്ടാണ് ഉത്തരവ് ഇറങ്ങിയിരുന്നത്. സ്വകാര്യമേഖലയില്‍ ഹൈടെക്, ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കാനാണ് ഭൂനിയമത്തില്‍ ഇളവ് അനുവദിച്ച് ഈ മാസം രണ്ടിന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോക്ടര്‍ വിശ്വാസ് മേത്ത ഉത്തരവ് ഇറക്കിയിരുന്നത്.

സന്തോഷ് മാധവനും സംഘവും ആദര്‍ശ് പ്രൈം പ്രോജക്ട് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് നെല്‍വയല്‍ വാങ്ങിക്കൂട്ടിയിരുന്നത്. ഇത് നികത്താന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. കമ്പനിയുടെ പേര് മാറ്റിയാണ് ഭൂമി പോക്കുവരവ് ചെയ്തു നല്‍കാന്‍ പുതിയ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഈ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍