UPDATES

കായികം

സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാംപ് ഇന്ന് തുടങ്ങി

അഴിമുഖം പ്രതിനിധി

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരത്തിനുള്ള കേരള ടീമിന്റെ പരിശീലന ക്യാംപ് ഇന്ന് തുടങ്ങി. തിരുവനന്തപുരം കാര്യവട്ടം എല്‍എന്‍സിപിയിലാണ് കേരള ടീമിന്റെ പരിശീലന ക്യാംപ് നടക്കുന്നത്. ഷിബിന്‍ലാല്‍, വി സുര്‍ജിത്ത്, ഷഹിന്‍ലാല്‍, ബി ടി ശരത്, ഷറിന്‍സാം എസ് ലിജോ, ജിജോ ജോസഫ് തുടങ്ങിയവര്‍ പരിശീലന ക്യാംപില്‍ പങ്കെടുക്കുവാന്‍ എത്തിയിട്ടുണ്ട്.

ടീമിന്റെ പ്രധാന പരിശീലകന്‍ വി പി ഷാജിയാണ്. സഹപരിശീലകനായി മില്‍ട്ടണ്‍ ആന്റണിയെയും ഗോള്‍ കീപ്പിങ് പരിശീലകനായി ഫിറോസ് ഷെരീഫിനെയും നിയമിച്ചിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ നടക്കുന്ന ക്യാംപില്‍ നാല്‍പത് കളിക്കാര്‍ പങ്കെടുക്കും. വയനാട്ടില്‍ സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കുന്നതിനാല്‍ പല താരങ്ങളും ആ ടൂര്‍മമെന്റിന് ശേഷമെ ക്യാംപിനൊപ്പം ചേരുകയുള്ളൂ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍