UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തെളിവുകളടങ്ങിയ പെന്‍ഡ്രൈവ് സരിത കമ്മീഷനു കൈമാറി

അഴിമുഖം പ്രതിനിധി

സോളാര്‍ കേസിലെ  സുപ്രധാന  തെളിവുകള്‍  അടങ്ങിയ പെന്‍ഡ്രൈവ് സരിത എസ് നായര്‍ ഇന്ന് സോളാര്‍  കമ്മീഷന് കൈമാറി. ഇന്നു നടന്ന ക്രോസ് വിസ്താരത്തിനിടയിലാണ് സരിത പന്ത്രണ്ടു ഫയലുകള്‍  അടങ്ങിയ  പെന്‍ഡ്രൈവ്  കൈമാറിയത്.  ഓഡിയോ ഫയലുകളാണ്  പെന്‍ഡ്രൈവില്‍ എന്നാണ് സൂചന.

എന്നാല്‍ കേസ് വിസ്താരത്തിനിടയില്‍ ഇങ്ങനെയൊരു കൈമാറ്റം  അനുവദിക്കരുത് എന്ന മുഖ്യമന്ത്രിയുടെ അഭിഭാഷകന്റെ വാദം കോടതി ചെവികൊണ്ടില്ല.നേരത്തെ  മുദ്രവച്ച കവറില്‍ സരിത  ചില തെളിവുകള്‍ നല്‍കിയിരുന്നു  അതിനു പുറമെയാണ് ഇന്നു ഡിജിറ്റല്‍ തെളിവുകള്‍ നല്‍കിയത്.മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ കോഴ നല്‍കി  എന്ന കേസിലും ഇന്ന് വിസ്താരം നടന്നു. മന്ത്രിക്കു കോഴ നല്‍കണമെന്ന്  2011 ഡിസംബറില്‍  ആര്യാടന്റെ പി എ കേശവന്‍ ആവശ്യപ്പെട്ടിരുന്നതായും, ആദ്യം എഴുപതഞ്ചു ലക്ഷവും പിന്നീടു  മന്ത്രിയുമായി സംസാരിച്ചപ്പോള്‍ കൂടുതല്‍ തുകയും ആവശ്യപ്പെട്ടു എന്നും സരിത വെളിപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍