UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാകിസ്താന്‍ ജയിലില്‍ കൊല്ലപ്പെട്ട സരബ്ജിത് സിംഗിന്റെ സഹോദരി ബിജെപിയില്‍ ചേര്‍ന്നു

സരബ്ജിത്തിന്റെ മോചനത്തിനായി ഏറെ പ്രയത്‌നിച്ചിരുന്നു സഹോദരി ദല്‍ബിര്‍

ചാരപ്രവര്‍ത്തനം, തീവ്രവാദം എന്നീ കുറ്റങ്ങള്‍ ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ദീര്‍ഘനാള്‍ ജയില്‍വാസം അനുഭവിക്കുകയും പിന്നീട് സഹതടവുകാരില്‍ നിന്നേറ്റ ക്രൂരമര്‍ദ്ദനതത്തെ തുടര്‍ന്നു മരിക്കുകയും ചെയ്ത ഇന്ത്യന്‍ കര്‍ഷകന്‍ സരബ്ജിത് സിംഗിന്റെ സഹോദരി ദല്‍ബിര്‍ കൗര്‍ ബിജെപിയില്‍ അംഗത്വമെടുത്തു.

സരബ്ജിത്തിന്റെ മോചനത്തിനായി ഏറെ അലഞ്ഞ വ്യക്തിയാണ് അദ്ദേഹത്തിന്റെ സഹോദരിയായ ദല്‍ബിര്‍. ഇവരുടെ പ്രയത്‌നഫലമായിട്ടാണു സരബ്ജിത്തിനെ തൂക്കിലേറ്റുന്നത് നീട്ടിവയ്ക്കാന്‍ പാകിസ്താന്‍ നിര്‍ബന്ധിതമായത്. പക്ഷേ ദല്‍ബിറിന്റെ പോരാട്ടത്തിന് അവരുടെ സഹോദരന്റെ മോചനം സാധ്യമാക്കാന്‍ ആയില്ല.  പാകിസ്താന്‍ ഇന്ത്യക്കു കൈമാറിയ സരബ്ജിത്തിന്റെ മൃതദേഹത്തില്‍ ആന്തരീകാവയവങ്ങള്‍ നീക്കം ചെയ്ത നിലയില്‍ ആയിരുന്നുവെന്ന് ആരോപണമുണ്ട്.  സരബ്ജിത്തിന്റെ സഹതടവുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

സരബ്ജിത് സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി അടുത്തിടെ ബോളിവുഡില്‍ സരബ്ജിത് എന്ന പേരില്‍ തന്നെ ഒരു സിനിമ ഇറങ്ങിയിരുന്നു. രണ്‍ദീപ് സിംഗ് ഹൂഡയാണ് സരബ്ജിത്തിനെ അവതരിപ്പിച്ചത്. ഐശ്വര്യ റായിയുടെ കഥാപാത്രമാണ് ദല്‍ബിര്‍ കൗര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍