അഴിമുഖം പ്രതിനിധി
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിക്കുകയും ഇക്കാര്യം എഴുതിയ കത്ത് പുറത്തു വിടുകയും ചെയ്തതിന് സോളാര്‍ വിവാദ നായിക സരിത എസ് നായര്‍ക്കെതിരെ മുഖ്യമന്ത്രി മാനനഷ്ടത്തിന് കേസ് നല്‍കി.
സരിതയ്ക്കും കത്ത് പുറത്തു വിട്ട രണ്ട് മാധ്യമങ്ങളിലെ നാല് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഗൂഢാലോചന കുറ്റം കൂടി ഉള്‍പ്പെടുത്തി എറണാകുളം സിജെഎം കോടതിയില്‍ കേസ് നല്‍കിയത്. ഏഷ്യാനെറ്റിലേയും കൈരളിയിലേയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ് നല്‍കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നതും മുഖ്യമന്ത്രി പരാതിയില്‍ ആരോപിച്ചു.
ആരോപണം തെറ്റെന്ന് തെളിയിക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കാണെന്നും തന്നെ നിശബ്ദയാക്കാന്‍ സാധിക്കില്ലെന്നും സരിത പ്രതികരിച്ചു.