UPDATES

വേണ്ടിവന്നാല്‍ ഇനിയും തരൂരിനെ ചോദ്യം ചെയ്യും

അഴിമുഖം പ്രതിനിധി

ഒടുവില്‍ സുനന്ദ പുഷ്ക്കര്‍ കൊലപാതക കേസില്‍ ഡെല്‍ഹി പോലീസ് ശശി തരൂരിനെ ചോദ്യം ചെയ്തു. ഡെല്‍ഹിയിലെ ലീല പാലസ് ഹോട്ടലില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ സുനന്ദ മരണപ്പെട്ടിട്ട് ഒരു വര്‍ഷവും രണ്ടു ദിവസവും പൂര്‍ത്തിയായ തിങ്കളാഴ്ചയായിരുന്നു ചോദ്യം ചെയ്യല്‍. പ്രത്യേകാന്വേഷണ സംഘത്തിന്റെ വസന്ത് വിഹാറിലുള്ള ഓഫീസിലാണ് ശശി തരൂര്‍ ചോദ്യം ചെയ്യലിന് ഹാജരായത്. ഏകദേശം 4 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പതിനഞ്ചോളം ചോദ്യങ്ങളാണ് പോലീസ് തരൂരിനോട് ചോദിച്ചത്.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇന്നലെയാണ് ഡല്‍ഹി പോലീസ് ശശി തരൂരിന് നോട്ടീസയച്ചത്. നേരത്തെ രണ്ട് ദിവസങ്ങള്‍ക്ക് ശേഷമേ തരൂര്‍ ചോദ്യം ചെയ്യലിന് ഹാജരാകുകയുള്ളൂ എന്ന വാര്‍ത്ത പുറത്തു വന്നിരുന്നെങ്കിലും തികച്ചും അപ്രതീക്ഷിതമായി തന്റെ അഭിഭാഷകനൊപ്പം തരൂര്‍ എത്തുകയായിരുന്നു.  ക്രിമിനല്‍ നടപടിക്രമം 160ാം ചട്ടപ്രകാരം ചോദ്യം ചെയ്യാനാണ് അദ്ദേഹത്തെ വിളിപ്പിച്ചിരുന്നത്.

ശശി തരൂര്‍അടക്കം 12 പേര്‍ നേരത്തെ കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വേണമെങ്കില്‍ ഇനിയും ശശി തരൂരിനെ ചോദ്യം ചെയ്യലിന് വിളിപ്പിക്കും എന്ന് പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍