UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓട്ടിസം ബാധിച്ച കുട്ടികളുടെയൊപ്പം ഇരുത്തുന്നത് ശിക്ഷയാക്കി സ്കൂള്‍; നീതിക്കായി അച്ഛനും മകനും സെക്രട്ടറിയേറ്റ് നടയില്‍ ഓട്ടിസം ബാധിച്ച കുട്ടികളുടെയൊപ്പം ഇരുത്തുന്നത് ശിക്ഷയാക്കി സ്കൂള്‍; നീതിക്കായി അച്ഛനും മകനും സെക്രട്ടറിയേറ്റ് നടയില്‍

Avatar

വി ഉണ്ണികൃഷ്ണന്‍

‘എനിക്ക് ആ സ്കൂളില്‍ പോകണ്ട അച്ഛാ, ആ റൂമില്‍ ഇരിക്കാന്‍ എനിക്ക് പേടിയാ. നേരത്തെ ആയിരുന്ന ക്ലാസില്‍ എന്നെ ഇരുത്തിയാല്‍ മതി. അവര്‍ എന്നെ ഉപദ്രവിക്കും.’

2015 ഒക്ടോബര്‍ 15 മുതല്‍ സ്കൂളില്‍ പോകാന്‍ പറയുമ്പോള്‍ മാതാപിതാക്കളോടുള്ള ഒരു 12 വയസ്സുകാരന്റെ മറുപടിയാണ് ഇത്. പഠിച്ച സ്കൂളില്‍ നിന്നും നേരിടേണ്ടി വന്ന അനുഭവമാണ്‌ അവനെ സ്കൂളില്‍ പോകുന്നതില്‍ നിന്നും തടയുന്നത്. അവന്റെ പേര് ആയുഷ്. വട്ടിയൂര്‍ക്കാവ് വാഴോട്ടുകോണം സ്വദേശികളായ ആയുഷും അച്ഛന്‍ ശ്യാംനാഥും ഇപ്പോള്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പടിക്കലുണ്ട്, നടന്നത് എന്തെന്ന് സമൂഹത്തോടു വിളിച്ചു പറയാന്‍. ആയുഷ് സ്കൂളില്‍ പോകുന്നത് നിര്‍ത്തിയിട്ട് എട്ടു മാസമാകുന്നു. സംഭവം നടന്ന സ്കൂളും തലസ്ഥാനത്തു തന്നെ. വട്ടിയൂര്‍ക്കാവ് അറപ്പുര ജംഗ്ഷനിലുള്ള സരസ്വതി വിദ്യാലയം.

സ്വയമുണ്ടാക്കുന്ന സ്റ്റിക്കര്‍ വിറ്റു കിട്ടുന്ന തുക ആര്‍സിസിയിലെ കാന്‍സര്‍ രോഗികള്‍ക്കായി നല്‍കുന്ന ആയുഷിന് സ്കൂള്‍ ഒരു പേടിസ്വപ്നമാകാന്‍ കാരണം സരസ്വതി വിദ്യാലയത്തിലെ അധികൃതര്‍ നടപ്പിലാക്കിയ ഒരു ശിക്ഷയാണ്.

നടന്നതില്‍ ഏറെ മാനസിക വിഷമം ഉണ്ടെങ്കിലും ആയുഷ് സംഭവത്തെക്കുറിച്ചു പറയാന്‍ തയ്യാറായി.

‘സരസ്വതി വിദ്യാലയത്തില്‍ ഏഴ് സിയിലാണ് ഞാന്‍ പഠിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 10-ആം തീയതിക്കു മുന്‍പൊരു ദിവസം ഒരു കുട്ടി ചീത്ത വിളിച്ചപ്പോള്‍ ഞാന്‍ തിരിച്ചും വിളിച്ചു. ആ കുട്ടിയുടെ രക്ഷകര്‍ത്താവ് പരാതി നല്‍കിയപ്പോള്‍ സ്കൂളില്‍ നിന്നും അച്ഛനെ വിളിപ്പിച്ചിരുന്നു. ഞാന്‍ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റാണ്, ഇത്തവണത്തേക്ക് എന്നോട് ക്ഷമിക്കണം എന്നും അച്ഛന്‍ സാറന്‍മാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. കാര്യങ്ങള്‍ എല്ലാം സോള്‍വ് ആവുകയും ചെയ്തു. ഇടയ്ക്ക് അച്ഛന്‍ വിളിച്ചപ്പോള്‍ ഇപ്പോള്‍ പരാതി ഒന്നുമില്ല എന്നും ടീച്ചര്‍മാര്‍ പറഞ്ഞിരുന്നു.’

’15-ആം തീയതി രാത്രി 9 മണി കഴിഞ്ഞപ്പോള്‍ അച്ഛനെ സ്കൂളീന്ന് വിളിച്ചു. നാളെ സ്കൂളില്‍ എത്തണം എന്നും അറിയിച്ചു. ചീത്ത വിളിച്ചു എന്ന പരാതിയില്‍ എനിക്ക് ശിക്ഷ നല്‍കിയില്ല എന്ന്  മുന്‍പ്  പരാതി നല്‍കിയ ആള്‍ പറഞ്ഞതായും അച്ഛനെ അറിയിച്ചു. പിന്നീട്  40 കുട്ടികളുള്ള ക്ലാസ്സില്‍ എന്നെ ഇരുത്താന്‍ പറ്റില്ല എന്നും കുട്ടികള്‍ കുറവുള്ള ക്ലാസ്സില്‍ എന്നെ ഇരുത്തണമെന്നും ഒപ്പിട്ടു വാങ്ങി.’ 

‘അതിനു ശേഷമാണ് രാജ്മോഹന്‍സാറും ശൈലജ മാഡവും പ്രീത ടീച്ചറും ചേര്‍ന്ന് എന്നെ ഓട്ടിസം ബാധിച്ച കുട്ടികളുടെ കൂടെ ഇരുത്തിയത്. 30-ഓളം കുട്ടികള്‍ ഉണ്ടായിരുന്നു അവിടെ. അതും ഒരു കുടുസ്സു മുറിയില്‍. അവര്‍ക്കറിയില്ലല്ലോ കൂടെ ഇരിക്കുന്നത് ആരാണെന്ന്. ആ കുട്ടികളില്‍ നിന്നും എനിക്ക് ഉപദ്രവം ഏല്‍ക്കേണ്ടി വന്നു’- സ്റ്റിക്കറുകള്‍ അടങ്ങിയ ബോക്സ് മടിയില്‍ വച്ചുകൊണ്ട് അന്നത്തെ സംഭവം ആയുഷ് ഓര്‍ത്തെടുത്തു.

അധികൃതരുടെ ഫോണ്‍കോള്‍ വന്നതിനനുസരിച്ച് സ്കൂളില്‍ എത്തിയ തന്നെ കാത്തിരുന്നത് ഓട്ടിസം ബാധിച്ച കുട്ടികളോടൊപ്പം പേടിച്ചരണ്ടു നില്‍ക്കുന്ന മകനെയാണ്. എന്നാല്‍ പരാതിയോ അത് നല്‍കിയ ആളിനെയോ വെളിപ്പെടുത്താന്‍ മാനേജ്മെന്റ് തയ്യാറായില്ല. തന്റെ കുട്ടിക്കുണ്ടായ അവസ്ഥയെ ചോദ്യം ചെയ്ത ശ്യാംനാഥ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ സമീപിച്ചു.

അവിടെയും തനിക്കു നീതി ലഭ്യമായില്ല എന്നും കമ്മിറ്റി സ്കൂളിന് അനുകൂലമായ തീരുമാനമാണ് എടുത്തത് എന്നും കുട്ടിയുടെ അച്ഛന്‍ വ്യക്തമാക്കുന്നു. തന്നെയും മകനെയും കൌണ്‍സിലിംഗിനു വിധേയരാക്കിയെന്നുള്ള കള്ള സര്‍ട്ടിഫിക്കറ്റും അധികൃതര്‍ ഹാജരാക്കിയെന്നും ശ്യാംനാഥ് പറയുന്നു. കുട്ടിയെ ക്ലാസ്സില്‍ ഇരുത്തുന്നത്‌ മറ്റുള്ള കുട്ടികള്‍ക്ക് അപകടമുണ്ടാക്കും എന്നും ഈ പ്രായത്തില്‍ നന്നാക്കിയില്ലെങ്കില്‍ ഭാവിയില്‍ സ്വഭാവത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാവുമെന്നും സൂചിപ്പിക്കുന്ന അസ്സസ്മെന്റ് റിപ്പോര്‍ട്ടില്‍ തന്റെ മകന് സ്വഭാവപരമായ തകരാറുകള്‍ ഉണ്ടെന്നു വരുത്തിത്തീര്‍ക്കുകയാണ് എന്നും ശ്യാം ആരോപിക്കുന്നു.

തിരുവനന്തപുരത്തുള്ള Institute for Communicative and Cognitive NeuroSciences (ICCONS) ല്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റ് പ്രകാരം ആയുഷിന്റെ എഫ്എസ് ഐക്യു 77ഉം സോഷ്യല്‍ ക്വോഷ്യന്‍റ്റ് 86ഉം ആണ്. ഇതിന്‍ പ്രകാരം ഇയാളെ ബോര്‍ഡര്‍ ലൈന്‍ ഇന്റലിജന്‍സ് എന്ന വിഭാഗത്തില്‍ പെടുത്താം എന്നാണ് സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്.

മേല്‍പ്പറഞ്ഞ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ അനുസരിച്ച് ആയുഷിനു പ്രത്യേക ശ്രദ്ധ ആവശ്യമുണ്ട് എന്ന് ചൈല്‍ഡ് സൈക്യാട്രിസ്റ്റ് ഡോക്ടര്‍ റാണി ജാന്‍സി അഭിപ്രായപ്പെടുന്നു. 

‘എന്തെങ്കിലും തരത്തില്‍ പോരായ്മ ഉള്ള കുട്ടികളെ അവരുടെ കുറവുകളെ ഓവര്‍കം ചെയ്യാന്‍ സാധാരണ കുട്ടികളുടെ കൂടെ ഇരുത്തിത്തന്നെ പഠിപ്പിക്കുന്നതിനെ സര്‍ക്കാരും പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതോടൊപ്പം തന്നെ അവര്‍ക്കായി പ്രത്യേക സംവിധാനങ്ങളും നടപ്പിലാക്കണം. പ്രത്യേക പരിഗണന എന്നാല്‍ സാധാരണകുട്ടികളോട് കൂടി ഇരുത്തുകയും അതേ സമയം അവസ്ഥയ്ക്ക് അനുസരിച്ചുള്ള പരിശീലനം നല്‍കുകയും വേണം എന്നതാണ്. മറ്റുള്ള കുട്ടികളെപ്പോലെ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിച്ചു എന്നുവരില്ല. എന്നാല്‍ മറ്റു ക്ലാസ്സുകളോടൊപ്പം പരിശീലനം കൂടിയാകുമ്പോള്‍ മെയിന്‍സ്ട്രീമിലേക്ക് എത്താന്‍ കഴിയും. ഇത്തരം പരിശീലനങ്ങള്‍ ഈ കുട്ടികളുടെ രോഗാവസ്ഥയുടെ അനുസരിച്ചാണ് കണക്കാക്കുക.

ഓട്ടിസം മൂലം തകരാര്‍ ബാധിക്കുക തലച്ചോറിലെ ഭാഷയും സാമൂഹ്യമായ ഇടപെടലും സംബന്ധിച്ച ഭാഗത്തെയാണ് . ഈ കുട്ടികളില്‍ 70ശതമാനം കുട്ടികള്‍ക്കും ബുദ്ധിമാന്ദ്യം ഉണ്ടാകാം. ഓട്ടിസം ബാധിച്ചവര്‍ അവരിലേക്ക് ഒതുങ്ങുകയാണ് പതിവ്. അവര്‍ വേറൊരാള്‍ വന്നോ ഇല്ലയോ എന്നുള്ളത് സാധാരണ ഗതിയില്‍ ശ്രദ്ധിക്കാറില്ല. ചെറിയ പ്രായങ്ങളില്‍ ഉള്ള കുട്ടികള്‍`ചിലപ്പോള്‍ അടിക്കുകയും കടിക്കുകയുമൊക്കെ ചെയ്യാറുണ്ട്. ചിലപ്പോള്‍ ഒരു ഇനപ്രോപ്രിയേറ്റ് ആയ ടച് ഒക്കെ ഉണ്ടാവും എന്നാല്‍ ആ പ്രായത്തില്‍ നിന്നും മുകളിലോട്ടു വരുമ്പോള്‍ അതായത് ഒരു 7-8 വയസ്സ് ആകുമ്പോള്‍ കുട്ടികള്‍ കൂടുതല്‍  ഉള്ളിലേക്ക് ഒതുങ്ങുകയാണ് കണ്ടുവരാറുള്ളത്. സാമൂഹ്യ ഇടപെടല്‍ വളരെ കുറവായിരിക്കും. ഓട്ടിസം ബാധിച്ച കുട്ടികളുടെ കൂടെ നോര്‍മല്‍ ആയവരെ  ഇരുത്തുമ്പോള്‍ അവരില്‍ നിന്നും പ്രതികരണങ്ങള്‍ ഒന്നും ഉണ്ടാവാന്‍ സാധ്യതയില്ല. ഇന്‍ക്ലൂസീവ് ക്ലാസുകളില്‍ ഇത്തരത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പരിഗണന ലഭിക്കാറുണ്ട്. മാതാപിതാക്കളെ കാര്യം ശരിയായി മനസ്സിലാക്കി അവരില്‍ നിന്നും പിന്തുണ ലഭ്യമാക്കി വേണം ഇത്തരം പരിശീലനങ്ങള്‍ നടപ്പിലാക്കാനും’– ഡോക്ടര്‍ അഭിപ്രായപ്പെടുന്നു.

എന്നാല്‍ കുട്ടിയെ പ്രത്യേക പരിഗണന നല്‍കുന്ന വിഭാഗത്തിലേക്ക് മാറ്റുന്നതിനായി മാതാപിതാക്കളുടെ സമ്മതം വാങ്ങണം എന്നത് അധികൃതര്‍ പാലിച്ചിട്ടില്ല എന്ന് ശ്യാംനാഥ് പറയുന്നു. ഇന്‍ക്ലൂസീവ് ക്ലാസ്സ് റൂമിലേക്ക് മാറ്റുന്നു എന്നതല്ലാതെ ഓട്ടിസം ബാധിച്ച കുട്ടികളുടെ കൂടെ ഇരുത്തുന്നതിനെക്കുറിച്ച് തന്നെ അറിയിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. 

‘ഇക്കാര്യത്തില്‍ പരാതിയുമായി പോലീസിനെ സമീപിച്ചപ്പോഴും നിരാശാജനകമായ പ്രതികരണമാണ് ഉണ്ടായത്. നിന്റെ മകനെ കണ്ടാലേ അറിയാം, അവനൊരു ഫ്രോഡ് ആണ് എന്നും നിന്റെ കുടുംബം വിറ്റു കേസ് നടത്തേണ്ടി വരുമെന്നും കേസിനായി സമീപിച്ചപ്പോള്‍ വട്ടിയൂര്‍ക്കാവ് ജനമൈത്രി സ്റ്റേഷന്‍ എസ്ഐ അനൂപ്‌ പറഞ്ഞു. സ്കൂളിനെതിരായ പരാതി സ്വീകരിക്കാനും അദ്ദേഹം വിസമ്മതിച്ചു’– ശ്യാം പറയുന്നു. 

ആയുഷിനെതിരെ പരാതി നല്‍കിയ ആളെക്കുറിച്ച് അറിയണമെന്നാവശ്യപ്പെട്ടപ്പോള്‍ ലഭിച്ച മറുപടി

ആയുഷിനുണ്ടായ അനുഭവത്തെക്കുറിച്ചുള്ള പ്രതികരണത്തിനായി സ്കൂളിനെ ബന്ധപ്പെട്ടപ്പോള്‍ ചെയര്‍മാന്‍ ജി രാജ്മോഹന്‍ അഴിമുഖത്തിന് നല്‍കിയ മറുപടി ഇതായിരുന്നു.

‘ഈ കേസ് അദ്ദേഹം ആദ്യം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ പരാതി കൊടുത്തു. അവര്‍ ഞങ്ങള്‍ തെറ്റൊന്നും ചെയ്തതായി കണ്ടുപിടിച്ചിട്ടില്ല. ഈ കുട്ടിയെ ഇന്‍ക്ലുസീവ് ക്ലാസ് റൂമിലാണ് ഇരുത്തിയത്. അങ്ങനെ ഇരുത്തുന്നതിന് രക്ഷകര്‍ത്താവിനെക്കൂടി ബോധ്യപ്പെടുത്തണം എന്ന് കമ്മിറ്റി ഞങ്ങള്‍ക്ക് നിര്‍ദ്ദേശം തരികയും ചെയ്തു. അതനുസരിച്ച് മീറ്റിംഗിന് വിളിച്ചു. അദ്ദേഹം വന്നില്ല. രണ്ടാം തവണയും അതുതന്നെ സംഭവിച്ചു. കുട്ടിയെ ഓട്ടിസം ബാധിച്ച കുട്ടികളുടെ കൂടെ ഞങ്ങള്‍ ഇരുത്തിയിട്ടില്ല. സംഭവം എക്സാജറേറ്റ് ചെയ്തു കാണിക്കാന്‍ വേണ്ടിയാണ് അങ്ങനെ പറയുന്നത്. ബാലാവകാശ കമ്മീഷനെ അവര്‍ സമീപിക്കുകയും നിലവില്‍ ഒരു ജുഡീഷ്യല്‍ ബോഡിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ കമ്മീഷന് ഇതില്‍ ഇടപെടാനുള്ള അധികാരം ഇല്ല എന്നത് ഞങ്ങള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ കമ്മീഷന്‍ ഇതില്‍ ഇടപെടുന്നതില്‍ ഹൈക്കോടതിയില്‍ നിന്നും ഞങ്ങള്‍ സ്റ്റേ വാങ്ങിയിട്ടുണ്ട്’.

എന്നാല്‍ മീറ്റിംഗ് വിളിച്ചുവെന്ന് അവകാശപ്പെടുന്നതില്‍ ഏറെ പിഴവുകള്‍ ഉണ്ടെന്ന് ശ്യാം പറയുന്നു.

ഒരു തവണ മീറ്റിംഗ് വിളിച്ചതായി വന്ന കത്ത് തനിക്ക് ലഭിച്ചത് മീറ്റിംഗ് നടന്ന അതേ ദിവസം വൈകുന്നേരമാണെന്ന് ശ്യാം വ്യക്തമാക്കുന്നു. പൂര്‍ണ്ണമായും ന്യായത്തിന്റെ ഭാഗത്തായിരുന്നില്ല സമിതിയുടെ റിപ്പോര്‍ട്ട് എന്നാണ് ശ്യാം പറയുന്നത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നടപടിക്രമത്തിലെ കണ്ടെത്തലുകള്‍ ശ്യാംനാഥിന്റെ വാദത്തിനു ബലമേകുന്നതാണ്.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്

‘ഓട്ടിസം ബാധിതരായ കുട്ടികള്‍ ഉള്‍പ്പെട്ട പ്രതീക്ഷ എന്ന യൂണിറ്റില്‍ കുട്ടിയെ സൈക്കോളജിക്കല്‍ അനാലിസിസിന് ഒരു മണിക്കൂര്‍ ഇരുത്തിയതായി സ്കൂള്‍ അധികൃതര്‍ പറഞ്ഞതായി അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്നും മനസിലാക്കുന്നു’ എന്നാണ്  ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ ഇക്കാര്യം പൂര്‍ണ്ണമായി നിഷേധിക്കുകയാണ് സ്കൂള്‍ അധികൃതര്‍. കുട്ടിയെ ഓട്ടിസം ബാധിതരുടെ കൂടെ ഇരുത്തിയിട്ടില്ല എന്നതില്‍ത്തന്നെ ഉറച്ചു നില്‍ക്കുന്നു.

സ്കൂള്‍ അധികൃതരുടെ നടപടിക്കെതിരെ തന്റെ കൈവശമുള്ള തെളിവുകള്‍ ശ്യാംനാഥ് ബാലാവകാശ കമ്മീഷനു സമര്‍പ്പിച്ചിരുന്നു. കമ്മീഷന്‍ ഈ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

2005-ലെ ബാലാവകാശ നിയമത്തിലെ 13(1)(ജെ) പ്രകാരം ഈ കേസില്‍ ഇടപെടാന്‍ കമ്മീഷന് അധികാരം ഉണ്ടെന്നും കമ്മീഷന്‍ അംഗം കെ നസീര്‍ വ്യക്തമാക്കുന്നു. താല്‍ക്കാലികമായി ഈ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവിട്ടു എന്നുള്ളത് ഒരു സ്റ്റേറ്റ്മെന്‍റ്റായി സ്കൂള്‍ അധികൃതര്‍ നല്‍കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഓര്‍ഡര്‍ കമ്മീഷന് ലഭിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്കൂളിന്റെ നടപടി രണ്ടുതരത്തില്‍ അപകടകരമാണ് എന്നാണ് ശ്യാംനാഥിന്റെ വാദം. ഒന്ന് കുട്ടികളെ ശിക്ഷിക്കാന്‍ അധികാരം ഇല്ലെന്നുള്ള നിയമത്തിന്റെ പരസ്യമായ ലംഘനമാണ് വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയത്തില്‍ നടന്നിരിക്കുന്നത്. രണ്ട്, ഓട്ടിസം ബാധിച്ച കുട്ടികളുടെ കൂടെയിരുത്തുന്നത് ഒരു ശിക്ഷാരീതിയാക്കിയതിലൂടെ ആ അവസ്ഥയിലുള്ള കുട്ടികളെ അവര്‍ അപമാനിച്ചിരിക്കുകയാണ്.

തന്റെ മകന്റെ സ്വഭാവം മറ്റുള്ളവര്‍ക്ക് അപകടകരമാണ് എന്ന് സര്‍ട്ടിഫിക്കറ്റ് വരെയുണ്ടാക്കിയ മാനേജ്മെന്‍റ് നടപടി ഞങ്ങളെ മാനസികമായി തകര്‍ത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നീതി ലഭിക്കാതെ പിന്നോട്ട് പോവുകയില്ല എന്നാണ് ഈ പിതാവ് വ്യക്തമാക്കുന്നത്.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ഉണ്ണികൃഷ്ണന്‍)

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍