UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സന്തോഷ് ട്രോഫി ഫൈനല്‍: ആദ്യ പകുതിയില്‍ എതിരില്ലാത്ത ഒരു ഗോളിന് കേരളം മുന്നില്‍

19ാം മിനുട്ടില്‍ എംഎസ് ജിതിനാണ് കേരളത്തിന് വേണ്ടി ഗോള്‍ നേടിയത്. കൊല്‍ക്കത്ത സാള്‍ട്ട് ലേക് സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം.

കൊല്‍ക്കത്തയില്‍ നടക്കുന്ന 72ാമത് സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനലില്‍ ആദ്യ പകുതി കഴിഞ്ഞപ്പോള്‍ പശ്ചിമ ബംഗാളിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് കേരളം മുന്നില്‍. 19ാം മിനുട്ടില്‍ എംഎസ് ജിതിനാണ് കേരളത്തിന് വേണ്ടി ഗോള്‍ നേടിയത്. കൊല്‍ക്കത്ത സാള്‍ട്ട് ലേക് സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം.

സന്തോഷ് ട്രോഫി ഫൈനലില്‍ ബംഗാളുമായി ഏറ്റമുട്ടിയപ്പോളെല്ലാം കേരളം പരാജയപ്പെട്ടിരുന്നു. ഇതിന് മുമ്പ് 1994ലെ സന്തോഷ് ട്രോഫി ഫൈനലില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ പെനാള്‍ട്ടി ഷൂട്ട് ഔട്ടില്‍ ജയിച്ച് ബംഗാള്‍ ചാമ്പ്യന്മാരായിരുന്നു. ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ മികച്ച പ്രകടനവുമായി മുന്നേറി ഫൈനലിലെത്തിയ കേരളം ആറാം തവണ കിരീടം നേടുമോ എന്നാണ് കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്നത്.

ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഫേസ്ബുക്ക് പേജില്‍ നിന്നുള്ള ലൈവ് വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍