UPDATES

ശശി തരൂരിനെ ഡെല്‍ഹി പോലീസ് ചോദ്യം ചെയ്യുന്നു

അഴിമുഖം പ്രതിനിധി

സുനന്ദ പുഷ്കര്‍ കൊലപാതക കേസില്‍ ശശി തരൂരിനെ ഡെല്‍ഹി പോലീസ് ചോദ്യം ചെയ്യുന്നു. വസന്ത് വിഹാര്‍ പോലീസ് സ്റ്റേഷനില്‍ വെച്ചാണ് ചോദ്യംചെയ്യല്‍ നടക്കുന്നത്. ഏകദേശം പതിനഞ്ചോളം ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്. സുനന്ദ പുഷ്ക്കറിന്റെ സഹായി നാരായണ്‍ സിങ്ങിന്റെയും ശശി തരൂരിന്റെയും മൊഴിയിലുള്ള വൈരുദ്ധ്യത്തെകേന്ദ്രീകരിച്ചായിരിക്കും പോലീസിന്റെ ചോദ്യങ്ങളില്‍ പലതും എന്നാണ് കരുതപ്പെടുന്നത്. രണ്ട് അസിസ്റ്റന്‍റ് കമ്മീഷണര്‍മാരും നാല് ഇന്‍സ്പെക്ടര്‍മാരുമാണ് സംഘത്തിലുള്ളത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍