UPDATES

സര്‍ഫാസി നിയമത്തിന്റെ ഇരകള്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നു

അഴിമുഖം പ്രതിനിധി

സര്‍ഫാസി നിയമം ഉപയോഗിച്ച്‌ ബാങ്കുകള്‍ ഭൂമി ജപ്തി ചെയ്തതില്‍ പ്രതിഷേധിച്ച് ഓഗസ്റ്റ്‌ 10 മുതൽ ഏറണാകുളം കളക്ടറേറ്റിനു മുന്നിൽ  കണ്ണുകെട്ടി  സമരവും നിരാഹാര സമരവും നടത്തുന്ന   40 കുടുംബങ്ങള്‍ തെരഞ്ഞെടുപ്പ്‌ ബഹിഷ്കരിക്കുന്നു. ലോണ്‍ മാഫിയയും ബാങ്കുകളും ചേര്‍ന്ന് നടത്തിയ തട്ടിപ്പിന്‌ എതിരെ പ്രതികരിക്കാന്‍ ജനപ്രതിനിധികള്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ്‌ ഈ കുടുംബങ്ങള്‍ വോട്ടു നല്‍കാതെ പ്രതിഷേധിക്കുന്നത്. സമരത്തിന്റെ 88-ാമത്തെ ദിവസമായ ഇന്ന് 76 വയസ്സുകാരിയായ ചന്ദ്രമതിയമ്മയാണ് നിരാഹാര സമരം നടത്തുന്നത്. പെരുമാനൂര്‍ സെന്‍ട്രല്‍ ബാങ്കില്‍ നിന്നും ലോണ്‍ മാഫിയ 20 ലക്ഷം രൂപയാണ് ഇവരുടെ കിടപ്പാടം പണയം വച്ച് തട്ടിയെടുത്തത്, ഇവര്‍ക്ക് ലഭിച്ചത് മൂന്നു ലക്ഷം രൂപ മാത്രമാണ്. ഇത്തരത്തില്‍ വഴിയാധാരമാക്കപ്പെട്ട 40 കുടുംബങ്ങളിലെ 180ല്‍ പരം അംഗങ്ങളാണ് സമ്മതിദാനാവകാശം വിനിയോഗിക്കാതെ പ്രതിഷേധിക്കുന്നത്.

ജനദ്രോഹ ബാങ്കിങ്ങ് നയങ്ങൾക്കും നിയമങ്ങൾക്കുമെതിരെ കണ്ണുകെട്ടി സമരം

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍