UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രിയുടെ വീട്ടിലെ ഫോണില്‍ സരിത സംസാരിച്ചത് നൂറിലേറെ തവണ

അഴിമുഖം പ്രതിനിധി

വിവാദ കത്തിന്റെ വിശദാംശങ്ങള്‍ സരിത സോളാര്‍ കമ്മീഷന് കൈമാറി. മുദ്ര വച്ച കവറിലാണ് സരിത തെളിവ് കൈമാറിയത്. നാളെ ഉച്ചയ്ക്കുള്ളില്‍ മുഴുവന്‍ തെളിവുകളും കൈമാറുമെന്നും സരിത പറഞ്ഞു. രാഷ്ട്രീയക്കാര്‍ക്ക് സരിതയുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ കാര്യങ്ങള്‍ കവറിലുണ്ട്.

സോളാര്‍ പദ്ധതികള്‍ക്ക് എംഐ ഷാനവാസിന്റെ സഹായം ലഭിച്ചിരുന്നു. വയനാട്ടിലും മുക്കത്തുമുള്ള പദ്ധതികള്‍ക്കാണ്‌ സഹായം ലഭിച്ചതെന്നും സരിത വെളിപ്പെടുത്തി. 

പൊലീസ് അസോസിയേഷന് 20 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. 2013 മേയില്‍ സെക്രട്ടറിയേറ്റിന്റെ നോര്‍ത്ത് ബ്ലോക്കിലാണ് പണം കൈമാറിയത്. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അജിത്തിനാണ് തുക കൈമാറിയത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് 42 തവണ വിളിച്ചതിന്റെ തെളിവുകള്‍ സരിത കൈമാറി. മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്ന് സരിതയെയും വിളിച്ചിട്ടുണ്ട്. ക്‌ളിഫ് ഹൗസിലെ ഒരു നമ്പറില്‍ നിന്നും 50 തവണ വിളിച്ചുവെന്ന് സരിത പറഞ്ഞു. ക്ലിഫ് ഹൗസിലെ മറ്റു രണ്ടു ഫോണുകളില്‍ നിന്ന് 80 തവണയും വിളിച്ചു. ഉമ്മന്‍ചാണ്ടിക്കുവേണ്ടി ഓഫീസിലെ ലാന്‍ഡ്‌ലൈനില്‍ നിന്ന് രണ്ടു തവണ വിളിച്ചിട്ടുണ്ട്. ഫോണ്‍ വിളിച്ചു കണക്ട് ചെയ്തത് ജിക്കുമോനാണ്.

കെസി വേണുഗോപാലുമായി 69 തവണയും സംസാരിച്ചിട്ടുണ്ട്. പി സി വിഷ്ണുനാഥ് 187 തവണയും ജോപ്പന്‍ 1736 തവണയും ജിക്കു 475 തവണയും തോമസ് കുരുവിള 140 തവണയും ചെന്നിത്തലയുടെ പി എ പ്രദോഷ് 127 തവണയും മോന്‍സ് ജോസഫ് 164 തവണയും എപി അനില്‍ കുമാര്‍ വിളിച്ചത് 52 തവണയും ഹൈബി ഈഡന്‍ 65 തവണയും കെ സി വേണുഗോപാല്‍ 57 തവണയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 12 തവണയും വിളിച്ചിട്ടുണ്ട്. അബ്ദുള്ളക്കുട്ടിയെ മൂന്ന് തവണ കണ്ടിട്ടുണ്ടെന്നും സരിത പറഞ്ഞു. അബ്ദുള്ളക്കുട്ടി 23 തവണയും വിളിച്ചിട്ടുണ്ട്.

കമ്മീഷന്റെ അഭിഭാഷകന്‍ സരിതയെ വിസ്തരിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സഹകരണ മേഖലയില്‍ സോളാര്‍ പദ്ധതി വ്യാപിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്നും സരിത വെളിപ്പെടുത്തി. കെ പി സി സി പ്രസിഡന്റായിരുന്നപ്പോള്‍ രമേശ് ചെന്നിത്തലയെ ഡല്‍ഹിയില്‍ വച്ച കണ്ടിരുന്നു.

അതേസമയം സോളാര്‍ കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ പരാമര്‍ശങ്ങള്‍ നടത്തി. സരിത സമൂഹത്തെ വിഡ്ഢി വേഷം കെട്ടിക്കുകയല്ലേയെന്ന് കോടതി ചോദിച്ചു. സരിത രണ്ട് വര്‍ഷമായി വെളിപ്പെടുത്തലുകള്‍ നടത്തുന്നു. സരിതയുടെ മൊഴി കള്ളമെങ്കില്‍ ഇക്കാലയളവില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് കോടതി ചോദിച്ചു. പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കാനാകില്ലെന്നും എന്നാല്‍ ശിവന് തൃക്കണ്ണ് തുറക്കാമല്ലോയെന്നും കോടതി. സരിതയുടെ മൊഴിയില്‍ കളവാണെന്ന സ്വകാര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍