UPDATES

എഡിറ്റര്‍

സല്‍മാന്‍ ഖാനോ? അയാളൊരു ആണ്‍കോയ്മക്കാരന്‍ പന്നിയാണ്

Avatar

ബോളിവുഡിന്റെ സുല്‍ത്താന്‍ എന്ന് ആരാധകര്‍ വിശേഷിപ്പിക്കുമ്പോഴും സല്‍മാന്‍ ഖാനെ കുറിച്ചും എല്ലാവര്‍ക്കും മതിപ്പാണെന്നു കരുതേണ്ടതില്ലെന്നാണ് സെലിബ്രിറ്റ് ഹെയര്‍ സ്റ്റൈലിസ്റ്റ് സപ്‌ന ഭവ്‌നാനിയുടെ വാക്കുകള്‍.

അതിരൂക്ഷമായ ഭാഷയിലാണ് സപ്‌ന സല്‍മാനെ ആക്ഷേപിക്കുന്നത്. അവരുടെ വാക്കുകളില്‍ സല്‍മാനോടുള്ള രോഷം നിറഞ്ഞു നില്‍ക്കുന്നു. ഒരു അഭിമുഖത്തിലാണ് സല്‍മാന്‍, വിഡ്ഢി ചിത്രങ്ങളില്‍ കുരങ്ങനെ പോലെ നൃത്തം ചെയ്യുന്ന ഒരു ആണ്‍കോയ്മക്കാരന്‍ പന്നിയാണെന്നു സപ്‌ന തുറന്നടിച്ചത്. 

സപ്‌ന ആദ്യമായിട്ടാണ് സല്‍മാനെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. ഇതിന്റെ പേരില്‍ പലതവണ അവര്‍ ഖാന്‍ ആരാധകരുടെ പ്രതിഷേധം അറിഞ്ഞിട്ടുമുണ്ട്.

അയാള്‍ ആളുകളെ ദുരുപയോഗം ചെയ്യുന്നവനാണ്. അയാള്‍ക്ക് എന്തെങ്കിലും പ്രാധാന്യം ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല. എന്റെ പുസ്തകത്തില്‍ (സപ്‌ന തന്റെ അനുഭവങ്ങള്‍ ചാപ്റ്റര്‍ വണ്‍ എന്നപേരില്‍ പുസ്തക രൂപത്തില്‍ ആക്കുകയാണ്) അയാളെ കുറിച്ച് എഴുതാന്‍ ആലോചിക്കുന്നേയില്ല.

നേരത്തെ സുല്‍ത്താന്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനുശേഷം സല്‍മാന്‍ നടത്തിയ ‘ ബലാത്സംഗ പരാമര്‍ശ’ ത്തിനെതിരെ സപ്‌ന വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അന്താരാഷ്ട്ര വേദികളില്‍ അയാള്‍ നടത്തിയ പരാമര്‍ശം കൊണ്ട് ഒരിന്ത്യക്കാരിയെന്ന നിലയില്‍ താന്‍പോലും നാണംകെട്ടു പോയിട്ടുണ്ടെന്നു സപ്‌ന പറഞ്ഞിരുന്നു.

വിശദമായി വായിക്കുക: http://goo.gl/Jga0un

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍