UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രിക്ക് ഒരുകോടി 90 ലക്ഷവും മന്ത്രി ആര്യാടന്‍ മുഹമ്മദിന് 40 ലക്ഷവും കൈക്കൂലി നല്‍കിയിട്ടുണ്ടെന്ന് സരിത

അഴിമുഖം പ്രതിനിധി

മന്ത്രി ആര്യാടന്‍ മുഹമ്മദിന് കൈക്കൂലി നല്‍കിയിട്ടുണ്ടെന്ന് സരിത നായര്‍. സോളാര്‍ കമ്മിഷനു മുമ്പാകെ നല്‍കിയ മൊഴിയിലാണ് സരിതയുടെ വെളിപ്പെടുത്തല്‍. പണം നല്‍കിയാല്‍ കാര്യം നടക്കുമെന്ന് പറഞ്ഞത് കേശവനാണ്. രണ്ടു കോടി രൂപയാണ് മന്ത്രിയുടെ പി എ ആവശ്യപ്പെട്ടത്. പിന്നീട് മന്ത്രിയുടെ ഔദ്യോഗിക വസതിയായ മന്‍മോഹന്‍ ബംഗ്ലാവില്‍ വച്ചു നടന്ന വിലപേശലിനൊടുവിലാണ് 25 ലക്ഷം രൂപ കൈമാറുന്നത്. തുകയുമായി ബന്ധപ്പെട്ട സംസാരം ഉണ്ടായത് മന്ത്രിയുടെ സമക്ഷത്തിലാണെന്നും സരതിയുടെ മൊഴിയില്‍ പറയുന്നു. കല്ലട ഇറിഗേഷന്‍ പദ്ധതി പ്രദേശം സന്ദര്‍ശിക്കാന്‍ മന്ത്രി സൗകര്യം ഒരുക്കിയെന്നും സരിത പറയുന്നു.

മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങളും ഇന്നു സരിതയില്‍ നിന്നും ഉണ്ടായി. മുഖ്യമന്ത്രിക്ക് താന്‍ തോമസ് കുരുവിള വഴി ഒരുകോടി 90 ലക്ഷം നല്‍കിയെന്ന് സരിത വെളിപ്പെടുത്തി. ഡല്‍ഹി ചാന്ദിനി ചൗക്കില്‍വച്ച് ഒരു കോടി പത്തുലക്ഷം തോമസ് കുരുവിളയ്ക്ക് നല്‍കി. 80 ലക്ഷം രൂപ നല്‍കിയത് തിരുവനന്തപുരത്തെ വീട്ടില്‍വച്ച്. ജിക്കുമോന്‍ ആണ് തോമസ് കുരുവിളയെ ബന്ധപ്പെടാന്‍ പറഞ്ഞത്. പണം കൈമാറിയശേഷം ജിക്കുമോനെ ഫോണില്‍വിളിച്ചു വിവരം പറയുകയും ചെയ്തു. പണമിടപാടുകള്‍ ജോപ്പന്‍ അറിയരുതെന്ന് ജിക്കുമോന്‍ പറഞ്ഞിരുന്നു.

2011 ജൂണിലാണ് താന്‍ ആദ്യമായി മുഖ്യമന്ത്രിയെ കാണുന്നത്. ഗണേഷ് കുമാറിന്റെ പി എ ആണ് മുഖ്യമന്ത്രിയെ കാണാന്‍ സൗകര്യമൊരുക്കുന്നത്. എല്ലാ സഹായങ്ങളും നല്‍കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. മുഖ്യമന്ത്രിയാണ് ജോപ്പന്റെയും ജിക്കുമോന്റെയും നമ്പര്‍ തരുന്നത്. തന്നെ ബന്ധപ്പെടുന്നതിന് ഇവരുടെ നമ്പരുകളില്‍ ബന്ധപ്പെട്ടാല്‍ മതിയെന്നാണ് പറഞ്ഞത്. തങ്ങളുടെ പദ്ധതിയെക്കുറിച്ച് ജിക്കുമോന് എല്ലാം അറിയാമായിരുന്നു. മുഖ്യമന്ത്രിക്ക് ഏഴുകോടി രൂപ നല്‍കേണ്ടി വരുമെന്നാണ് ജിക്കുമോന്‍ പറഞ്ഞിരുന്നതെന്നും സരിത സോളാര്‍ കമ്മിഷനു മുന്നില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍